#സ്ഥലങ്ങൾ

ഓം ബീച്ച്

03 Apr, 2010

മനോഹരമായ ബീച്ചുകൾ ഗോവയിൽ മാത്രമല്ല ഉള്ളത്. അതിലുമൊക്കെ മനോഹരമായ ദൃശ്യങ്ങള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലേയും പല ബീച്ചുകളിലുമുണ്ട്. അതിലൊന്നാണ് കർണാടകത്തിലെ ഗോകര്‍ണത്തിന് സമീപമുള്ള ഓം ബീച്ച്. ഓം ആകൃതിയില്‍ രണ്ട് കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന അതിമനോഹരമായ ബീച്ചാണിത്. മലകളും കാടുകളും അതിരിടുന്ന ആ ബീച്ച് മനോഹരമായ സന്ധ്യകള്‍ തരുന്നതാണ്.

ബീച്ചിലേക്കുള്ള ഏക പ്രവേശന മാര്‍ഗ്ഗമായ കുന്നിൻമുകളില്‍നിന്നുള്ള​ ബീച്ചിന്റെ കാഴ്ച മനോഹരമാണ്. ബീച്ചിന്റെ സൌന്ദര്യം ആസ്വദിക്കുന്നതിനൊപ്പം നീന്തലും ആവാം. എന്നാല്‍ കടല്‍ പ്രക്ഷുബ്‌ധമാണെങ്കില്‍ ഒരിക്കലും നീന്താനിറങ്ങരുത്. ഓം ബീച്ചിനൊപ്പം ഗോകര്‍ണവും സന്ദര്‍ശിച്ച് മടങ്ങാം.

വഴി

നോര്‍ത്ത് കാനറ ജില്ലയിലാണ് ഓം ബീച്ച്. ദേശീയ പാത 47ല്‍ മാംഗ്ലൂരില്‍നിന്ന് 240 കിലോമീറ്റര്‍. കോഴിക്കോട് നിന്ന് മാംഗ്ലൂര്‍ വഴി ഭട്കലും ഹോന്നാവറും കഴിഞ്ഞാണ് ഗോകര്‍ണം. ഗോകര്‍ണം നഗരത്തില്‍നിന്ന് ഏഴ് കിലോമീറ്ററുണ്ട് ഓംബീച്ചിലേക്ക്. ഏറ്റവും അടുത്ത പട്ടണം കാര്‍വാര്‍ 59 കിലോമീറ്റര്‍ യാത്ര ചെയ്യണം.