#ശാസ്ത്രം

നന്ദി ട്യൂറിങ്, കമ്പ്യൂട്ടര്‍ സാധ്യമായതിന്

ഇരു­പ­താം നൂ­റ്റാ­ണ്ടി­ലെ വി­പ്ല­വ­ക­ര­മായ ഒരു കണ്ടു­പി­ടി­ത്ത­മാ­യി­രു­ന്നു കമ്പ്യൂ­ട്ട­റു­ക­ളെ­ന്ന­തു് തർ­ക്ക­മി­ല്ലാ­ത്ത വസ്തു­ത­യാ­ണു്. ജീ­വി­ത­ത്തി­ന്റെ സമ­സ്ത­മേ­ഖ­ല­ക­ളി­ലെ­യും സ്പര്‍­ശി­ച്ചു കൊ­ണ്ടു് അതി­വേ­ഗ­ത്തി­ലു­ള്ള നവീ­ക­ര­ണ­ത്തി­ന്റെ പാ­ത­യി­ലാ­ണു് കമ്പ്യൂ­ട്ടര്‍ സയൻ­സ്. മനു­ഷ്യ­മ­ന­സ്സി­നെ ഒരു യന്ത്ര­ത്തി­ലേ­യ്ക്ക് പകര്‍­ത്താ­മോ, അതിനെ മനു­ഷ്യ­ബു­ദ്ധി­ക്കു സമാ­ന­മായ കഴി­വു­ള്ള­താ­ക്കി­മാ­റ്റാ­മോ എന്ന അന്വേ­ഷ­ണ­ത്തി­ന്റെ ആദ്യ­ത്തെ വി­ജ­യ­ക­ര­മായ ഉത്ത­ര­ങ്ങ­ളാ­ണു് കമ്പ്യൂ­ട്ട­റു­ക­ളാ­യി നമ്മു­ടെ ജീ­വി­ത­ത്തിൽ ഇടം പി­ടി­ച്ചി­രി­ക്കു­ന്ന­തു്. ഈ അന്വേ­ഷ­ണ­ത്തി­ന്റെ ചരി­ത്രം അന്വേ­ഷി­ക്കു­ന്ന ആര്‍­ക്കും അലന്‍ ട്യൂ­റി­ങ് എന്ന അസാ­മാ­ന്യ ശാ­സ്ത്ര­പ്ര­തി­ഭ­യെ മറ­ക്കാ­നാ­വി­ല്ല. പ്ര­സി­ദ്ധ ഗണി­ത­ശാ­സ്ത്ര­ജ്ഞന്‍, കമ്പ്യൂ­ട്ടര്‍­സ­യന്‍­സ്, ആര്‍­ട്ടി­ഫി­ഷ്യല്‍ ഇന്റ­ലി­ജന്‍­സ് എന്നി­വ­യു­ടെ പി­താ­വു്, രണ്ടാം­ലോക മഹാ­യു­ദ്ധ­കാ­ല­ത്തെ രഹ­സ്യ­സ­ന്ദേ­ശ­ങ്ങ­ളെ മന­സ്സി­ലാ­ക്കി­യെ­ടു­ത്തു് ചരി­ത്ര­ത്തെ സ്വാ­ധീ­നി­ച്ച വ്യക്തി എന്നി­ങ്ങ­നെ പല മേ­ഖ­ല­ക­ളില്‍ ഒരേ­സ­മ­യം കഴി­വു് തെ­ളി­യി­ക്കു­ക­യും അതേ സമയം വി­ധി­യു­ടെ ക്രൂ­ര­ത­യില്‍ നാല്‍­പ­ത്തൊ­ന്നാം വയ­സ്സില്‍ ജീ­വ­നൊ­ടു­ക്കേ­ണ്ടി­യും വന്ന പ്ര­തിഭ. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയായ 2012 ട്യൂറിങ് വര്‍ഷം എന്ന പേരില്‍ ആചരിയ്ക്കുന്നു.

1912 ജൂൺ 23 നാണു് അലന്‍ ട്യൂ­റി­ങ് ജനി­ക്കു­ന്ന­തു്. ബ്രി­ട്ടീ­ഷ് ഇന്ത്യ­യില്‍ മദ്രാ­സ് റെ­യില്‍­വെ­യില്‍ ചീഫ് എന്‍­ജി­നി­യ­റാ­യി­രു­ന്ന ജൂ­ലി­യ­സ് മാ­ത്തി­സ­ന്റെ­യും ഈതല്‍ സാറാ ട്യൂ­റി­ങ്ങി­ന്റെ­യും രണ്ടാ­മ­ത്തെ­യും അവ­സാ­ന­ത്തെ­യും പു­ത്ര­നാ­യി­രു­ന്നു ട്യൂ­റി­ങ്. രക്ഷി­താ­ക്ക­ളു­ടെ ജോലി ഒറീ­സ­യി­ലെ ചി­ത്രാ­പു­റി­ലാ­യി­രു­ന്നെ­ങ്കി­ലും ട്യൂ­റി­ങ് ജനി­ച്ച­തു് ലണ്ട­ണിലാണ്. ചെ­റു­പ്പ­ത്തി­ലെ ശാ­സ്ത്ര­ത്തോ­ടു് ആഭി­മു­ഖ്യം പു­ലര്‍­ത്തി­യി­രു­ന്നെ­ങ്കി­ലും പഠി­ച്ചി­രി­ന്ന ഇം­ഗ്ലീ­ഷ് പബ്ലി­ക് സ്കൂൾ അങ്ങ­നെ­യു­ള്ള­വര്‍­ക്കു് പറ്റി­യ­താ­യി­രു­ന്നി­ല്ല. സയന്‍­സി­ലാ­ണു് താ­ത്പ­ര്യ­മെ­ങ്കില്‍ വേറെ സ്കൂള്‍ നോ­ക്കാന്‍ ട്യൂ­റി­ങ്ങി­ന്റെ അമ്മ­യോ­ടു് ഹെഡ് മാ­സ്റ്റര്‍ ഉപ­ദേ­ശി­ക്കു­ക­കൂ­ടി ഉണ്ടാ­യി. ഗണി­ത­ശാ­സ്ത്ര­ത്തി­ലാ­യി­രു­ന്നു ട്യൂ­റി­ങ്ങി­നു താ­ത്പ­ര്യം. ഇരു­പ­ത്തി­ര­ണ്ടാം വയ­സ്സില്‍ കി­ങ്ങ്സ് കോ­ളേ­ജില്‍ നി­ന്ന് സാ­ദ്ധ്യ­താ സി­ദ്ധാ­ന്ത­ത്തി­നോ­ടു് ബന്ധ­പ്പെ­ട്ടു് ട്യൂ­റി­ങ്ങി­നു് ഫെ­ല്ലോ­ഷി­പ്പ് കി­ട്ടി­യി­രു­ന്നെ­ങ്കി­ലും അദ്ദേ­ഹ­ത്തി­ന്റെ താ­ത്പ­ര്യം അവിടെ നി­ന്നി­ല്ല.

ട്യൂ­റി­ങ് മെ­ഷീന്‍