#വർത്തമാനം

ഫെമിനിസം: ഏഴു ചോദ്യങ്ങള്‍

10 Jul, 2012

ഫെമിനിസത്തെ പറ്റി ഒരു സീരീസ്‌ എഴുതുക എന്ന് പറയുമ്പോൾ ഏതൊരു എഴുത്തുകാരിയുടെയും (എഴുത്തുകാരന്റെയും) മനസ്സിൽ വരുന്ന ഒരു അന്ധാളിപ്പ് ഉണ്ട്. എവിടുന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന്. അത് എന്നെയും നല്ലവണ്ണം അലട്ടി. പിന്നെ മനസ്സില്‍ തോന്നി, വെറുതെ ആദ്യമേ സൈദ്ധാന്തികമായി സമീപിച്ചിട്ടു കാര്യമില്ല, കുറച്ചു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമായി നമുക്ക് തുടങ്ങാം എന്ന്.

എന്താണ് ഫെമിനിസം?

അപ്പോള്‍ മനസ്സില്‍ വരുന്ന ആദ്യത്തെ അടിസ്ഥാനപരമായ ചോദ്യം എന്താണ് ഫെമിനിസം എന്നാണു. ചുരുക്കി പറഞ്ഞാല്‍ അതിന്റെ ഉത്തരം വളരെ ലളിതമാണ്- പെണ്ണിനും ആണിനും സമൂഹത്തില്‍ തുല്യ സ്ഥാനം ആയിരിക്കണം എന്നും അവകാശങ്ങളും ഉത്തരവാദിത്തവും ഒരു പോലെ പങ്കു വെക്കണമെന്നും, അതോടൊപ്പം രണ്ടു കൂട്ടർക്കും ലിംഗനീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്ന ഒരു ചിന്താഗതി. അങ്ങനെ വരുമ്പോള്‍ പിന്നെ നമുക്ക് കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യമില്ലാത്തത് പോലെ തോന്നുന്നു. പക്ഷെ ഒറ്റ വരിയില്‍ ഉത്തരം എഴുതുമ്പോള്‍ മറ്റനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ പോകും.

എന്തിനാണ് ഫെമിനിസം?