#ലൈഫ് സ്റ്റൈൽ

രതിയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ - 4

01 Nov, 2011

രതി പൂർണ്ണമായും ദമ്പതികളുടെ താൽപര്യത്തിന് അനുസരിച്ചാണ് ക്രമീകരിക്കുന്നത്. എങ്ങനെ എപ്പോൾ വേണമെന്നൊക്കെ തീരുമാനിക്കാനുള്ള സ്വതന്ത്ര്യവും ദമ്പതികള്‍ക്കുണ്ട്.

സെക്സ് പ്ലാൻ ചെയ്യണം

ഒരു യാത്രയ്ക്ക് പോകാന്‍ പ്ലാന്‍ ചെയ്യുന്നതുപോലെ ഒരു പുതിയ വിഭവമുണ്ടാക്കാന്‍ പ്ലാന്‍ ചെയ്യുന്നതുപോലെ സെക്സും പ്ലാന്‍ ചെയ്യണം. അതിനുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തണം. നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ക്കുവേണ്ടി മാത്രമെന്തേ ഒരു തയ്യാറെടുപ്പും നടത്താത്തത്. അതിനുവേണ്ടി എന്തുകൊണ്ടാണ് സമയം മാറ്റിവെക്കാത്തത്.

ഒരു ജോലി ചെയ്തു തീര്‍ക്കുന്നതുപോലെ സെക്സില്‍ ഇടപെടുന്നതുകൊണ്ടാണ് സെക്സ് യാന്ത്രികമാകുന്നത്. അതിനെ സ്വര്‍ഗ്ഗീയാനുഭവമാക്കി മാറ്റുവാന്‍ ഒന്ന് പരിശ്രമിച്ചാല്‍ സാധിക്കുന്നതാണ്. അതിനുവേണ്ടി ഒന്ന് പരിശ്രമിക്കണമെന്നുമാത്രം. അതിനുവേണ്ടി ഒരുങ്ങുന്നത് പങ്കാളിക്ക് മനസ്സിലാകണം. അല്ലെങ്കില്‍ രണ്ടുപേരുടെയും അറിവോടെ ആകണമത്.