#രാഷ്ട്രീയം

കെപിസിസി-എൻഡിഎ കൊടിപിടിക്കാ സഖ്യം: തിരഞ്ഞെടുപ്പു കഴിഞ്ഞു ബോർഡ് മാറ്റാൻ മാപ്പിള ഖലാസികൾ, ഞെരിക്കില്ലേ...

കേരളത്തിൽ പാർലമെന്റ് ഇലക്ഷൻ ചൂടുപിടിക്കുകയാണ്. ഇടതുമുന്നണി മാത്രമെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളു എന്നത് ആ ചൂടു തെല്ലും കുറയ്ക്കുന്നില്ല.

തിരഞ്ഞെടുപ്പു ചർച്ചകളിൽ ഒരു മുന്നണിയും തങ്ങൾ തൂത്തുവാരും എന്നല്ലാതെ സാധാരണ ഡിഫൻസിൽ ആകാറില്ല. എന്നാലും ആ വാക്കുകളിൽ നിന്നും സാധാരണ നമുക്കു നാട്ടിലെ പൾസ് അറിയാൻ പറ്റും. അതായത് ആത്മവിശ്വാസമുള്ള വാക്കുകളും ആത്മവിശ്വാസം കെടുത്താതിരിക്കാനുള്ള വാക്കുകളും തിരിച്ചറിയാൻ പറ്റും എന്ന്. എന്നാൽ ഇക്കുറി അത് അത്ര വ്യക്തമല്ല. വരും ദിനങ്ങളിൽ അതു കൂടുതൽ വ്യക്തമാകുമായിരിക്കും. എങ്കിലും ഒരു തുടക്കമെന്ന നിലയിൽ ചില നിരീക്ഷണങ്ങൾ പങ്കു വയ്ക്കുന്നു.

ഇടതുമുന്നണി മാത്രമാണു സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിട്ടുള്ളത്. അതാവട്ടെ പൊതുവിൽ എല്ലാവരും അംഗീകരിക്കുന്നതും. മൂന്ന് അപവാദങ്ങളാണതിലുള്ളത്. പി ജയരാജൻ, പി വി അൻവർ, പിന്നെ ഇന്നസെന്റ്. അവർ നേരിടുന്ന വിമർശനങ്ങളും വ്യത്യസ്ത തലങ്ങളിലുള്ളവയാണ്.