#സ്ഥലങ്ങൾ

പക്ഷിപാതാളം

19 Mar, 2010

വയനാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പക്ഷിപാതാളം. ബ്രഹ്മഗിരി കുന്നുകളിലെ തിരുനെല്ലി ക്ഷേത്രത്തിന് 7 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്. തിരുനെല്ലിക്ക് മാനന്തവാടിയിൽ നിന്ന് 32 കിലോമീറ്ററും, കല്‍പ്പറ്റയില്‍നിന്ന് 66 കിലോമീറ്ററും യാത്രചെയ്യണം.

പക്ഷിപാതാളം സമുദ്രനിരപ്പില്‍നിന്ന് 1740 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കുന്നാണ്. ഉൾക്കാട്ടിലൂടെ 17 കിലോമീറ്ററോളം ട്രക്കിങ് നടത്തിവേണം പക്ഷിപാതാളത്തിലെത്താൻ. ചെങ്കുത്തായ മലഞ്ചെരുവുകളും, കുത്തനെയുള്ള പാറകളും മറ്റും ട്രക്കിംഗിനെ ബാധിക്കുന്നതാണ്.

പക്ഷിപാതാളം പക്ഷി നിരീക്ഷകരുടെ പ്രധാനതാവളമാണ്. ഇവിടെ പക്ഷികളെ നിരീക്ഷിക്കുന്നതിന് ടവര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ അപൂര്‍വ്വയിനത്തില്‍പ്പെട്ട പക്ഷികളുടെ കൂട്ടത്തെ കാണാനാകും. മാത്രമല്ല അപൂര്‍വ്വങ്ങളായ വന്യമൃഗങ്ങളും ഇവിടെയുണ്ട്.

ഇവിടെ പുരാതന കാലം മുതല്‍ നിലവിലുള്ള ഗുഹകളുണ്ട്. ഋഷിമാര്‍ തപസ്സു ചെയ്ത സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.