#സാഹിത്യം

എ. അയ്യപ്പന്‍ കവിത - ഒരു പഠനം

02 Mar, 2010

ഭ്രാന്തിനും മൗനത്തിനുമിടയിൽ ഒരു നൂല്‍പ്പാലമുണ്ടെന്നും അതിലെയാണ്‌ നാമെല്ലാവരും നടക്കുന്നതെന്നും നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു കവിയാണ്‌ എ അയ്യപ്പൻ. സ്വന്തം ജീവിതം ഒരു കാര്‍ണിവല്‍ ആക്കിയവന്‌ ആരുടെയും ജീവിതം ആകര്‍ഷകമായി തോന്നിയില്ല. അതുകൊണ്ടാണ്‌ കവിതയില്‍ ഉത്സവഛായ നിറഞ്ഞുനില്‍ക്കുമ്പോഴും തെരുവുകളിലൂടെ അയ്യപ്പന്‍ നഗ്നപാദനായി നടന്നുപോകുന്നത്‌ നാം കാണുന്നത്‌. വാക്കുകൾക്ക്‌ വജ്രസൂചിയുടെ മൂര്‍ച്ച മാത്രമല്ല, തിളക്കവും ഉണ്ടെന്ന്‌ നമ്മെ അറിയിച്ച കവിയാണ്‌ അയ്യപ്പന്‍. ഒരാളുടെ കൂട്ടത്തില്‍ നടക്കുമ്പോഴും കൂട്ടംകൂടി നടക്കുമ്പോഴും ഒരു മൂന്നാം കണ്ണ്‌ സൂക്ഷിക്കുന്ന കവിയാണ്‌ അയ്യപ്പന്‍. ജാഗ്രതയുടെ സൂക്ഷ്‌മപ്രപഞ്ചങ്ങളില്‍ നിന്ന്‌ ഓടിയെത്തുന്ന കാഴ്‌ചകളെയും, ഒറ്റനോട്ടത്താല്‍ പകര്‍ത്തിയെടുത്ത ചില ജീവിതങ്ങളെയൊക്കെ ഓര്‍ത്തുപോകുന്നു.

വീട്ടില്‍ അത്താഴത്തിന്‌ മരിച്ചുകിടക്കുന്നവന്റെ പോക്കറ്റിലെ പണം ആഗ്രഹിക്കുന്ന അങ്ങേയറ്റം ആദിമനായ ഒരു മനുഷ്യനെ നമ്മുക്കിവനില്‍ കാണാനാവുന്നുണ്ട്‌. തിരിച്ചുവരാനാകാത്ത നാട്ടിലേക്കാണ്‌ അയാള്‍ പോകുന്നതെന്നറിഞ്ഞിട്ടും പിന്‍വിളികൊണ്ടൊരു ജീവിതത്തെ അയാള്‍ തിരിച്ചെടുക്കുന്നില്ല. ആദിപാപത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്‌ അയ്യപ്പനെ കവിയാക്കിയത്‌.

കവിതയും ഭ്രാന്തും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണിവിടെ. ഒഴുകിയിറങ്ങുന്ന ഘടികാരത്തെ തിരഞ്ഞ്‌ നടന്ന്‌ അവസാന വരിയില്‍ നിന്ന്‌ ഒരു പടുകൂറ്റന്‍ ചിലന്തിയെക്കിട്ടിയ ഒരാളുടെ അവസ്ഥയിലൂടെ കടന്നുപോകുന്നു. സര്‍റിയലിസം ചിത്രകലയുടെ മാത്രം സ്വന്തമായിരുന്നിടത്ത്‌ നിന്നാണ്‌ അയ്യപ്പന്റെ കവിത ആരംഭിക്കുന്നത്‌. സറിയലിസം അത്ര പുതുമയുള്ള ഒരു രചനാരീതിയല്ല. കാലങ്ങളായി ഉപയോഗിക്കുന്ന ഒന്നാണത്‌. അയ്യപ്പന്റെ കവിതയിലെ സര്‍റിയലിസം എന്നത്‌ ഒരര്‍ത്ഥത്തില്‍ ഭ്രാന്ത്‌ തന്നെയാണ്‌.

സറിയലിസം