#സാഹിത്യം

മനസ്സിന്റെയും മനസ്സേ എന്ന് കവിതയെ കിനാവുകാണുന്ന വിധം

16 Jul, 2012

ബുക്ക് റിപ്പബ്ലിക്കിന്റെ മൂന്നാമത്തെ പുസ്തകം, ജ്യോനവൻ എന്ന ബ്ലോഗർ നാമത്തിൽ നവീന്‍ ജോര്‍ജ്ജ് എഴുതിയ കവിതകൾ ജൂലൈ ഇരുപത്തൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയ്ക്ക് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലുള്ള സ്പോര്‍ട്സ് കൗൺസില്‍ ഹാളില്‍ വച്ച് പ്രകാശനം ചെയ്യപ്പെടുന്നു.

നവീന്‍ ജോര്‍ജ്ജ്  (ജനനം: 14 മാര്‍ച്ച് 1980, മാങ്ങോട് - മരണം: 3 ഒക്ടോബര്‍ 2009, കുവൈറ്റ്) വത്സമ്മയുടെയും ജോര്‍ജ്ജിന്റെയും മകനായി കാസറഗോഡ് ജില്ലയിലെ മാങ്ങോട് ജനനം. നോഷിന, നെല്‍സന്‍, നിതിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. വരക്കാട് ഹൈസ്കൂള്‍‌, എടത്വ സെന്റ് അലോഷ്യസ് കോളേജ്, കെ.വി.ജി. പോളി ടെക്നിക് സുള്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പൊട്ടക്കലം എന്ന ബ്ലോഗില്‍ ജ്യോനവന്‍ എന്ന പേരില്‍ കവിതകള്‍ എഴുതി. കഥകള്‍ പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്സ്‌മാനായി ജോലി ചെയ്തുവരികയായിരുന്നു. 2009 സെപ്റ്റംബര്‍ ഇരുപതിന് സംഭവിച്ച കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായി. ഒക്ടോബര്‍ മൂന്നിന് കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ വച്ച് അകാലമരണമടഞ്ഞു.

ജ്യോനവന്റെ കവിതകളെക്കുറിച്ച് കവിയും ബ്ലോഗറുമായ ടി പി വിനോദ് എഴുതിയ കുറിപ്പാണു ചുവടെ:

(1)