#കേരളം

വിദ്യാര്‍ത്ഥികള്‍ പിന്നെന്താണ് ചെയ്യേണ്ടിയിരുന്നത്?

നഗരത്തിൽ ഒരനീതി നടന്നാല്‍ അന്നുതന്നെ ആ നഗരം ചുട്ടുചാമ്പലാക്കണമെന്ന് ബെർത്രോൾഡ് ബ്രെഹ്ത് എഴുതി. കവിയും കലാപകാരിയും നാടകകാരനുമായിരുന്നു ബ്രെഹ്ത്. കോട്ടയം സിഎംഎസ് കോളജില്‍ നടക്കുന്ന നാടകങ്ങള്‍ കാണുമ്പോള്‍ ബ്രെഹ്തിനെ ഓര്‍ത്തുപോകുന്നു. എന്തായിരുന്നു സിഎംഎസില്‍ നടന്നത്? ഒരുപറ്റം വിദ്യാര്‍ത്ഥിഗുണ്ടകള്‍ കോളജ് ഓഫീസ് അടിച്ചുതകര്‍ത്തുവെന്ന് ദൃശ്യങ്ങള്‍ സഹിതം മാദ്ധ്യമങ്ങള്‍ ഉണര്‍ത്തിക്കുന്നു. എന്തുകൊണ്ടാണ്, അവര്‍ അങ്ങനെ പെറുമാറിയത്? എന്ത് അനീതിക്കാണ് വിദ്യാര്‍ത്ഥികള്‍ പകരം ചോദിച്ചത്? ചോദ്യങ്ങള്‍ മുഴങ്ങുന്നു.

സിഎംഎസ് കോളജിലെ പ്രശ്നം പലരും കരുതുംപോലെ നിഷ്കളങ്കമല്ല. നിസ്സഹായമായ ഒരു മാനേജ്മെന്റിന്റെ നിലവിളിയല്ല, കേരളത്തിലെ ആദ്യകാല കലായത്തില്‍ നിന്നുയരുന്നത്. നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച സിഎംഎസ് കലാപഭൂമിയായി മാറിയെങ്കില്‍ അതിനുപിന്നില്‍ നീതികേടിന്റെ ഒരു സമീപകാല ചരിത്രമുണ്ട്. നീതി നിഷേധിക്കപ്പെട്ട ജെയ്ക് സി തോമസ് എന്ന വിദ്യാര്‍ത്ഥിയുടെ കണ്ണീരിന്റെ ഉപ്പും ആകാശത്തേയ്ക്ക് ചുഴറ്റിയെറിഞ്ഞ മുഷ്ടിയുടെ കരുത്തുമുണ്ട്. വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രശ്നം ഏറ്റെടുത്തതിന്റെ ഫലമാണത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം സ്വത്വം തിരിച്ചറിഞ്ഞതിന്റെ കൂടി ഫലം.

മാദ്ധ്യമങ്ങള്‍ മറച്ചുവയ്ക്കുന്ന വിദ്യാര്‍ത്ഥിപക്ഷം കൂടി മലയാളം ചര്‍ച്ചയ്ക്കെടുക്കുകയാണ്. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാവ് ജെയ്കിന് എന്താണു പറയാനുള്ളത് എന്നു കേള്‍ക്കാം.

ജെയ്ക് പ്രിൻസിപ്പാളിന്റെ കണ്ണിലെ കരടാവുന്നത് എങ്ങനെയാണ്?