#പൊടിക്കൈകൾ

സണ്‍ഗ്ലാസ്സ് തിരഞ്ഞെടുക്കുമ്പോള്‍

03 Apr, 2010

നല്ല സൺഗ്ലാസ്സ് തെരഞ്ഞെടുക്കുന്വോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ക്ക് ഏറ്റവും യോജിച്ച ഫ്രെയിം തന്നെ തെരഞ്ഞെടുക്കുക. അത് നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുന്നതാണ്. ഇപ്പോഴത്തെ കാലത്ത് നല്ല സണ്‍ഗ്ലാസ്സ് വയ്ക്കുന്നത്  വസ്ത്രധാരണ സമ്പ്രദായത്തിന്റെ തന്നെ ഭാഗമായി മാറിയിട്ടുണ്ട്.

നല്ല ഗ്ലാസ്സുകള്‍ മാത്രമല്ല, ഫ്രെയുമുകളും വളരെ ശ്രദ്ധിക്കുന്ന തരത്തിലാകണം. അതുകൊണ്ട് ഗ്ലാസ്സുകള്‍ ചുമ്മാ തിരഞ്ഞെടുത്താൽപ്പോര വളരെ കാര്യമായിത്തന്നെ തിരഞ്ഞെടുക്കേണ്ടതാണ്.

മുഖത്തിന് ചേരുന്ന ഗ്ലാസ്സ് തെരഞ്ഞെടുക്കാൻ നേത്രപരിശോധകന്റെ സഹായം തേടാവുന്നതാണ്. അയാളായിരിക്കും അക്കാര്യത്തില്‍ ഏറ്റവും യോജിച്ച ആള്‍. പക്ഷേ​​ എങ്ങനെയായാലും അത് നിങ്ങള്‍ക്ക് നന്നായി ചേരുന്നുവെന്ന കാര്യം ഉറപ്പുവരുത്തുക.

ഗ്ലാസ്സുകള്‍ തിരഞ്ഞെടുക്കുന്നതിന് ചില പൊടിക്കൈകളുണ്ട്.