#കലണ്ടർ

കടല്‍ കൈവിട്ട നാവികന്‍

ആലപ്പുഴയിലെ ശവക്കോട്ടപ്പാലത്തിനു സമീപമായിരുന്നു എന്റെ അമ്മച്ചിയുടെ (അപ്പന്റെ അമ്മ) വീടു്. അവിടെ പോകുമ്പോഴെല്ലാം ആലപ്പുഴയിലെ തകർന്ന കടൽപ്പാലം കാണാൻ പോകും. (കോട്ടേത്തുകാര്‍ക്കു് വേറെന്തുകടല്‍?) ആദ്യമൊക്കെ കുമരകത്തൂന്നു് മുഹമ്മയ്ക്കു് ബോട്ടുകയറിയോ കോട്ടയത്തെ പഴയ ബോട്ടുജെട്ടിയില്‍ നിന്നു് ആലപ്പുഴയ്ക്കു് ബോട്ടുകയറിയോ ഒക്കെയായിരുന്നു പോയിരുന്നതു്. ആ യാത്രകളില്‍ ഞാന്‍ സ്വയം നാവികനായി സങ്കല്‍പ്പിക്കുമായിരുന്നു. പല്ലിക്കു് ഒരുതുള്ളി മുതലയാവാമെങ്കില്‍ ബോട്ടുസഞ്ചാരിക്കു് ഇത്തിരിക്കുഞ്ഞന്‍ നാവികനുമാവാം, ഹല്ല പിന്നെ!

കോട്ടയം പട്ടണംചുറ്റി റെയിലുവരണേ... ആലപ്പുഴക്കായലുചുറ്റി ബോട്ടുവരണേ... എന്ന പാട്ടുകേട്ടിട്ടില്ലേ? ഇപ്പോ ആലപ്പുഴേലും റെയിലുണ്ടു്, കടലുപോയിട്ടു കായലുപോലും അഷ്ടികഷ്ടിയായ നാട്ടകത്തൊരു തുറമുഖോമുണ്ടു്. ആ അറ്റത്തെങ്ങാണ്ടു വേമ്പനാടിന്റെ ഒരു മൂലയുണ്ടെന്നു തോന്നുന്നു. :)

ഏതായാലും ഞാന്‍ പള്ളിക്കൂടത്തില്‍ പഠിക്കുമ്പോ തന്നെ ചങ്ങനാശ്ശേരിക്കും പുന്നപ്രയ്ക്കുമിടയില്‍ നിരവധി പാലങ്ങൾ വന്നു, റോഡ് വന്നു, യാത്രകള്‍ ബസിലായി. അങ്ങനിരിക്കെ ആലപ്പൂഴയിലെ വീടു വിറ്റുപോയി. അതോടെ ആലപ്പുഴയുമായുള്ള ബന്ധവും മുറിഞ്ഞു.