#നിരീക്ഷണം

നിരീശ്വരവാദം എന്തുകൊണ്ട് ലൗഡാകേണ്ടതുണ്ട് ?

10 Oct, 2012

ആചാരങ്ങളെ നിരാകരിക്കുന്നതും വിശ്വാസത്തെ തിരസ്കരിക്കുന്നതും അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ചാർവാക, ലോകായത ചിന്തകളുടെ തുടര്‍ച്ച പ്രകടമായി തന്നെ സമൂഹത്തിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്ന ലേഖനം. നളൻ എന്ന പേരില്‍ മലയാളബൂലോഗത്തിനു് പരിചിതനായ ഷാജി എഴുതുന്നു.

ദൈവമുണ്ടോ ഇല്ലയോ എന്ന ചർച്ചയുടെ അപ്രസക്തി

ദൈവമെന്ന ആശയം മുന്നോട്ടുവച്ചവർക്ക് അതിനെ പിന്താങ്ങുന്ന ഒരു തെളിവും ഇന്നേവരെ കൊണ്ടുവരാനായിട്ടില്ല എന്നിടത്ത് ഒടുങ്ങേണ്ടതാണു ആ ആശയവും അതിനെപ്പറ്റിയുള്ള ചർച്ചകളും. എന്നാൽ മതമെന്ന അധികാരസ്ഥാപനത്തിന്റെ ബലത്തിൽ ദൈവമെന്ന ആശയം ഇന്നും നിലനിന്നു പോരുന്നു. ഈ ആശയത്തിന്റെ പരിഹാസ്യത മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ലെന്നിരിക്കലും ദൈവമുണ്ടോ ഇല്ലയോ എന്ന ഒരു ചർച്ച അർത്ഥശൂന്യമാകുന്നതിനാലും, അതിലേക്കോ അതിന്റെ വിശദാംശങ്ങളിലേക്കോ കടക്കുന്നില്ല.

ദൈവവിശ്വാസത്തിന്റെ അപകടം