#നിരീക്ഷണം

‘തൂപ്പുകാരനായി’ ഡിജിപി ‘തരംതാണു’: രമ്യാഹരിദാസ് ഒന്നും കരുതിക്കൂട്ടി പറഞ്ഞതല്ല, അതവരുടെ രാഷ്ട്രീയത്തിന്റെ പ്രശ്നം

24 Apr, 2019

പലകുറി എഴുതണം എന്നു കരുതി പിന്നെ മാറ്റി വച്ചതാണ്.....

ഇത്രയും കാലത്തെ ചെറിയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ മറക്കാനാകാത്ത ഒരനുഭവം 2014 ലെ മാർച്ച്‌ മാസത്തിൽ ബോംബെ വസായിലെ ഒരു ചേരിയിലേക്കുള്ള യാത്രയായിരുന്നു. ചേരിയെന്ന നാം പൊതുവെ വിളിക്കുന്നതിൽ തന്നെ പല ശ്രേണിയുണ്ട്. കണ്ടതിൽ വച്ച് അതിലെ ഏറ്റവും മോശം ഒന്നിലാണ് അന്നു ഞാൻ ചെന്നെത്തിയത്.

പാർട്ടി ബോംബെ ജില്ലാ കമ്മറ്റി അംഗം കെ. കെ. പ്രകാശേട്ടന്റെ നിർബന്ധം കൊണ്ടാണ് അന്നവിടെ കൂടെ പോയത്. പാർട്ടി സംസ്ഥാന കമ്മറ്റി അംഗം ശൈലേന്ദ്ര കാംബ്ലെയും പിന്നെ മൂന്നാലു സഖാക്കൾ വേറെയും ഉണ്ട്. മനുഷ്യർ ഇത്രയും മോശം ജീവിത പരിസരങ്ങളിൽ ജീവിക്കുന്നുണ്ട് എന്നെനിക്ക് നേരിട്ടു ബോധ്യപ്പെട്ടത് അന്നാണ്.

എന്റെ പ്രവർത്തന മേഖല അല്ലാത്ത അവിടെ പിന്നീട് വീണ്ടും ഒരിക്കൽ കൂടി പോയി. ഇന്നും എന്റെ കണ്ണിൽ മുളച്ചു നിൽക്കുന്ന ആ പരിസരം വിവരിക്കാൻ എനിക്കു വാക്കുകൾ തികയില്ല.