#സാഹിത്യം

ബാഷോയുടെ അപരിചിതന്‍

21 Jul, 2012

ബാഷോ എഴുതുന്നു:

ശിശിരകാല സായന്തനമേ,
ദയവായി എനിക്കു നേരേ തിരിയൂ
ഞാനും ഒരപരിചിതനാണ്‌

ബാഷോയുടെ ഹൈക്കുകൾ അതുല്യങ്ങളാണ്‌. എല്ലാ സെൻഗുരുക്കന്മാരും ഹൈക്കു എഴുതിയിട്ടുണ്ട്‌. എന്നാൽ, മറ്റാരേക്കാളും ആഴത്തില്‍ പ്രകൃതിയില്‍ മുങ്ങിമുഴുകിയത്‌ ബാഷോയാണ്‌.

ശിശിരസായന്തനമേ, എനിക്കു നേരേ മുഖം തിരിക്കൂ. ഞാനും ഒരപരിചിതനാണ്‌.