#ശബരിമല

വെളിവുള്ളവര്‍ പണ്ടേ ഊഹിച്ചത് പിള്ള പിന്നെ മൈക്ക് കെട്ടി പറഞ്ഞു...

ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരൻപിള്ള

ബിജെപി തലവന്‍ പി എസ് ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തു വന്നു.

നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പ സ്വാമിയുടെ ബ്രഹ്മചര്യം കടിച്ചു കീറാന്‍ എത്തുന്ന യുവതികള്‍ക്കെതിരേ സാധാരണ വിശ്വാസികള്‍ സ്വമേധയാ സംഘടിച്ച് നാമം ജപിച്ച് പ്രതിരോധം തീര്‍ത്തതല്ല ശബരിമലയില്‍ കണ്ടത്. അത് ആസൂത്രിതമായിരുന്നു. അതിന്റെ ആസൂത്രകന്‍ താനായിരുന്നു എന്ന പിള്ളയുടെ അവകാശവാദമാണ് അതിന്റെ ഉള്ളടക്കം. ഇതൊരു ‘ഗോള്‍ഡന്‍ ഒപ്പര്‍ച്യുണിറ്റി‘യായി കണ്ട് താന്‍ അജണ്ടകള്‍ സെറ്റ് ചെയ്യുകയും അതില്‍ ബാക്കിയുള്ളവര്‍ കൃത്യമായി വന്ന് വീഴുകയുമായിരുന്നു എന്ന് പിള്ള.

പല സ്ഥലങ്ങളിലായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തകരെ വിന്യസിച്ചു. തന്ത്രിയെയും തങ്ങളുടെ പക്ഷത്ത് കൊണ്ടുവന്നു.യുവതികള്‍ സന്നിധാനത്തിനടുത്ത് എത്തിയാല്‍ നട അടയ്ക്കുന്നതു വരെയുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു. തന്ത്രിക്ക് നടയടയ്ക്കാന്‍ ആത്മവിശ്വാസം നല്‍കി. അങ്ങനെ ഉത്തരേന്ത്യന്‍ മാതൃകയില്‍ ജനസംഘത്തിന്റെയൊക്കെ പാരമ്പര്യം മുന്‍നിര്‍ത്തിയിട്ട പദ്ധതി. അത് ഇതുവരെ വന്‍ വിജയമാണ്, എന്നാല്‍ അവസാനിച്ചിട്ടില്ല. ഇതൊക്കെയാണ് പ്രസ്തുത പ്രസംഗത്തിന്റെ ചുരുക്കം.