#ക്രിക്കറ്റ്

എം എസ് ഡി: ബിഗ് കരിയേഴ്സ് ഡിസർവ് ഈവൻ ബെറ്റർ (ബിഗ്ഗർ) എൻഡിങ്ങ്സ്

17 Jan, 2019

എം എസ് ഡി. ഇന്ത്യൻ ക്രിക്കറ്റിലെ മാജിക് വേഡ്. സച്ചിനെക്കാളും സംഭാവകൾ ചെയ്ത താരം എന്ന് അദ്ദേഹത്തെ വാഴ്ത്തിയതു സാക്ഷാൽ കപിൽ ദേവായിരുന്നു. വെറുതേയല്ല താനും.

ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രമെടുത്താൽ സച്ചിന്റെ അടുത്തൊന്നുമെത്തില്ല അദ്ദേഹം. മികച്ച വിക്കറ്റ് കീപ്പറാണിപ്പൊഴുമെങ്കിലും  കീപ്പർ എന്ന നിലയിൽ അയാൾ ലോകം കണ്ട ഏറ്റവും മികച്ച ഒരു താരവുമല്ല. ക്യാപ്റ്റൻ എന്ന നിലയിൽ എടുത്താലും അയാൾ നംബർ വൺ പോയിട്ട് ടുവോ, ത്രീയോ പോലും ഒരുപക്ഷേ ആവില്ല.

എന്നാൽ എം എസ് ഡി ഇവയുടെ ഒരു സവിശേഷ പാക്കേജ് ആയിരുന്നു. ബാറ്റ്സ്മാൻ, കീപ്പർ, ക്യാപ്റ്റൻ, കൂടാതെ സ്റ്റ്രാറ്റജിസ്റ്റ്, എല്ലാം ചേരുന്ന ഒരു പാക്കേജ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ധോണി ആ പഴയ ബാറ്റ്സ്മാൻ അല്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഒരു ബൗളർക്കും പണ്ട് ഉണ്ടായിരുന്ന ആ ഉൾകിടിലം ഇന്ന് അയാൾക്കെതിരേ എറിയാൻ ഓടി അടുക്കുമ്പോൾ ഇല്ല.