#ചരിത്രം

കേരളത്തിലെ അവസാനത്തെ കോൺഗ്രസുകാരൻ/കാരി ആരായിരിക്കും?

ബാരിസ്റ്റർ ജി കെ പിള്ള

ഇന്ത്യയിലെ അവസാനത്തെ കോൺഗ്രസുകാരൻ റായൽ സീമയിലെ ഏതെങ്കിലും ഒരു റെഡ്ഢി ആയിരിക്കുമെന്ന് പണ്ട് ഇന്ദിരാ ഗാന്ധി പറഞ്ഞിരുന്നു.

തെലുങ്കാന പിളർന്നുപോയതിനു ശേഷം റായൽ സീമയുൾപ്പെടുന്ന ആന്ധ്രാ പ്രദേശിൽ ഇന്ന് പക്ഷേ കോൺഗ്രസ്സ് തകർന്നു തരിപ്പണമായിരിക്കുകയാണ്. റായൽ സീമയിലെ റെഡ്ഢിമാരെല്ലാം ഇന്ന് ജഗൻ മോഹൻ റെഡ്ഢിയുടെ YSR കോൺഗ്രസ്സ് പാർട്ടിയിലാണ്. എന്തായാലും ഇന്ദിരാ ഗാന്ധിയുടെ പ്രതാപകാലത്ത് പാർടിക്കു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങൾ റായൽ സീമക്കാരായിരുന്നു എന്നത് ഒരു പരിധി വരെ നേരാണ്. ഇന്ദിരാ ഗാന്ധിയുടെ പല ഉൾപ്പാർട്ടി യുദ്ധങ്ങളിലെയും സൈന്യാധിപന്മാർ റെഡ്ഢിമാരായിരുന്നു.

ഇന്ദിരയുടെ പിതാവ് പക്ഷേ അങ്ങനെ ഉപചാപക സംഘങ്ങളുടെ പിടിയിൽ അകപ്പെടാതിരുന്ന നേതാവായിരുന്നു. കോൺഗ്രസ്സിനുള്ളിലെ ഒരു അബറേഷൻ എന്നു വേണമെങ്കിൽ പറയാം. നെഹ്‌റു മരിക്കുമ്പോൾ കോൺഗ്രസ്സിനെക്കുറിച്ച് അദ്ദേഹത്തിന് ഒരുപാട് സന്ദേഹങ്ങളുണ്ടായിരുന്നെങ്കിലും അവസാനത്തെ കോൺഗ്രസുകാരനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല.

ബാരിസ്റ്റർ ജി.പി.പിള്ള