#വീട്

ഡൈനിങ്ങ് ടേബിളിനെക്കുറിച്ച് പലതും അറിയാനുണ്ട്

ഡൈനിങ്ങ് ടേബിളെന്ന് പറയുന്നത് നമ്മുടെ വീട്ടിൽ എവിടെയെങ്കിലും വാങ്ങിയിടുന്ന ഒരു ഊണുമേശയും കുറച്ച് കസേരകളും മാത്രമല്ല. അതിന്റെ സ്റ്റൈലും ഡിസൈനും കളറും എന്നുവേണ്ട എല്ലാം അവരവരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം. ഊണുമേശ നല്ലതായാല്‍ അല്പം ഭക്ഷണം കൂടുതല്‍ കഴിക്കാൻ പറ്റിയാല്‍ നല്ലതല്ലേ...

ഊണുമേശ

നമ്മുടെ വീട്ടില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിക്കുന്ന ഫർണിച്ചര്‍ ഊണുമേശ ആയിരിക്കും. ഏറ്റവും കൂടുതല്‍ തവണ ഉപയോഗിക്കുന്നത് മാത്രമല്ല അതിന്റെ പ്രാധാന്യം. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരിക്കാന്‍ സാധ്യതയുള്ള ഒരിടമെന്ന പ്രാധാന്യവും ഊണുമേശയ്ക്കുണ്ട്. അതുകൊണ്ട് ഊണുമേശ വാങ്ങുമ്പോൾ നന്നായി ശ്രദ്ധിക്കണം.

ഊണുമേശ വാങ്ങുമ്പോള്‍ അതിടുന്ന മുറിയെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ വേണം. മുറിയുടെ വലിപ്പത്തിനനുസരിച്ച് മാത്രമേ ഊണുമേ​ശ വാങ്ങാവൂ.