#സിനിമ

കേരളസിനിമയിൽ കലികാലം അഥവാ ഇന്റലിജെൻസ് വിവരങ്ങൾ വരാതായ കാലം!

11 Jun, 2019

മലയാളസിനിമയിലെ മുഖ്യമന്ത്രിമാർക്ക് ഒരു കാലത്തു കേന്ദ്രത്തിൽ നിന്നും ധാരാളം ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കുമായിരുന്നു. ഇപ്പോ അങ്ങനെ അധികം കാണുന്നില്ല.

നായകനായ കളക്ടർ , കമ്മീഷണർ, ഇൻവെസ്റ്റിഗേഷൻ ഓഫീസർ, സ്പെഷൽ ടാസ്ക് ഫോഴ്സ് തലവൻ മുതലായവരോടൊക്കെ വ്യംഗ്യാർഥത്തിൽ രാഷ്ട്രീയതമാശകളൊക്കെ പറഞ്ഞ് കളിച്ച് ചിരിച്ചോണ്ട് ഇരിക്കുമ്പോൾ ആവും പെട്ടെന്ന് മുഖ്യമന്ത്രിയുടെ മുഖം സീരിയസ് ആവുന്നത്.

“തന്നോട് പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ട് (പറയാൻ മറന്നു). “

അതു വരെ ഇച്ചിരെ പരപുച്ഛവും തമാശയും ഒക്കെ ആയിരുന്ന നായകന്റെ മുഖഭാവവും പെട്ടെന്ന് അങ്ങ് കനക്കുന്നു.