കെ എം ഷാജിയെന്തായാലും ജനപ്രതിനിധികൾ മതേതരത്വമംഗീകരിക്കണം
കെ എം ഷാജി എംഎല്‍എ തൽസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല എന്ന് കോടതി വിധിച്ചിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുത്തിയ സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഈ വിധി. സ്വാഭാവികമായും വന്‍ രാഷ്ട്രിയ വാദപ്രതിവാദങ്ങളാവും ഇനിയുള്ള ദിവസങ്ങളില്‍ കേരളം കാണാന്‍ പോകുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് കെ എം ഷാജിക്ക് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ഇറങ്ങിയ ഒരു ലഘുലേഖ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണ് എന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു വിധി. അതിന് കാരണമായ നോട്ടീസിന്റെ പ്രസക്തഭാഗം ഇതാണ്:
“കാരുണ്യവാനായ അള്ളാഹുവിന്റെയടുക്കല്‍ അമുസ്ലിംകള്‍ക്ക് സ്ഥാനമില്ല. അവര്‍ ഒരിക്കലും സിറാത്ത് പാലം കടക്കുകയും ഇല്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങുന്നവരാണ്. അഞ്ച് നേരം നിസ്ക്കരിച്ച് നമ്മള്‍ക്ക് വേണ്ടി കാവല്‍ നില്ക്കുന്ന മുഅ്മിനായ കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഅ്മിനുകളും അള്ളാഹുവിനോട് പ്രാര്‍ഥിക്കുക"