#ആരോഗ്യം

പുരുഷന് ചില സൌന്ദര്യക്കൂട്ടുകള്‍

21 Apr, 2010

സൌന്ദര്യം എന്ന വാക്ക് എപ്പോഴും സ്ത്രീയുമായി ബന്ധപ്പെട്ടാണ് എല്ലാവരും​ ഉപയോഗിക്കുന്നത്. എന്നാൽ പുരുഷന്മാർക്കും​ ഇതൊക്കെയുണ്ട്. കൂടുതല്‍ സുന്ദരനായി നടക്കാൻ ആഗ്രഹിക്കാത്ത പുരുഷനുണ്ടാവില്ല. സ്ത്രീകളെ ആകര്‍ഷിക്കാനുള്ള വഴികൂടിയാണ് സൌന്ദര്യം. അതിനായി റെഡിയാകാം.

മുഖം കഴുകുക

പെണ്ണുങ്ങളുടെ സൌന്ദര്യചികിത്സകളില്‍ പറയുന്നതുപോലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുഖം കഴുകുന്നത്. മുഖം നല്ല വൃത്തിയായി കഴുകണം. മിക്കവാറും പുരുഷന്റെ ചര്‍മ്മം എണ്ണമയമുള്ളതായിരിക്കും. അത് കഴുകി വൃത്തിയാക്കണം. മുഖം കഴുകുന്നതിന് കെമിക്കലൊന്നും കലരാത്ത നല്ല വൃത്തിയുള്ള  പൊടികളോ ക്രീമുകളോ വാങ്ങുക. അറിയപ്പെടുന്ന കന്വനികളുടേതാണെങ്കില്‍ വളരെ നല്ലത്. എല്ലാദിവസവും ഉപയോഗിക്കാന്‍ ശ്രമിക്കുക.

ക്രീം പുരട്ടുക