#ക്രിക്കറ്റ്

മേഴ്സിസൈഡ് ക്രിക്കറ്റ് ക്ലബ് ലീഗ് ജേതാക്കള്‍

10 Nov, 2012

മേഴ്സിസൈഡ്: Merseyside Cricket & Cultural Club, Merseyside Cricket Competition 2012ലെ ജേതാക്കളായി. നിരവധി ഇംഗ്ലീഷ് ക്ലബുകൾ മാറ്റുരച്ച ക്രിക്കറ്റ് ലീഗിൽ മലയാളി ക്ലബായ MCCC വൻ വിജയം നേടി. കഴിഞ്ഞ സീസണില്‍ നടന്ന ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ഈ നേട്ടം കൈവരിച്ചത്.

October 28 ഞായറാഴ്ച മോർട്ടൺ സേക്രട്ട് ഹാര്‍ട്ട് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വിജയികള്‍ക്കായുള്ള ട്രോഫികള്‍ Merseyside Competition Hon. Secretary, Mr. Chris Westen സമ്മാനിച്ചു.

ക്ലബിന്റെ വാര്‍ഷികദിനമായി ആഘോഷിച്ച ചടങ്ങില്‍ പ്രധാന sponsor ആയ Typhoo Tea Ltdന് ക്ലബ് ചെയര്‍മാന്‍ Mr. പ്രോളി അഗസ്റ്റിന്‍ ജേഴ്സി സമ്മാനിച്ചു. മികച്ച ബാറ്റ്സ്മാന്‍ ആയി മീസാനെയും മകിച്ച ബൌളര്‍ ആയി റാസിഖാനെയും പ്രോമിസിങ് പ്ലെയര്‍ ആയി ബിനോയ് ജോസഫിനെയും മികച്ച ഓള്‍റൌണ്ടര്‍ ആയി ഫില്‍ദസ് വിന്‍സെന്റിനേയും തിരഞ്ഞെടുത്തു. ലീഗ് ജേതാക്കളുടെ ട്രോഫി ക്യാപ്റ്റന്‍ ലിന്‍സ് അയ്നാട്ട് ഏറ്റുവാങ്ങി. കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്ത എല്ലാവര്‍ക്കുമുള്ള നന്ദി റ്റീം മാനേജര്‍ Mr. രെജു സെബാസ്റ്റ്യന്‍ രേഖപ്പെടുത്തി.