കൊഴുപ്പും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം

13 Feb, 2010


    കൊഴുപ്പ് കൂടുതലായി ധമനീഭിത്തികളിൽ അടിഞ്ഞുകൂടി ഹൃദ്രോഗത്തിന് കാരണമാകുന്നു. ഹൃദ്രോഗത്തിന് കാരണമാകുന്ന ധമനീപ്രതിചയത്തിന്റെ യഥാർത്ഥ കാരണം ധമനീഭിത്തിയുടെ ഏറ്റവും അകത്തെ പാളിയുടെ പ്രവര്‍ത്തന വൈകല്യമോ ധമനീപേശികളുടെ അമിത വളര്‍ച്ചയോ ആണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, പുകവലി, പാരന്വര്യം തുടങ്ങിയവ മേല്‍പ്പറഞ്ഞ ധമനീപ്രതിചയത്തിന്റ കാരണങ്ങളാണ്. അഥവാ ധമനികൾക്ക് വേണ്ട രീതിയില്‍ പോഷണം ലഭിക്കാത്തതുകൊണ്ടോ വിരുദ്ധ സാഹചര്യം കൊണ്ടോ ആകാം ഈ ധമനികളുടെ പ്രവര്‍ത്തനവൈകല്യം.
    അമിതകൊഴുപ്പുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ഓരോരുത്തരുടേയും ശരീരഘടന, ശീലം, വയസ്സ്, വാസസ്ഥലം, കാലാവസ്ഥ, ആഹാരത്തെ പരിണമിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് തുടങ്ങിയ കാര്യങ്ങള്‍ക്കനുസരിച്ചാണിത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മാത്രമല്ല ഇതിന് കാരണമെന്നതും മനസ്സിലാക്കേണ്ടതാണ്. പുകവലി അമിതകൊഴുപ്പിനും ഹൃദ്രോഗത്തിനും കാരണമാണെങ്കിലും പുകവലിക്കുന്ന എല്ലാവര്‍ക്കും കൊഴുപ്പോ, ഹൃദ്രോഗമോ ഉണ്ടാകുന്നില്ല. അതുകൊണ്ട് ഓരോരുത്തര്‍ക്കും കാരണങ്ങള്‍ പലതായിരിക്കും.
    ആയൂര്‍വ്വേദ പ്രകാരം രക്തത്തില്‍ അമിത കൊഴുപ്പുള്ളവര്‍ പുളി, ഉപ്പ്, എരിവ്, എന്നീ രസങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതാണ് ധമനികളില്‍ കൊഴുപ്പടിയുന്നതിനുള്ള ഒരു കാരണം. അത് ശരിയാവും. അതിന് പരിഹാരമായി ചെയ്യേണ്ടത് കൊഴുപ്പുള്ളവര്‍ ഈ രസങ്ങള്‍ അധികം ഉപയോഗിക്കാതിരുന്നാല്‍ മതി.
   
കൊഴുപ്പില്ലാതാക്കാൻ ചെയ്യാവുന്ന കാര്യങ്ങളെന്താല്ലാം?

1)  ഫാസ്റ്റ് ഫുഡ്, കൃത്രിമഭക്ഷണം, ഉപ്പ്, പുളി, എരിവ്, എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. രാസവസ്തുക്കള്‍, അണുബാധയുണ്ടാകുന്വോള്‍ ചെയ്യുന്ന തെറ്റായ ചികിത്സ എന്നിവയും കൊഴുപ്പിന് കാരണമാകാം.
2) ആഹാരം കഴിച്ചയുടെയുള്ള പകലുറക്കം അമിതമായ കൊഴുപ്പിന് ഒരു കാരണമാണ്. മലമൂത്രവിസര്‍ജ്ജനം വേണ്ട സമയത്ത് ചെയ്യാത്തത് രക്തത്തില്‍ മലസഞ്ചയം ഉണ്ടാകാന്‍ കാരണമാകുന്നു. പകലുറക്കം ഒഴിവാക്കുക. കൃത്യസമയത്ത് മലമൂത്രവിസര്‍ജനം ചെയ്യാന്‍ ശ്രമിക്കുക.

കടപ്പാട്: മാതൃഭൂമി വാരാന്ത്യപ്പതിപ്പ്