#കാർട്ടൂൺ

ഒലക്ക - ഒന്നാം എരകപ്പുല്ലന്‍

31 Oct, 2013

കേരളപ്പിറവിദിനത്തിൽ കാല്‍വിന്റെ മിനിമല്‍ കാർട്ടൂൺ പരമ്പരയ്ക്കു് തുടക്കമിടുകയാണു്: ഒലക്ക! പൊടിയാക്കി കടലില്‍ കലക്കിയ ഒലക്കയുടെ തരികൾ മഥുരാതീരത്തടിഞ്ഞു് അവയെല്ലാം എരകപ്പുല്ലുകളായി മാറിയെന്നും തലപ്പൊക്കമുള്ള ഓരോ എരകപ്പുല്ലും പറിച്ചെടുത്തു് യാദവന്മാര്‍ തമ്മില്‍ തല്ലി കുലം മുടിച്ചെന്നും ഐതിഹ്യം. മലയാളിയുടെ 'കുലമഹിമ'യെ ഒലക്കവച്ചടിക്കുകയാണു്, കാല്‍വിൻ.

-