#ക്രിക്കറ്റ്

ഇതോ ഇന്ത്യയുടെ ആദർശ ടീം? ശെടാ, സമയമുണ്ട്, ഇപ്പ ഓരെ കളിക്കാൻ വിട്...

27 Jan, 2019

ഓസ്ട്രേലിയയിലും ഇംഗ്ളണ്ടിലും സൗത്താഫ്രിക്കയിഉലും ടെസ്റ്റ് വിജയിച്ച ആദ്യ ഏഷ്യൻ ടീം ക്യാപ്റ്റൻ ആണു വിരാട് കൊഹ്ലി. ആ നേട്ടത്തിനൊപ്പം ഓസ്ട്രേലിയയിൽ ആദ്യമായി പരമ്പര ജയിച്ച ക്യാപ്റ്റനും ആകുന്നു അദ്ദേഹം. ഏതാനും കൊല്ലങ്ങൾക്കുള്ളിൽ സാധിച്ച ഈ നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ചോദ്യം കളിക്കാരനിൽ നിന്നും ടീമിലേക്കു മാറുന്നതു സ്വാഭാവികം. കോഹ്ലിയുടെ കീഴിലുള്ള ഈ ടീമാണൊ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ടീം?

ഓസ്ട്രേലിയൻ പരമ്പര വിജയത്തിന്റെ മാത്രം ബാക്ഗ്രൗണ്ടിൽ ഈ ചോദ്യം ചോദിച്ചാൽ അല്ല എന്നേ ഉത്തരം പറയാൻ പറ്റു. കാരണം നമ്മൾ ജയിച്ച ഓസ്ട്രേലിയൻ ടീം അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുർബലമായ ഒന്നാണ്. പക്ഷേ നമ്മൾ ഇതു പറയുന്നത് അവരുടെ രണ്ടു മുഖ്യതാരങ്ങൾ, വാർണറും സ്മിത്തും ഇല്ല എന്നതിനാലാണ്.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലു ബാറ്റ്സ്മാന്മാർ സെവാഗ്, സചിൻ, ദ്രാവിഡ്, ലക്ഷ്മൺ എന്നിവർ വിരമിച്ച ശേഷമുള്ള ഏതാനും വർഷങ്ങൾക്കുള്ളിലാണു കൊഹ്ലി ഈ നേട്ടം കൈവരിക്കുന്നത്. ഓസ്ട്രേലിയ പന്തു ചുരണ്ടൽ വിവാദത്തിനുശേഷം പഴയ ഓസ്ട്രേലിയ ആയിരുന്നില്ല എന്നു സമ്മതിക്കാം. എന്നാൽ ഇംഗ്ളണ്ടും സൗത്ത് ആഫ്രിക്കയും അങ്ങനെയല്ല.

കഴിഞ്ഞ ഇംഗ്ളണ്ട്, സൗത്ത് ആഫ്രിക്ക ടെസ്റ്റ് പര്യടനങ്ങൾ രണ്ടും ഇന്ത്യ തോറ്റിരുന്നു. എന്നാൽ അതിൽ ഓരോ ടെസ്റ്റ് വിജയിക്കുകയും ചെയ്തിരുന്നു എന്നു മാത്രം. പക്ഷെ വ്യത്യാസം അതല്ല. രണ്ടു പരമ്പരകളിലും നല്ലൊരു പോരാട്ടം കാഴ്ച വയ്ക്കാനും എതിർ ടീമിന്റെ മാത്രമല്ല, പ്രസ്സിന്റെ പോലും പ്രശംസ പിടിച്ചു പറ്റാനും ടീമിനു കഴിഞ്ഞു. റിസൾട്ട് കോളം മാത്രമായി എടുത്തു പരിശോധിച്ചാൽ പലപ്പൊഴും മനസിലാവാത്ത ഒന്നാണിത്.