#സാഹിത്യം

മനസ്സ്: എന്തു വിളിക്കും നമ്മളതിനെ

10 Sep, 2012

മനസ്സ്: എന്തു വിളിക്കും നമ്മളതിനെ
മഷിയിലെഴുതിയ ചിത്രത്തിലെ പൈൻമരങ്ങൾക്കിടെ
ഒഴുകും കാറ്റിന്റെ നാദമാണിത്

മനസ്സിനെ എന്താണു നമ്മള്‍ വിളിക്കുക? അതൊരു മാറാത്ത ചോദ്യമാണ്. അത് സോപ്പു കുമിളകള്‍ മാത്രം. അല്ലെങ്കിൽ പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന കാറ്റു മാത്രം.
അത് യഥാർത്ഥമല്ല.

നിങ്ങളുടെ ചിന്തകള്‍ക്ക് കച്ചിക്കടലാസിന്റെ കനം പോലുമില്ല.
അവ വെള്ളത്തിലെഴുതിയ കയ്യൊപ്പുകള്‍ മാത്രം.

എന്നിട്ടും അവയാണ് നിങ്ങളുടെ ജീവിതത്തില്‍ ആധിപത്യം കയ്യാളുന്നത്. അതിന്റെ ഉത്തരവാദി നിങ്ങളാണ്. നിങ്ങള്‍ക്ക് അത് ഈ നിമിഷം അവസാനിപ്പിക്കുകയും അടിമത്തത്തില്‍ നിന്ന് വിടുതല്‍ നേടുകയും ചെയ്യാനാകും.