#രാഷ്ട്രീയം

മാദ്ധ്യമങ്ങൾ മറന്ന കമ്യൂണിസ്റ്റ് വേട്ടയുടെ ചരിത്രം: മൊയാരത്ത് ശങ്കരൻ, 1948

മൊയാരത്ത് ശങ്കരൻ

05 Mar, 2019

1

അക്രമമാർഗ്ഗമുപേക്ഷിക്കുകയാണെങ്കിൽ കേരളത്തിലും സി പി ഐ എമ്മുമായി സഹകരിക്കുവാൻ തയ്യാറാണ് എന്നർത്ഥം വരുന്ന ഒരു പ്രസ്താവന മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയതായി ഏതാനും ദിവസങ്ങൾക്കു മുൻപു റിപ്പോർട്ടു കണ്ടിരുന്നു. ഇതുവരെ ഗാന്ധിയൻ അഹിംസാദർശനം കൈവിടാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ പ്രദേശ് കമ്മിറ്റി അദ്ധ്യക്ഷനാണു പറഞ്ഞതെങ്കിൽ ഇത് ആരെയും അത്ഭുതപ്പെടുത്തുമായിരുന്നില്ല. എന്നാൽ കേരളത്തിൽ നിലവിലുള്ള കോൺഗ്രസ്സ് പാർട്ടിയുടെ ചരിത്രം പൂർണ്ണ-അഹിംസയുടേതല്ല എന്നു കോടതിരേഖകൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. നിരവധി കൊലക്കേസുകളിൽ കേരളത്തിലെ കോൺഗ്രസ്സ്/INTUC/KSU പ്രവർത്തകർ പ്രതികളായിട്ടുണ്ട് എന്നതും ഇതിൽ പലരും കോടതിവിധികളനുസരിച്ചു ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നതും പത്രങ്ങളിൽ നിന്നു തന്നെ അറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഇവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ഇപ്പോൾ വിഷമമില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണു മുല്ലപ്പള്ളിക്ക് ഇതു പറയാൻ കഴിഞ്ഞത് എന്ന് അന്വേഷിക്കുന്നതു കൗതുകകരമാണ്.

മുൻപറഞ്ഞ രണ്ടു രാഷ്ട്രീയകക്ഷികളിൽ പെട്ടവർ മാത്രമല്ല ഇത്തരത്തിൽ വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളത് എന്നു വാർത്തകളും സമകലീനചരിത്രവും ശ്രദ്ധിക്കുന്നവർക്കറിയാം. ഈ വിഷയത്തിൽ ആരും പരിശുദ്ധരല്ല.

2