#വീട്

ടാപ്പ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

27 Feb, 2010

  അടുക്കളയിലെ ഏറ്റവും ആവശ്യമുള്ള സാധനങ്ങളിൽ ഒന്നാണ് ടാപ്പ്. കാരണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ടാപ്പാണ് . ഏറ്റവും വൃത്തിയായി​ ഇരിക്കേണ്ട ഒന്നു കൂടിയാണ് ടാപ്പ്. മാത്രമല്ല അത് വില കുറവുള്ളതും അടുക്കളയുടെ മിതമായ സൌകര്യത്തില്‍ നില്‍ക്കുന്നതും ആയിരിക്കണം. അങ്ങനെയൊക്കെ വേണമെന്നുണ്ടെങ്കില്‍ ടാപ്പ് വാങ്ങാൻ പോകുമ്പോൾ ഒരു പ്ലംബറെ കൊണ്ടുപോകുന്നത് നല്ലതായിരിക്കും.

    ടാപ്പുകളുടെ ചോർച്ച എല്ലാവരെയും ബാധിക്കുന്ന പ്രശ്നങ്ങളാണ്. വില കൂടിയ ടാപ്പുകള്‍ ഒരു പരിധിവരെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെങ്കിലും അത് സാധാരണക്കാരന് സാധിക്കുന്ന കാര്യമല്ല. അതുകൊണ്ട് വാങ്ങുമ്പോള്‍ നല്ലത് നോക്കി മേടിക്കുക എന്നതാണ് ചെയ്യാനുള്ളത്.

    അടുക്കളയിലെ ടാപ്പുകള്‍ പലതരത്തിലുള്ളത് ലഭിക്കാറുണ്ട്. സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍, ക്രോമിയം പ്ലേറ്റഡ് ടാപ്പുകളാണ് പ്രധാനമായും വിപണിയില്‍ ലഭിക്കുന്നത്. ബ്രാന്‍ഡഡ് ടാപ്പുകളാണ് സ്റ്റെയ്ന്‍ലെസ് സ്റ്റീലില്‍ കൂടുതല്‍ നിര്‍മ്മിക്കുന്നത്. ക്ലോറിന്‍ അടങ്ങിയ വെള്ളം സ്ഥിരമായി ഒഴുകുമ്പോള്‍ ക്രോമിയം പ്ലേറ്റഡ് ടാപ്പുകളുടെ നിറം മങ്ങുമെന്നത് മാത്രമാണ് ഒരു പ്രശ്നം.

    ടാപ്പുകള്‍ തന്നെ രണ്ടുതരത്തിലുണ്ട്. ഭിത്തിയില്‍ സ്ഥാപിക്കുന്നതും പാതകത്തില്‍ ഉറപ്പിക്കുന്നതും. മിക്കവാറും ആളുകളും തിരഞ്ഞെടുക്കുന്നത് ഭിത്തിയില്‍ ഉറപ്പിക്കാവുന്ന ടാപ്പാണ്. കാരണം ഇതാണ് പ്ലംബിങ്ങിന് കുറച്ചുകൂടി സൌകര്യം. മാത്രമല്ല പാതകത്തില്‍ ഉറപ്പിച്ചിരിക്കുന്ന ടാപ്പില്‍ നിന്ന് ചോര്‍ച്ചയുണ്ടായി അടുക്കളയുടെ കാബിന്‍ ഭാഗം നനയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഭിത്തിയില്‍ ഉറപ്പിക്കുന്ന ടാപ്പിന് ഈയൊരു പ്രശ്നമില്ല.