#ആത്മീയം

ഗോക്രിത്തരങ്ങള്‍

29 Feb, 2012

അന്ത്യ കാലത്ത് ചില ഉഗ്രന്മാർ പുറത്തു വരും എന്നു യേശു പ്രവചിച്ചിരുന്നു. എന്നാൽ യേശുവിനെപ്പോലും അമ്പരിപ്പിക്കുന്ന ചില അത്യുഗ്രന്മാര്‍ ശാസ്ത്രജ്ഞന്മാരുടെ രൂപത്തില്‍ കേരളത്തില്‍ അവതരിച്ചിരിക്കുന്നു.

സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായ വേദസംസ്കൃതത്തെ ഭാവനയ്ക്കനുസരിച്ച് വ്യാഖ്യാനിച്ച് 'കര്‍ണ്ണരസമാകുമാറ്' അവതരിപ്പിച്ച് കേള്‍വിക്കാരെ അമ്പരപ്പിക്കുന്ന വിദ്യയാണ് അടുത്ത കാലം വരെ ഇൻഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിൿ ഹെറിറ്റേജിന്റെ ജീവാത്മാവും പരമാത്മാവുമായ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ (ഓൺലൈന്‍ ലോകത്ത് ഗോക്രി എന്ന പരിഹാസപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു) നടത്തിയിരുന്നത്. വര്‍ണ്ണവെറി രഹസ്യമായി മനസില്‍ കൊണ്ടു നടന്നിരുന്ന എല്ലാ മേല്‍ജാതിക്കാര്‍ക്കും സുഖിക്കുന്ന സന്ദേശങ്ങള്‍ വിളമ്പി, ഒരു പരിഷ്കൃത സമൂഹത്തിന്റെ യുക്തിബോധത്തെ നാലായിരം വര്‍ഷം പിന്നില്‍ കൊണ്ടുപോയി ഏതൊക്കെയോ പര്‍ണ്ണശാലയില്‍ കെട്ടിയിടാന്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ ഊരു ചുറ്റുകയാണ്. അഹങ്കാരത്തിന്റേയും പരപുച്ഛത്തിന്റേയും ആള്‍രൂപമായ മാന്യദേഹത്തിനു കൃത്യമായ മറുപടി കൊടുക്കുവാന്‍, ഉമേഷ്, ഡോ സൂരജ്, കാല്‍വിന്‍ തുടങ്ങിയവന്‍ ബ്ലോഗിലൂടെ ശ്രമിച്ചപ്പോള്‍ അവരെ നായ്ക്കളെന്നു വിളിച്ച് അധിക്ഷേപിച്ച് വിമര്‍ശന വിധേയമായ അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം യൂ ട്യൂബില്‍ നിന്നും നീക്കം ചെയ്യുകയാണുണ്ടായത്.

ശാസ്ത്രത്തിന്റെ നേട്ടങ്ങളെല്ലാം പണ്ടു മുനിമാര്‍ കണ്ടു പിടിച്ചിരുന്നുവെന്ന പൊട്ടവാദത്തെ പ്രത്യക്ഷരം ഖണ്ഡിക്കുന്ന ലേഖനങ്ങള്‍ ഉമേഷിന്റെ "ഗുരുകലം" എന്ന ബ്ലോഗില്‍ ഇപ്പോഴും ലഭ്യമാണ്. ഇന്നു വരെ ഈ ലേഖനങ്ങള്‍ക്കു ഒരു മറുപടി അദ്ദേഹം പറഞ്ഞിട്ടില്ല.

ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ബഹറിനിലെ ഒരു വേദിയില്‍ അദ്ദേഹം പതിവുപോലെ കൃത്രിമ വിനയത്തോടെ പറഞ്ഞു,