#രാഷ്ട്രീയം

പട്ടികജാതി ക്ഷേമസമിതി എന്തിന്?

31 Dec, 2012

സിപിഐ(എം)ന്റെ നേതൃത്വത്തിൽ ഈയിടെ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ സമിതിക്കെതിരെ ചില കോണുകളില്‍ നിന്ന് വിമർശനങ്ങൾ ഉയര്‍ന്നുവരികയുണ്ടായി.  സിപിഐ(എം) ജാതി സംഘടന ഉണ്ടാക്കുന്നു എന്നതായിരുന്നു വിമര്‍ശനങ്ങളുടെ കേന്ദ്രബിന്ദു. ജാതിയെ വല്ലാതെ പ്രണയിക്കുന്ന ചിലര്‍, ‘ഒടുവില്‍ നിങ്ങള്‍ ജാതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞല്ലോ’ എന്ന് പറഞ്ഞപ്പോള്‍ ജാതി വിരുദ്ധരുടെ ആക്ഷേപം , സിപിഐ(എം) വര്‍ഗ്ഗരാഷ്ട്രീയം ഉപേക്ഷിച്ച് ജാതിരാഷ്ട്രീയം സ്വീകരിക്കുന്നു എന്നായിരുന്നു.

ഉപരിപ്ളവ ധാരണകളുടെ ധാരാളിത്തങ്ങളില്‍ ജീവിക്കാൻ പരിശീലിപ്പിക്കപ്പെട്ട ചിലര്‍, സ്വാഭാവികമായും ഈ പ്രചരണങ്ങളില്‍ കുടുങ്ങാനിടയുണ്ട്. അത്തരക്കാരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പതിവ് മാദ്ധ്യമചര്‍ച്ചാ പരിപാടികളില്‍ സിപിഐ(എം) ന്റെ ‘ഇരട്ടത്താപ്പിനെ’ക്കുറിച്ചും നിലപാട് മാറ്റത്തെക്കുറിച്ചും പരാമര്‍ശങ്ങളുണ്ടായി. ജാതി-സമുദായ സംഘടനകള്‍ വലിയതോതില്‍ സമൂഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് സിപിഐ(എം) നിലപാടിന്റെ ന്യായീകരണമെന്താണ് എന്നായിരുന്നു വിമര്‍ശകരുടെ പ്രധാന ചോദ്യം.

“അങ്ങിനെയാണെങ്കില്‍ ഇപ്പോള്‍ ഉണ്ടാക്കിയതോ?”