#സ്വത്വരാഷ്ട്രീയം

ഗോസായിഭാരതത്തിലെ ത്രീ മസ്കറ്റീഴ്സ്

ഡിഎംകെ നേതാക്കളായ കനിമൊഴി, എം കെ സ്റ്റാലിൻ തുടങ്ങിയവരോടൊപ്പം സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി

സംഘപരിവാറിനെ അടുപ്പിക്കാതെ വിടുന്ന കാര്യത്തിൽ തങ്ങളുടെ തട്ടകങ്ങളിൽ ഏതാണ്ട് ഒരു പരിധി വരെയെങ്കിലും പിടിച്ച് നിൽക്കുന്ന മൂന്ന് സംഘടനകളാണ് സിപിഎം, ഡിഎംകെ, ശിവസേന. 

ശിവസേനയുടെ തട്ടകം മുംബൈ. അവിടുത്തെ ബിസിനസുകൾ, അതിന്റെ ഏത് അടരിലും നിയന്ത്രിക്കുന്നത് ശിവസേനയാണ്. അത്യാവശ്യം നല്ല രീതിയിൽ ട്രേഡ് യൂണിയനിസം ഉണ്ടായിരുന്ന ഒരു വ്യവസായനഗരമായിരുന്നു അന്നത്തെ ബോംബെ. അവിടെ മാറാഠവാദം പറഞ്ഞ് കടന്നുകയറിയ സായുധ ലോബീയിസ്റ്റുകളുടെ ഒരു സംഘമാണ് ശിവസേന. ഇതര നാട്ടുകാർ വന്ന് വിയർപ്പൊഴുക്കി പണിത ഒരു സമ്പദ്-വ്യവസ്ഥയ്ക്ക് അന്നാട്ടിൽ ഒരു സൂപ്പർവൈസിംഗ് ഏജൻസി വേണമായിരുന്നു. ഇതരനാട്ടുകാർ എന്ത് പറഞ്ഞാലും ഇതരനാട്ടുകാരാണ്. ഒരു ബെറ്റർ ഒപ്ഷനിൽ അവർ അവിടം വിടുക തന്നെ ചെയ്യും.

പക്ഷേ മാറാഠക്കാർ എങ്ങും പോവില്ല. ഒരു പാനൊക്കെ ചവച്ച് അവർ അവിടെ കറങ്ങി നിന്നോളും. വളർച്ചയുടെ ഒരു ഘട്ടം കഴിഞ്ഞ ബോംബെ നഗരത്തിൽ ശിവസേനയുടെ ചരിത്രപരമായ പങ്ക് അതായിരുന്നു. ആ സൂപ്പർവൈസറി പോസ്റ്റ് ഗുജറാത്തികൾക്ക് വിട്ട് കൊടുക്കാൻ കുറച്ച് പുളിക്കും. സമാനതകൾ ഏറെയുള്ള ആ സഹോദരസ്ഥാപനത്തെ നിലയ്ക്ക് നിർത്താനുള്ള ശിവാജിയും കച്ചവാറും അവരുടെ കയ്യിലുണ്ട് താനും. ഏതൊ പുരാണകഥയിലെ രാമനല്ല ശിവജി, ഓറംഗസീബിനെ വിരട്ടി നിർത്തിയ ഒരു സമീപകാല ചരിത്രപുരുഷനാണ്. ആ ഒരു പ്രിവിലേജിന്റെ മൈലേജും അവർക്കുണ്ട്.