കപിലിന്റെ ചെകുത്താന്മാരോടു പൊരുതിത്തോറ്റ കെവിന്റെ മകൻ: സാം കരന്റെ ഐ പി എൽ വിജയഗാഥ

05 Apr, 2019

1983 ഒരു വലിയ അക്കമാണ്. 2019മായി 36 വർഷത്തിന്റെ അകലമേ ഉള്ളുവെങ്കിലും ഈ കാലം കൊണ്ട് ഉണ്ടായ മാറ്റങ്ങൾ ചില്ലറയല്ല.

1983ലൊന്നും ആരും ഇന്ത്യ ഒരു വൻശക്തിയാണെന്നു പറയാനിടയില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല എന്നും പറയാനിടയില്ല. ഈ അന്തരം സാധാരണ മനുഷ്യർക്കു പക്ഷേ മനസിലാവുന്നത് അവരുടെ ദൈനംദിന ജീവിത സാഹചര്യങ്ങളിലുപരി മറ്റു ചില അളവുകോലുകൾ വച്ചാവും എന്നു മാത്രം.

അതിൽ ഒന്നു ക്രിക്കറ്റാണ്. ഈ മൂന്നര പതിറ്റാണ്ടിനിടയിൽ നമ്മൾ മറ്റൊരു കളിയിലും മൂന്നു തവണ ലോകകപ്പ് നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ആ ചരിത്രത്തിലെ ആദ്യത്തെ ലോകകപ്പ് ഇതിഹാസ സമാനമായ ഒന്നാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ആ കളിയിൽ മാത്രം ഒതുങ്ങുന്നില്ല.

ഇന്നു ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ടി റ്റ്വെന്റി ലീഗ് (ഐ പി എൽ) ഒരു ഇന്ത്യൻ ഇനമാണ്. ക്രിക്കറ്റിന്റെ ടെസ്റ്റ്, ഏകദിന, ടി റ്റ്വെന്റി ഇനങ്ങളിൽ ഇന്ത്യയുടെ റാങ്ക് ഒറ്റ കൈയ്യിൽ എണ്ണാം. ടെസ്റ്റിലും ഏകദിനത്തിലും നമുക്കു മൽസരം ഒന്നാം സ്ഥാനത്തിനായാണ്.