#ചിത്രകല

അമൂര്‍ത്തതയുടെ അപനിര്‍മ്മാണം അഥവാ ആരിയല്‍ ഹസ്സന്‍

30 Nov, 2012

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ചിത്രകാരൻ എന്ന് കലാനിരൂപകർ വിശേഷിപ്പിക്കുന്ന ആരിയൽ ഹസ്സന്‍ കൊച്ചി-ബിനാലെ നഗരത്തിന്റെ തെരുവുകൾക്ക്‌ ഇന്ന് പരിചിതനാണ്. നിറഞ്ഞ ചിരിയും തുറന്ന മനസുമായി ഈ ചിത്രകാരന്‍ തന്റെ ഏറ്റവും പുതിയ കലാപദ്ധതിയായ HFV -Project (Hypothetical future Values) മായാണ് കൊച്ചി മുസിരിസ്‌ ബിനാലെയില്‍ പങ്കെടുക്കുന്നത്. (ഒരു സാമ്പത്തിക നിക്ഷേപത്തിന്റെ ഭാവിയെ അളക്കുക എന്ന ഒരേ സമയം കറുത്ത ഫലിതവും, അതേസമയം ചിത്രകലയും, സമൂഹവും നമ്മുടെ തലമുറയും തമ്മിലുള്ള സംവാദ സാധ്യതകളുടെ വലിയ ലോകവും തുറക്കുന്ന ഒന്ന്)

ആരിയലിന്റെ ജീവചരിത്രം രാജ്യാന്തരവല്‍ക്കരിക്കപ്പെട്ട ഒരു ‘അലച്ചിലിന്റെ’ ചരിത്രമാണ്.

അര്‍ജന്റീനയില്‍ ജനിച്ച് വളര്‍ന്ന ആരിയല്‍ ഇടയ്ക്കു സ്പെയിനിലേക്ക് നീങ്ങി. 2003-ല്‍ ആദ്യ ചിത്രപ്രദര്‍ശനം അവിടെ സംഘടിപ്പിച്ച ആരിയല്‍ പിന്നീട് ആസ്ട്രേലിയയിലേക്ക് തന്റെ തട്ടകം മാറ്റി. ഇന്ന് വര്‍ഷത്തില്‍പകുതി സമയം ആസ്ട്രേലിയയില്‍ ചെലവഴിക്കുന്ന ആരിയല്‍ ബാക്കി പകുതി ജര്‍മനിയിലുമായിട്ടാണു ജീവിക്കുന്നത്. പ്രാഥമികമായി ഒരു പെയ്ന്റര്‍ ആയ ആരിയലിന്റെ കലാജീവിതം പക്ഷെ ഇന്‍സ്റ്റലേഷന്‍, ഫോട്ടോഗ്രഫി, ശില്‍പ്പകല കൂടാതെ ഇവയൊക്കെ കൂടിയ നിര്‍മിതികളിലേക്കും വ്യാപിച്ചു കിടക്കുന്നു.

‘HFV –Project’