#വെബ്

ലാഭക്കൊതിയും ഭരണകൂടഭീതിയും ഇന്റര്‍നെറ്റിനെ കൊല്ലുന്നതെങ്ങനെ?

some
spacial
arrangement
for layout

"ഞാനൊരു വ്യാവസായിക ഡിസൈനർ, ആശയങ്ങൾക്കും പ്രേരണകള്‍ക്കുമായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. ഇന്റര്‍നെറ്റിൽ നിന്നു സ്വരൂപിക്കുന്ന വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ നൂതനമായ രൂപകല്‍പ്പനകള്‍ നടത്തുന്നതിലൂടെയാണു് ഞാൻ എന്റെ വരുമാനത്തിന്റെ മുഖ്യപങ്കും കണ്ടെത്തുന്നതു്. എന്റെ അനുവാദമില്ലാതെ തന്നെ എന്റെ ഒട്ടേറെ രൂപരേഖകളും കലാസൃഷ്ടികളും ഫോട്ടോഗ്രാഫുകളും കടല്‍കൊള്ളയ്ക്കും പങ്കുവയ്ക്കലിനും വില്‍പ്പനയ്ക്കും വിധേയമായിട്ടുണ്ടു്. എനിക്കു വരുമാനനഷ്ടമുണ്ടായിട്ടുണ്ടാവാം, പക്ഷെ പുതിയ കാര്യങ്ങള്‍ പഠിക്കുവാനും ആത്മാവിഷ്കാരത്തിനുമുള്ള അവകാശം നിഷേധിക്കപ്പെടുന്നതിലും അഭികാമ്യം, കടല്‍ക്കൊള്ളക്കാരിലേക്കു് പണംചോരുന്നതാവും. സെന്‍സര്‍ഷിപ്പിനെ അപേക്ഷിച്ച് ഞാന്‍ കടല്‍ക്കൊള്ളയെ സ്വാഗതം ചെയ്യുന്നു."

യുഎസ് ഭരണകൂടം പരിഗണിച്ച രണ്ടുബില്ലുകള്‍ക്കെതിരെ ഇന്റര്‍നെറ്റില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇമറാത്തില്‍ നിന്നു് ഒരു ബ്ലോഗര്‍ ഗൂഗിള്‍ പ്ലസ് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ എഴുതിയ പ്രതിഷേധക്കുറിപ്പിന്റെ സ്വതന്ത്രപരിഭാഷയാണിതു്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഭാഷാമുദ്രണം ആസ്കിയില്‍ കുരുങ്ങിക്കിടന്നിരുന്ന കാലത്തു്, യൂണിക്കോഡ് വ്യാപനം പ്രോത്സാഹിപ്പിക്കാനായി മലയാളം ബൈബിള്‍ പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്തു് യൂണിക്കോഡില്‍ ലഭ്യമായ ആദ്യ മലയാളഗ്രന്ഥമാക്കി മാറ്റിയ നിഷാദ് ഹുസൈന്‍ കൈപ്പള്ളിയാണു്, ഈ ബ്ലോഗര്‍.