#വെബ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയയുടെ പങ്ക്: ചില സ്ഥിതിവിവരക്കണക്കുകള്‍

07 Nov, 2012

പതിറ്റാണ്ടുകൾക്ക് മുന്നെ തന്നെ അതാത് കാലത്തെ സാമൂഹിക മാദ്ധ്യമങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് തിരിച്ചറിയുന്ന സ്ഥാനാര്‍ത്ഥികള്‍ നേട്ടം ഉണ്ടാക്കാറുമുണ്ട്.

മുപ്പതുകളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഫ്രാങ്ക്ലിൻ ഡി റൂസ്‌വെല്‍റ്റ് റേഡിയോ പ്രഭാഷണങ്ങളിലൂടെ കാര്യമായി തന്നെ ജനങ്ങളുമായി സംവദിച്ചിരുന്നു. 1933 നും 1944 നും മധ്യേ 30 റേഡിയോ പ്രഭാഷണങ്ങള്‍. അക്കാലത്ത് ഇത് തികച്ചും പുതുമ ഉള്ളത്.

1961 ല്‍ ലൈവ് ആയി പത്രസമ്മേളനം നടത്തി ജോൺ എഫ് കെന്നഡി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ടിവി മാധ്യമത്തെ സമര്‍ത്ഥമായി ഉപയോഗിച്ചു.

2008 ല്‍ ബരാക്ക് ഒബാമ തന്നെ ഒന്നാം പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്വിറ്ററിനെയും ഫേസ്ബുക്കിനെയും ആണ് വരിച്ചത്. ഇതാകട്ടെ വളരെ കൃത്യമായ ഉദ്ദേശത്തോടെയും, മറുപക്ഷത്തെ മൿകെയിന്‍ ഇത് തിരച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.