#വിപണി

ദേശീയ പെന്‍ഷന്‍ പദ്ധതിയെ പറ്റി അറിയേണ്ടതെല്ലാം

03 Apr, 2012

സാധാരണയായി സർക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളുടെ തൊഴിലവസരം ആകര്‍ഷകമായി തോന്നുന്നത്, ആ ജോലി നൽകുന്ന നിശ്ചിതമായ ഉറപ്പുള്ള വരുമാനവും ഒപ്പം റിട്ടയര്‍മെന്റാനന്തരം ഒരു നിശ്ചിത തുക മുടക്കമില്ലാതെ പെൻഷന്‍ ആയി കിട്ടുമെന്നതുമാണ്. ഈ സാമൂഹിക സുരക്ഷിതത്വം തന്നെയാണ് സര്‍ക്കാര്‍ രംഗത്തെ തൊഴിലിനെ എല്ലാവരും താത്പര്യത്തോടെ കാണാനുള്ള കാര്യങ്ങളില്‍ ഒന്ന്. എന്നാല്‍ നേരേ എതിര്‍വശത്ത് നില്‍ക്കുന്ന സ്വകാര്യ മേഖലയില്‍ പിരിച്ചുവിടല്‍ ഭീഷണി വാളായി തലയ്ക്ക് മുകളില്‍ തൂങ്ങുന്നു എന്നത് മാത്രമല്ല, വയസുകാലത്ത് കൃത്യമായ ഒരു തുക സഹായമായി കിട്ടാനുള്ള സാധ്യത വളരെ അപൂര്‍വമാണ്.

സ്വകാര്യമേഖലയില്‍ സര്‍ക്കാര്‍ ജീവനക്കാരെക്കാളും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഇല്ല എന്നല്ല, ഇങ്ങനെ സംഘടിത, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെ പോലെ കൃത്യമായി വാര്‍ധക്യകാല പെന്‍ഷന്‍ കിട്ടാന്‍ സാധിക്കുന്ന ഒരു പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു. ദേശീയ പെന്‍ഷന്‍ പദ്ധതി (National Pension System -NPS) എന്നറിയപ്പെടുന്ന ഈ സംവിധാനത്തില്‍ ആര്‍ക്കും ചേരാവുന്നതേയുള്ളൂ.

നിങ്ങളുടെ തൊഴിലുടമയ്ക്ക് വേണമെങ്കില്‍ എല്ലാ പണിയാളുകളേയും ഒരുമിച്ച് എന്‍ പി എസ് ന് കീഴില്‍ കൊണ്ട് വരാം. ഇല്ല എങ്കില്‍ നിങ്ങൾക്ക് ഒരോരുത്തര്‍ക്കും ചേരുന്നതിനും ഒരു തടസവുമില്ല. നിലവില്‍ പ്രോവിഡന്റ് ഫണ്ട് പോലെയുള്ള സാമൂഹിക സുരക്ഷാ നിക്ഷേപങ്ങളില്‍ പണം നിങ്ങളുടെ പേരില്‍ നിക്ഷേപിക്കുന്നെങ്കിലും ഒപ്പം ഇതില്‍ ചേരുന്നതിലും ഒരു തടസവുമില്ല. മാത്രമല്ല അടയ്ക്കുന്ന തുകയ്ക്ക് അധിക നികുതിയിളവ് കിട്ടുകയും ചെയ്യും. സ്വന്തം സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും എന്‍ പി എസില്‍ അംഗമാകാം. ലളിതമായ നടപടി ക്രമങ്ങള്‍ , തൊട്ടടുത്ത ബാങ്ക് വഴി പദ്ധതിയിലേക്കുള്ള പണമടവ് നടത്താം.

എന്താണ് ദേശിയ പെന്‍ഷന്‍ പദ്ധതി അഥവാ എന്‍‌പി‌എസ് ?