#രാഷ്ട്രീയം

ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?

കേരളത്തിലെ ഏറ്റവുമധികം തെരഞ്ഞെടുപ്പുകളിൽ ഓടിയ അപസർപ്പക കഥയാണു് പിഎസ്‌പി വൈദ്യുതി ഇടപാടിന്റേതു്. എല്‍ഡിഎഫിലെ മുഖ്യഘടകകക്ഷിയായ സിപിഐ(എം) നുള്ളിലെ വിഭാഗീയതയുമായി പൊക്കിൾക്കൊടിബന്ധമുള്ള വിവാദം എന്നതാണു് ലാവലിൻ അഴിമതി ആരോപണത്തിന്റെ പ്രത്യേകത. കേരളത്തിലെ വൈദ്യുതപദ്ധതികളുടെ നവീകരണം സംബന്ധിച്ച കരാറാണു് വര്‍ഷങ്ങളായി കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന നിലയിലേക്കു് വളര്‍ന്നതു്. സി വി പത്മരാജന്‍ , ജി കാര്‍ത്തികേയന്‍ , പിണറായി വിജയന്‍ , എസ് ശര്‍മ്മ , കടവൂര്‍ ശിവദാസന്‍ , ആര്യാടന്‍ മുഹമ്മദ് എന്നീ ഊര്‍ജ്ജമന്ത്രിമാര്‍, കെ കരുണാകരന്‍ , എ കെ ആന്റണി , ഉമ്മന്‍ ചാണ്ടി , ഇ കെ നായനാര്‍ എന്നീ മുഖ്യമന്ത്രിമാര്‍. വി എസ് അച്യുതാനന്ദന്‍ , ഇ ബാലാനന്ദന്‍ എന്നീ നേതാക്കള്‍. തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി. എസ്എന്‍സി ലാവലിന്‍, ടെക്നിക്കാലിയ, ആള്‍സ്റ്റോം, ഭെല്‍ എന്നീ കമ്പനികള്‍. എല്‍ഡിഎഫ് , യുഡിഎഫ് മുന്നണികളിലെ കക്ഷിബന്ധം പോലും മാറ്റിമറിക്കാന്‍ ഇടയാക്കിയ വിവാദം. കെഎസ്ഇബി എന്ന ഇലക്ട്രിസിറ്റി ബോര്‍ഡ്. കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് അഥോറിറ്റി എന്ന സിഡാ. വിദേശവായ്പ മുതല്‍ സഹായധനം വരെ. അമ്പുകൊള്ളാത്തവരില്ല, കുരുക്കളില്‍. ഞരമ്പുത്രസിപ്പിക്കുന്ന ത്രില്ലര്‍ സ്റ്റോറി വായിക്കുംപോലെയാണു്, ലാവലിന്‍ കേസിന്റെ നാള്‍വഴികളിലൂടെയുള്ള സഞ്ചാരം. ഈ പ്രശ്നം സംബന്ധിച്ചു് ആവര്‍ത്തിച്ചു ചോദിക്കപ്പെടുന്ന ചോദ്യങ്ങളും അവയ്ക്കള്ള ഉത്തരങ്ങളും ഉള്‍പ്പെടുത്തിയ ഒരു പ്രശ്നോത്തരിയാണു് ചുവടെ. കേസ് സംബന്ധമായി ഒരു നിലപാടെടുക്കാന്‍ ഇതില്‍ ശ്രമിച്ചിരിക്കുന്നു. യോജിക്കാനും വിയോജിക്കാനുമായി അതു് ഇവിടെയിടുന്നു.

 1. എന്താണു് ലാവലിന്‍ കേസിലേക്ക് നയിച്ച കരാര്‍?

 2. ഏതു മന്ത്രിസഭയുടെ കാലത്താണു് പിഎസ്‌പി പദ്ധതികളുടെ ധാരണാപത്രം ഒപ്പിടുന്നതു്?

 3. ധാരണാപത്രം കരാറായി മാറുന്നതു് ആരുടെ കാലയളവിലാണു്?

 4. പിഎസ്‌പി പദ്ധതികള്‍ക്കായുള്ള കരാറില്‍ പിണറായി വിജയന്റെ പങ്കെന്താണു്?

 5. മന്ത്രിമാരാണോ കരാറുകള്‍ക്കു് തുല്യംചാര്‍ത്തിയതു്?

 6. പിഎസ്‌പി കരാറിനു വേണ്ടി ജി. കാര്‍ത്തികേയന്‍ എന്തെല്ലാം ചെയ്തു?

 7. എന്തായിരുന്നു കാര്‍ത്തികേയന്റെ കാലത്തെ കരാര്‍ വ്യവസ്ഥപ്പെടുത്തിയതു്?

 8. പിണറായി വിജയന്റെ കാലത്ത് കരാറില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെ?

 9. ഇതിനായി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങള്‍ എന്തൊക്കെ?

 10. ഈ കരാറുമായി മുന്നോട്ടു പോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങളെന്ത്?

 11. എന്താണു് പിഎസ്‌പി പ്രോജക്റ്റില്‍ സിഎജി കണ്ടെത്തിയ അപാകം?

 12. ആനുപാതികനേട്ടമുണ്ടായില്ലെന്നു പറയണമെങ്കില്‍ അതിനു് എന്തെങ്കിലും അളവുകോല്‍ വേണമല്ലോ. എന്തായിരുന്നു ആ അളവുകോല്‍?

 13. ആരാണു് കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റ് കരാര്‍ ഒപ്പിട്ടതു്?

 14. എങ്ങനെയാണു് ആ കരാര്‍ ഒപ്പിട്ടതു്?

 15. എന്താണു് ഈ എംഒയു റൂട്ട് (ധാരണാപത്രപാത)?

 16. അപ്പോഴത്തെ സാഹചര്യത്തില്‍ എംഒയു റൂട്ട് അനിവാര്യമായിരുന്നോ?

 17. കേന്ദ്രനയത്തിനു് അനുസൃതമായ നടപ്പുരീതി അവലംബിച്ചതില്‍ കാര്‍ത്തികേയന്റെ ഭാഗത്തെ തെറ്റെന്താണു്?

 18. പിഎസ്‌പി പ്രോജക്റ്റ് ശരിക്കും നഷ്ടമായിരുന്നോ?

 19. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റും കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റും ഒന്നാണോ?

 20. കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റില്‍ 100 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ ചെലവായതു് 66.05 കോടി. ഒരു മെഗാവാട്ടിനു് 0.66 കോടി. പിഎസ്‌പി പ്രൊജക്റ്റിനു് 115.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മുടക്കിയതു 374.50 കോടി. ഒരു മെഗാവാട്ടിനു് 3.24 കോടി. രണ്ടുപദ്ധതികളും തമ്മില്‍ ഇത്ര ഭീമമായ വ്യത്യാസത്തിനു് ആരാണു് ഉത്തരവാദി?

 21. അപ്പോള്‍ കാര്‍ത്തികേയനെതിരെയായിരുന്നു ശരിക്കും അന്വേഷണം വരേണ്ടിയിരുന്നതു്, അല്ലേ?

 22. എങ്കില്‍ പിണറായി വിജയന്‍ സ്വകാര്യലാഭമുണ്ടാക്കിയതിനു് തെളിവുണ്ടാവും, അല്ലേ?

 23. സിഎജി ചൂണ്ടിക്കാട്ടിയ, കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയിലെ നഷ്ടം വിവാദമായിരുന്നോ?

 24. കാര്‍ത്തികേയന്‍ തുടങ്ങിവച്ച പിഎസ്‌പി പ്രോജക്റ്റിന്റെ ധാരണാപത്രത്തില്‍ പിണറായി വിജയന്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചു വിശദമാക്കാമോ?

 25. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കാമെന്ന വാഗ്ദാനം ഇതിനിടയില്‍ എവിടെയാണു് വരുന്നതു്? വൈദ്യുതിവകുപ്പിനെന്താണു് ആശുപത്രിനിര്‍മ്മാണത്തില്‍ കാര്യം?

 26. സര്‍ക്കാരിന്റെ ബാധ്യതകള്‍ ലഘൂകരിക്കയും കമ്പനിക്കു് അധികബാധ്യതകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നതിനു് ഏതെങ്കിലും കമ്പനി മന്ത്രിക്കു് കോഴ നല്‍കുമോ?

 27. ലാവലിനില്‍ നിന്നു കിട്ടിയ കോഴപ്പണം പിണറായി വിദേശത്തു് നിക്ഷേപിച്ചു എന്നാണല്ലോ ക്രൈം നന്ദകുമാറിന്റെ ആരോപണം?

 28. വീടുപണിയാന്‍ ചെലവായ തുക എങ്ങനെയാണു് കണ്ടെത്തിയതു്?

 29. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണി ടെക്നിക്കാലിയ എന്ന കടലാസുകമ്പനിയെ ഏര്‍പ്പെടുത്തിയതു് പണം തട്ടാനാണെന്നു് ആരോപണമുണ്ടായിരുന്നല്ലോ?

 30. ടെക്നിക്കാലിയയില്‍ പിണറായി വിജയന്റെ ഭാര്യക്കു് ഓഹരി പങ്കാളിത്തമില്ലേ?

 31. എന്തുകൊണ്ടാണു് ആശുപത്രിക്കുള്ള ധനസഹായം കെഎസ്ഇബി നേരിട്ടുവാങ്ങാതെ ടെക്നിക്കാലിയയെ ഏല്‍പ്പിച്ചതു്?

 32. ഗ്രാന്‍ഡ് പണമായി വാങ്ങി പൊതുമരാമത്തുവകുപ്പിനെക്കൊണ്ടു് ആശുപത്രി പണിയിച്ചാല്‍ പോരായിരുന്നോ?

 33. കാന്‍സര്‍ ആശുപത്രി നിര്‍മ്മാണം ആരോഗ്യവകുപ്പിനെ ഏല്‍പ്പിക്കാതെ വൈദ്യുതി വകുപ്പിന്റെ കീഴില്‍ വന്നതെങ്ങനെ?

 34. പിണറായി വിജയന്‍ സ്വന്തം മണ്ഡലത്തില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതു് അധികാരദുര്‍വിനിയോഗമല്ലേ?

 35. ക്യാന്‍സര്‍ സെന്ററിനു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സഹായം മുഴുവനായും ലഭിച്ചിരുന്നോ?

 36. മന്ത്രി മാറിയപ്പോള്‍ ലാവലിന്‍ ആശുപത്രിക്കുള്ള വാഗ്ദാനത്തില്‍ നിന്നു പിന്മാറുകയായിരുന്നോ?

 37. എംസിസിയ്ക്കുള്ള ധാരണാപത്രം എന്തുകൊണ്ടു് അന്തിമകരാറായില്ല?

 38. ശര്‍മ്മയുടെ കാലത്തു് എല്‍ഡിഎഫ് വീഴ്ച വരുത്തിയിരുന്നുവെങ്കില്‍ എന്തായിരുന്നു തുടര്‍ന്നുവന്ന യുഡിഎഫിന്റെ സമീപനം?

 39. ഇക്കാര്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നോ? എന്തായിരുന്നു അദ്ദേഹത്തിന്റെ നിലപാടു് ?

 40. എംസിസിയുടെ ധാരണാപത്രത്തിനു പകരം ആദ്യമേ തന്നെ അന്തിമ കരാര്‍ ആകാമായിരുന്നില്ലേ എന്ന സിഎജിയുടെ പരാമര്‍ശത്തെപ്പറ്റി എന്തു പറയുന്നു?

 41. എപ്പോഴാണു് എംസിസിയ്ക്കുളള ധനസഹായം ഇനി ലഭിക്കില്ല എന്നു കേരള സര്‍ക്കാര്‍ മനസിലാക്കിയതു്?

 42. എന്തുകൊണ്ടാണു് കടവൂര്‍ ശിവദാസന്‍ എംസിസിക്കുള്ള ധാരണാപത്രം പുതുക്കാതെയിരുന്നതു്?

 43. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ 'നോണ്‍ സ്റ്റാര്‍ട്ടര്‍' ആണെന്നാണല്ലോ ഹൈക്കോടതിയുടെ കണ്ടെത്തല്‍?

 44. കോടതിക്കു് രാഷ്ട്രീയമുണ്ടോ?

 45. ലാവലിന്‍ സപ്ലൈ ചെയ്യാമെന്നേറ്റതിലും കുറഞ്ഞ തുകയ്ക്കു് OEM (Original Equipment Manufacturer) കമ്പനിയായ Alstomല്‍ നിന്നു് നേരിട്ടു് സാമഗ്രികള്‍ വാങ്ങാമായിരുന്നില്ലേ?

 46. സപ്ലൈ കരാര്‍ പൊതുമേഖലാസ്ഥാപനമായ BHELനെ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ ഇത്രയും മാര്‍ജിന്‍ ഈടാക്കുമായിരുന്നില്ല എന്നതല്ലേ സത്യം?

 47. ഭെല്ലിനെന്തിനാണു് ഫോറെക്സ്? സാധനസാമഗ്രികള്‍ ഭെല്ലിനു് നേരിട്ടു് ഉല്‍പ്പാദിപ്പിക്കാനാവുമായിരുന്നില്ലേ?

 48. ലാവലിന്റെ മേല്‍നോട്ടത്തില്‍ പണി നടക്കട്ടെ, ഉപകരണങ്ങള്‍ കാനഡയില്‍ നിന്നുതന്നെ വാങ്ങുകയും ചെയ്യാം. എന്നാലും അതു വാങ്ങിനല്‍കുന്നതിനുള്ള ചുമതല ഭെല്ലിനെ ഏല്‍പ്പിക്കാമായിരുന്നല്ലോ?

 49. ഭെല്‍ ഹെവി എഞ്ചിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയല്ലേ? വേണമായിരുന്നെങ്കില്‍ മാറ്റിസ്ഥാപിക്കേണ്ട ഉപകരണങ്ങള്‍ അവര്‍ക്കു് ഇവിടെ നിര്‍മ്മിക്കാമായിരുന്നതല്ലേയുള്ളൂ?

 50. ആര്‍ബിട്രേഷന്‍ വിധി അന്തിമമല്ലല്ലോ. അതിനുശേഷവും കോടതിയെ സമീപിക്കാനാവില്ലേ?

 51. അല്‍പ്പം വൈകിയാലും ഇതായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നതു്? അതിനുപകരം ലാവലിനുമായുള്ള കരാര്‍ തുടരാന്‍ എന്തു് അടിയന്തിരസാഹചര്യമാണുണ്ടായിരുന്നതു്?

 52. സേവ് സിപിഎം ഫോറക്കാര്‍ പറഞ്ഞിരുന്നതു് ആറുമാസം കാത്തുനിന്നു് കരാറില്‍ നിന്നു പിന്മാറാന്‍ സാധിക്കുമായിരുന്നു എന്നാണല്ലോ?

 53. ബാലാനന്ദന്‍ കമ്മറ്റിയുടെ ശുപാര്‍ശയനുസരിച്ച് പൊതുമേഖലാ സ്ഥാപനമായ ഭെല്‍ (BHEL) ഇതേ ജോലി 100 കോടി രൂപയ്ക്ക് ചെയ്തുതരാം എന്നു് പറഞ്ഞിരുന്നതല്ലേ?

 54. BHEL ലെ CITU യൂണിയന്‍കാര്‍ നല്‍കിയ കണക്കനുസരിച്ചാവുമല്ലോ, മുന്‍ സിഐടിയുക്കാരായ സേവ് സിപിഎം ഫോറം ഈ കണക്കുന്നയിക്കുന്നതു്. അപ്പോഴതു് ശരിയായിരിക്കാനുള്ള സാധ്യതയില്ലേ?

 55. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാകാഞ്ഞതിനു് എന്തെങ്കിലും രാഷ്ട്രീയ കാരണങ്ങളുണ്ടോ? 

 56. പിഎസ്‌പി പദ്ധതിയെക്കുറിച്ചു് ബാലാനന്ദന്‍ കമ്മിറ്റി എന്താണു് നിര്‍ദ്ദേശിച്ചിരുന്നതു്?

 57. ഓഫീസര്‍ യൂണിയന്റെ നേതാവായിരുന്ന കെ ആര്‍ ഉണ്ണിത്താന്‍ ബാലാനന്ദന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയാണല്ലോ. അപ്പോള്‍ യൂണിയനുകള്‍ തമ്മില്‍ നിലപാടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന നിലപാടു് ശരിയാണോ?

 58. ബാലാനന്ദന്‍ റിപ്പോര്‍ട്ടിലെ അറ്റകുറ്റപ്പണി നിര്‍ദ്ദേശത്തിനു് യാതൊരു അടിസ്ഥാനവുമില്ലെന്നാണോ?

 59. സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കോര്‍പ്പറേഷനെ സംബന്ധിച്ചു് ഇതു് ശരിയായ നിര്‍ദ്ദേശമല്ലേ? എന്നിട്ടെന്തേ, അതു പരിഗണിക്കാഞ്ഞൂ?

 60. പദ്ധതിച്ചെലവു് 242 കോടിയെന്നു പറഞ്ഞിട്ടു് മുടക്കിയ തുക 374.5 കോടി രൂപയാണെന്നല്ലേ, സിഎജി റിപ്പോര്‍ട്ടിലുള്ളതു്?

 61. സിഎജി രണ്ടവസരങ്ങളില്‍ ലാവലിന്‍ കരാറിനെ സംബന്ധിച്ചു് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടല്ലോ. അവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

 62. അന്നത്തെ സിഐജിയുടെ നടപടിയില്‍ രാഷ്ട്രീയവിരോധമാരോപിക്കുന്നുണ്ടോ? അന്നത്തെ സിഎജി ഒരു യുഡിഎഫ് നേതാവിന്റെ ഉറ്റബന്ധുവായിരുന്നു എന്ന ആരോപണത്തില്‍ കഴമ്പുണ്ടോ?

 63. സിപിഐ(എം) അല്ല, സിഎജിക്കെതിരെ ആരോപണമുന്നയിച്ചതു് എങ്കില്‍ പിന്നെ എങ്ങനെയാണു് ഇത്തരമൊരു വാര്‍ത്ത പുറത്തുപടര്‍ന്നതു്?

 64. വിദേശ വായ്പയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നു വായ്പ ലഭിക്കില്ലായിരുന്നോ?

 65. ഇത്രയും തുകമുടക്കിയിട്ടും ഉത്പാദനശേഷിയില്‍ വമ്പിച്ച വര്‍ദ്ധനവു് ഉണ്ടായില്ലല്ലോ?

 66. ദീര്‍ഘകാലം ഇലക്ട്രിസിറ്റി ബോര്‍ഡിലെ ട്രേഡ് യൂണിയന്‍ നേതൃത്വത്തിലിരുന്നവരായിരുന്നില്ലേ, ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്നതു്? അറ്റകുറ്റപ്പണികള്‍ മതിയെന്നു് അവര്‍ പറഞ്ഞതു് അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കില്ലേ?

 67. ബാലാനന്ദനെ പോലെ പരിണതപ്രജ്ഞനായ ഒരു ട്രേഡ് യൂണിയനിസ്റ്റിന്റെ അനുഭവജ്ഞാനത്തെ ഇങ്ങനെ ചെറുതാക്കിക്കാണാമോ?

 68. ബാലാനന്ദന്‍ കമ്മിറ്റി പഠിച്ചാണു് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നു് വി എസ് അച്യുതാനന്ദന്‍ പറയുന്നുണ്ടല്ലോ?

 69. ബാലാനന്ദന്‍ കമ്മിറ്റിയില്‍ നാല് സാങ്കേതികവിദഗ്ദ്ധരുണ്ടല്ലോ. അതിനെപ്പറ്റി എന്തുപറയാനുണ്ടു്?

 70. പാര്‍ട്ടിയുടെ ഒരു പിബി അംഗം അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ വ്യക്തമായി മുന്നിലുള്ളപ്പോള്‍ അതിനെ മറികടക്കാന്‍ മന്ത്രിക്കെങ്ങനെ കഴിഞ്ഞു?

 71. അങ്ങനെയെങ്കില്‍ പിന്നെ ഏതു സാഹചര്യത്തിലാണു് പിഎസ്‌പി പദ്ധതി സംബന്ധിച്ച ശുപാര്‍ശ ബാലാനന്ദന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കടന്നുവരുന്നതു്?

 72. പാലക്കാട് സമ്മേളനത്തിലെ 'വെട്ടിനിരത്തല്‍' അപ്പോഴേക്കും കഴിഞ്ഞിരുന്നോ?

 73. ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശ, മന്ത്രിസഭ തള്ളിക്കളയുകയാണോ ചെയ്തതു്?

 74. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നകാര്യം മന്ത്രിസഭയില്‍ നിന്നു മറച്ചുവച്ചല്ലേ, പിണറായി വിജയന്‍ അനുബന്ധ കരാര്‍ ഒപ്പിടാന്‍ അനുമതി വാങ്ങിയതു്? ഈ രേഖ മന്ത്രിസഭ ചര്‍ച്ചചെയ്തതായി മന്ത്രിസഭാ മിനിറ്റ്സില്‍ എവിടെയെങ്കിലുമുണ്ടോ?

 75. ബാലാനന്ദന്‍ കമ്മിറ്റിയിലെ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്താണു് കാരണം?

 76. ഏതുകരാറില്‍ നിന്നും പിന്മാറാനുള്ള അവകാശം രണ്ടുകക്ഷികള്‍ക്കും ഉണ്ടാവില്ലേ? ഇവിടെ മാത്രം എന്താണു് അതു കഴിയില്ല എന്നു് സിപിഐ(എം) വാദിക്കുന്നതു്?

 77. ലാവലിനുമായി പിഎസ്‌പി പ്രോജക്റ്റിന്റെ സപ്ലൈ കരാര്‍ ഒപ്പിടുംമുമ്പു് ബാലാനന്ദന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നിരുന്നല്ലോ. അതനുസരിച്ചു് കരാര്‍ പുനഃപരിശോധിക്കേണ്ടിയിരുന്നില്ലേ? ബാലാനന്ദന്റെ എതിര്‍പ്പിനെ മറികടന്നു് പിഎസ്‌പി പദ്ധതിയുമായി സര്‍ക്കാര്‍ മുമ്പോട്ടുപോവുകയല്ലായിരുന്നോ? വേണമെങ്കില്‍ വിദേശത്തു് തര്‍ക്കപരിഹാരത്തിനു് (ആര്‍ബിട്രേഷന്‍) ശ്രമിക്കാമായിരുന്നല്ലോ.

 78. അപ്പോള്‍ അഴിമതി തനിക്കുവേണ്ടിയല്ല, പാര്‍ട്ടിക്കുവേണ്ടിയാണു് പിണറായി വിജയന്‍ നടത്തിയതു് എന്നാണോ പറഞ്ഞുവരുന്നതു്?

 79. പിണറായി വിജയന്‍ കുറ്റക്കാരനാണെന്നല്ലേ സിബിഐ വാദിക്കുന്നതു്?

 80. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതിനെ പിന്നീടു് അദ്ദേഹം നിഷേധിച്ചതു് പാര്‍ട്ടിയുടെ സമ്മര്‍ദ്ദഫലമല്ലേ?

 81. 1997 കാലത്തു് ബാലാനന്ദന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ചു് വിഎസിന്റെ അഭിപ്രായം എന്തായിരുന്നു?

 82. ബാലാനന്ദനും വിഎസിനും ഒക്കെ ഇതില്‍ പങ്കുണ്ടോ ഇല്ലയോ എന്നതൊക്കെ പാര്‍ട്ടിക്കാരുടെ കാര്യം. സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നതു്, നിലവാരം കുറഞ്ഞ സാധനങ്ങളാണു് പിഎസ്‌പി പദ്ധതിപ്രകാരം സ്ഥാപിച്ചതു് എന്നാണല്ലോ. അങ്ങനെ ഖജനാവിനു നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം പിണറായിക്കില്ലേ?

 83. പണിപൂര്‍ത്തിയായശേഷം ലാവലിനു് കരാറില്‍ പറയുന്ന തുക കൊടുത്തു് ഇടപാടു് തീര്‍ത്തതു് ആരുടെ കാലത്താണു്?

 84. ലാവലിനു് പണം കൊടുക്കുംമുന്‍പ് അവര്‍ സ്ഥാപിച്ച സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കിയിരുന്നോ?

 85. അതെന്തായാലും ഇതില്‍ കമ്മിഷന്‍ അടിച്ചുമാറ്റിയിട്ടുണ്ടെന്നുള്ളതു് ഉറപ്പാണു്. അതു കോണ്‍ഗ്രസുകാര്‍ക്കും കിട്ടിക്കാണും. അതാവും രണ്ടുകൂട്ടരും കൂടി ഒത്തുകളിക്കുന്നതു്.

 86. ഏതു് പദ്ധതിയെ മാനദണ്ഡമാക്കിയാണെങ്കിലും, പിഎസ്‌പി പദ്ധതിക്കായി 374.5 കോടി രൂപ മുടക്കിയതിനു് ആനുപാതികമായ നേട്ടങ്ങള്‍ ഉണ്ടാക്കിയില്ല എന്നു് സിഎജി തെളിച്ചു പറയുന്നുണ്ടല്ലോ. അതിനു് ആരെങ്കിലും ഉത്തരവാദിത്വമേല്‍ക്കേണ്ടതല്ലേ?

 87. ലാവലിന്‍ പദ്ധതിയില്‍ എത്രകോടിയുടെ നഷ്ടം ഖജനാവിനു് കണക്കാക്കപ്പെട്ടിട്ടുണ്ടു്?

 88. സിഎജി പറയുന്നതു് ശരിയല്ലേ? കണ്‍സല്‍ട്ടന്റായ ലാവലിന്‍ തന്നെ പദ്ധതി നടപ്പാക്കുമ്പോള്‍ പിന്നെ കണ്‍സല്‍ട്ടന്‍സി ഫീ പ്രത്യേകം നല്‍കേണ്ട ആവശ്യമുണ്ടോ?

 89. കമ്മിറ്റ്മെന്റ് ഫീയും എക്സ്പോഷര്‍ ഫീയും ഒഴിവാക്കാമായിരുന്നില്ലേ?

 90. ജി കാര്‍ത്തികേയന്റെ കാലത്തു് 1996 ഫെബ്രുവരി 24നു് ഒപ്പിട്ട കരാര്‍ അനുസരിച്ചു് മൂന്നുവര്‍ഷത്തിനുള്ളില്‍ പിഎസ്‌പി പ്രോജക്റ്റിനുള്ള സാങ്കേതികസേവനങ്ങള്‍, എഞ്ചിനീയറിങ്, പ്രൊക്യൂര്‍മെന്റ്, സപ്ലൈ, ഉത്പാദനത്തിന്റെയും നടപ്പാക്കലിന്റെയും മേല്‍നോട്ടം എന്നിവ ലാവലിനെ ഏല്‍പ്പിക്കണമെന്നു് വ്യവസ്ഥപ്പെടുത്തിയിരുന്നതായി നിങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ പ്രൊക്യൂര്‍മെന്റിനു് കാനഡയില്‍ പ്രത്യേക ടെന്‍ഡര്‍ വിളിക്കണമെന്നു് ഈ രേഖയില്‍ വ്യവസ്ഥപ്പെടുത്തിയിരുന്നില്ലേ? അതു് ചെയ്യാതിരുന്നതു് നടപടിക്രമത്തിലെ പാളിച്ച (procedural flaw) അല്ലേ?

 91. പിണറായി വിജയന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വരദാചാരിയോടു് ലാവലിന്‍ കരാര്‍ നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടിരുന്നില്ലേ? അതു് എതിര്‍ത്തതിന്റെ പേരിലല്ലേ, വരദാചാരിയുടെ തല പരിശോധിക്കണം എന്നു മന്ത്രി ഫയലില്‍ എഴുതിയതു്?

 92. പ്രൊക്യൂര്‍മെന്റിനു് കാനഡയില്‍ ഇന്റേണല്‍ ടെന്‍ഡര്‍ ചെയ്യണം എന്ന വ്യവസ്ഥ വച്ചതിന്റെ ഉദ്ദേശ്യം കനേഡിയന്‍ കമ്പനിക്കു തന്നെ ടെന്‍ഡര്‍ കിട്ടണമെന്നല്ലായിരുന്നോ? Alstom ഫ്രഞ്ച് കമ്പനിയല്ലേ? അപ്പോള്‍ തന്നെ ക്യാന്‍സര്‍ സെന്ററിന്റെ കാര്യം ഗോപിയായില്ലേ?

 93. കാര്‍ത്തികേയനുണ്ടാക്കിയ ധാരണപ്രകാരം പ്രൊക്യൂര്‍മെന്റും സപ്ലൈയും കഴിഞ്ഞാല്‍ ഉത്പാദനത്തിന്റെയും നടത്തിപ്പിന്റെയും മേല്‍നോട്ടമല്ലേ, ലാവലിനു കൊടുക്കേണ്ടിയിരുന്നുള്ളൂ? execution തന്നെ അവരെ ഏല്‍പ്പിക്കേണ്ടതുണ്ടായിരുന്നോ?

 94. വൈദ്യുതിബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വി രാജഗോപാലിന്റെ മരണം കരാര്‍ ഒപ്പിടുന്നതിലുള്ള ഹൃദയവേദനമൂലം ആയിരുന്നില്ലേ?

 95. പള്ളിവാസല്‍ - ശെങ്കുളം - പന്നിയാര്‍ പ്രോജക്റ്റിനല്ലേ, പിണറായി വിജയന്റെ കാലത്തു് അനുബന്ധ കരാര്‍ ഒപ്പുവയ്ക്കുന്നതു്. ഇതേ പന്നിയാറിലല്ലേ പെന്‍സ്റ്റോക്‍ പൈപ്പുപൊട്ടി മൂന്നുപേര്‍ മരിക്കുന്നതു്?

 96. പന്നിയാര്‍ പെന്‍സ്റ്റോക്‍ ദുരന്തം അട്ടിമറിയായിരുന്നില്ലേ?

 97. കാര്യമൊക്കെ ശരി. കമ്മ്യൂണിസ്റ്റ് തത്വമെന്നു് പറയുന്നതു്, പാര്‍ട്ടിയാണു് പ്രധാനമെന്നല്ലേ? പിണറായി വിജയനെക്കാള്‍ പ്രധാനം പാര്‍ട്ടിതന്നെയല്ലേ? അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരുന്നെങ്കില്‍ ഇത്രയും വിശദീകരണത്തിന്റെ ആവശ്യമുണ്ടായിരുന്നോ?

 98. പാര്‍ട്ടിക്കുള്ളില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ പുറത്തിട്ടു് അലക്കുന്നതിലൂടെ നിങ്ങള്‍ വിഭാഗീയപ്രവര്‍ത്തനമല്ലേ ചെയ്യുന്നതു്?

 99. നിങ്ങളപ്പോള്‍ ഔദ്യോഗികപക്ഷത്തിന്റെ അനുമതിയോടെയാണല്ലേ, ഇതെഴുതുന്നതു്? ഇതിനെന്തുതന്നു?

 100. എങ്കിലും സത്യം പറ. പിണറായി വിജയന്‍ ഇതില്‍ നിന്നു് എത്രകോടി പിടുങ്ങി?

*************

1. എന്താണു് ലാവലിന്‍ കേസിലേക്ക് നയിച്ച കരാര്‍?