സിനിമ
ശത്രുഘ്നാങ്കുരം പ്രശ്നം: പ്രകാശനെന്നെ പ്രേമിച്ച നേരത്തു നിനക്കെന്നെ പ്രേമിച്ചുകൂടായിരുന്നോ?
ശത്രുഘ്നാങ്കുരം പ്രശ്നം: പ്രകാശനെന്നെ പ്രേമിച്ച നേരത്തു നിനക്കെന്നെ പ്രേമിച്ചുകൂടായിരുന്നോ?
By calvin

ഛായാമുഖിയിൽ കീചകൻ ഒന്നും കാണാഞ്ഞതു ചുമ്മാതായിരുന്നില്ല. കീചകനായിരുന്നു ശരി. വെറുതെ ഭീമൻ തട്ടിക്കളഞ്ഞു. ക്ഷമയാണ് അത്യാന്താപേക്ഷിതമായ ഏക മനുഷ്യഗുണം. അതു കൈവിടരുത്. ഭീമനായാലും ദ്രൗപതിയായാലും പ്രകാശനായാലും സോനയാലും.

ഫഹദ് ഫാസിൽ: ഭാഗ്യങ്ങൾ വിലയിരുത്തണ്ട, ചുമ്മാ ആസ്വദിക്കുക
ഫഹദ് ഫാസിൽ: ഭാഗ്യങ്ങൾ വിലയിരുത്തണ്ട, ചുമ്മാ ആസ്വദിക്കുക
By തിരയും ശീലവും

‘കയ്യെത്തും ദൂരത്ത്‘ പൊട്ടിക്കഴിഞ്ഞ് അവസരങ്ങളില്ലാതിരുന്ന 2009ലെ ‘കേരള കഫെ‘യ്ക്ക് ഇടയിലുള്ള ഏഴ് വർഷങ്ങൾ. അതാണു പെർഫോമൻസിനും കേവലമായ ബിഹെവിങ്ങിനും ഇടയിലെ അതിർവരമ്പു കൃത്യമായി തിരിച്ചറിഞ്ഞു പെർഫോം ചെയ്യുന്ന ഒരു നടനായി ഫഹദ് ഫാസിലിനെ മാറ്റിയത്. ഇന്നു മലയാളത്തിൽ എറ്റവും പ്രതീക്ഷ നൽകുന്ന നടൻ ഫഹദ് ആണെന്നതിൽ തർക്കമുണ്ടാവാൻ ഇടയില്ല.

തിരുവനന്തപുരം മേളയുടെ തിരുവെഴുത്തുകള്‍
തിരുവനന്തപുരം മേളയുടെ തിരുവെഴുത്തുകള്‍
By Anvar Abdullah

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു കൊടിയിറങ്ങിയിട്ട് വാരം രണ്ടിലധികമാകുന്നു. മലയാളിയുടെ കാഴ്ചയുടെ മേളവും അർത്ഥവുമായി മാറിയ, ജനകീയങ്ങളിൽ ജനകീയം കൂടിയായ തിരുവനന്തപുരം മേള മലയാളിയെ ലോകചലച്ചിത്രച്ചതുരങ്ങളിലേക്ക്, ബഹുഭാഷാനിര്‍ഭരമായ ദൃശ്യസൗഭാഗ്യങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങിയിട്ടു പതിനെട്ടു വര്‍ഷമായി.

പാളിനോട്ടങ്ങള്‍ക്കു ഷട്ടറിട്ട് ജോയ് മാത്യു
പാളിനോട്ടങ്ങള്‍ക്കു ഷട്ടറിട്ട് ജോയ് മാത്യു
By Anvar Abdullah

ജോൺ ഏബ്രഹാമിന്റെ അമ്മ അറിയാനിൽ അഭിനയിക്കുമ്പോൾ ജോയ് മാത്യുവിനും ലോകത്തിനും ഇന്നത്തേക്കാള്‍ കാല്‍നൂറ്റാണ്ടിലധികം പ്രായക്കുറവുണ്ടായിരുന്നു. ആ ചിത്രവും മറ്റേതൊരു ഗൗരവപ്പെട്ട കലാസൃഷ്ടിയെയും പോലെ രണ്ടു തലമുറകളുടെ ആശയങ്ങളിലെ വൈഭിന്ന്യത്തെയും അവയുടെ ലയനത്തെയും പ്രതിനിധീകരിച്ചു. ഇപ്പോള്‍, ആ കാലവും ഈ കാലവും തമ്മില്‍, ഒരു വ്യക്തിയുടെ യുവത്വപ്രാപ്തിയോളം ആണ്ടുകളുടെ വിടവുണ്ടായിക്കഴിഞ്ഞ ശേഷം ജോയ് മാത്യൂ തന്റെ ആ

അയാളും ലാല്‍ ജോസും തമ്മില്‍
അയാളും ലാല്‍ ജോസും തമ്മില്‍
By calvin

നിഷ്കളങ്കതയെക്കുറിച്ചാണ് ലാൽജോസ് സംസാരിക്കുന്നത്. പാപം ചെയ്യാത്തവരുടേതായ ഒരു ലോകത്തെ വിഭാവനം ചെയ്യുന്ന ഒരു മിശിഹാ അദ്ദേഹത്തിലും ഉണ്ടായിരിക്കണം. മാധ്യമത്തിലൂടെ പുറത്തുവന്ന ലാല്‍ ജോസിന്റെ വീക്ഷണങ്ങളെക്കുറിച്ച് മലയാളം സൈബർ ലോകത്തില്‍ ഇതിനോടകം തന്നെ ആവശ്യത്തിനു ചര്‍ച്ചകൾ നടന്നുകഴിഞ്ഞു. ലാല്‍ജോസ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരം റോബി തന്റെ പോസ്റ്റിലൂടെ മനോഹരവും സമ്പൂര്‍ണവും ആയി നല്‍കിയിട്ടുണ

സിനിമയും ആസ്വാദനവും - ഒരു മറുപടി
സിനിമയും ആസ്വാദനവും - ഒരു മറുപടി
By Roby Kurian

സിനിമ ആസ്വാദനത്തെക്കുറിച്ച് ചില കാര്യങ്ങൾ ലാൽ ജോസ് പറയുന്നു. വാർത്ത മാധ്യമത്തിൽ. ലാൽ ജോസ് പറയുന്നത് കേട്ടിട്ട് എനിക്ക് മനസ്സിലായത്... 1. നിഷ്കളങ്ക ആസ്വാദനമെന്നത് കലയെ മനസ്സിലാക്കാതെ ചുമ്മാ കണ്ടും കേട്ടും പോകുന്നതാണ്. (മറ്റേ ആട്ടം കാണുന്നതുമായി ബന്ധപ്പെട്ട പ്രയോഗമാണിവിടെ ചേരുന്നത്, അതുപക്ഷേ പൊളിറ്റിക്കലി ഇൻ‌കറക്റ്റായിപ്പോയി) 2. ഒരു കലാസൃഷ്ടിയെ വിമർശിക്കാൻ നിരൂപകന് എന്തൊക്കെയോ യോഗ്യതകളുണ്ടാകണം.

സ്പിരിറ്റിന്റെ ടോറന്റുമെത്തി, ജാദുവിന്റെ ജാദൂ പൊളിയുന്നു
സ്പിരിറ്റിന്റെ ടോറന്റുമെത്തി, ജാദുവിന്റെ ജാദൂ പൊളിയുന്നു
By Entertainment Desk

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ സ്പിരിറ്റിന്റെ ടൊറന്റും ഇന്റർനെറ്റില്‍ എത്തി. ഇതോടെ കൊട്ടിഗ്ഘോഷിച്ച് ജാദൂ ടെക്ക് സംരക്ഷണം ഏറ്റെടുത്ത നാലാമത്തെ സിനിമയുടേയും ഡിവിഡി റിലീസിനു തൊട്ടുപിന്നാലെ ടൊറന്റില്‍ പടം ലഭ്യമായി.

നവ്യയും തിരിച്ചെത്തുന്നു
നവ്യയും തിരിച്ചെത്തുന്നു
By Entertainment Desk

മലയാളത്തിൽ ഏറെ വിജയങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നന്ദനം പെൺകുട്ടി നവ്യാ നായര്‍ വലിയ സ്ക്രീനിലേക്കു തിരിച്ചെത്തുന്നു. ഏറെ വര്‍ഷങ്ങൾക്കുശേഷമാണു നവ്യയുടെ തിരിച്ചുവരവ്. വിവാഹത്തോടെ രംഗം വിട്ടുമാറിനിന്ന നവ്യ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ജനപ്രിയത തിരിച്ചുപിടിച്ചശേഷമാണ് ഇപ്പോള്‍ സ്ക്രീനിലേക്കെത്തുന്നത്.

അനുപം ഖേര്‍ വീണ്ടും മലയാളം പറയുന്നു
അനുപം ഖേര്‍ വീണ്ടും മലയാളം പറയുന്നു
By Entertainment Desk

കെ.എൻ.ശശിധരന്റെ ചിത്രത്തിലൂടെ അനുപം ഖേർ വീണ്ടും മലയാളം പറയുന്നു. പ്രണയത്തിലൂടെ മികച്ച പ്രകടനം നടത്തി മലയാളിപ്രേക്ഷകരുടെ മനംകവര്‍ന്ന ബോളിവുഡ് താരം വീണ്ടും മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ പേര് നയനയെന്നാണ്. അക്കരെ, കാണാതായ പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ മുതിര്‍ന്ന സംവിധായകനായ ശശിധരന്റെ തിരിച്ചുവരവുചിത്രം കൂടിയായിരിക്കും നയന.

സനുഷ വീണ്ടും വരുന്നു, ആസിഫിന്‍റെ നായികയായി
സനുഷ വീണ്ടും വരുന്നു, ആസിഫിന്‍റെ നായികയായി
By Entertainment Desk

മിസ്റ്റർ മരുമകനു ശേഷം സനുഷ നായികയാകുന്നത് ആസിഫലിയുടെ. മലയാളം വിട്ട് ബോളിവുഡിലെത്തിയ സംവിധായകൻ സംഗീത് ശിവന്‍ നിര്‍മിക്കുന്ന പുതിയ മലയാളചിത്രത്തിലൂടെയാണ് സനുഷ വീണ്ടും നായികവേഷമണിയുന്നത്.  ‘ഇഡിയറ്റ്സ്’ എന്നാണു ചിത്രത്തിനു പേരിട്ടിരിക്കുന്നത്. എന്നാൽ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ത്രീ ഇഡിയറ്റ്സുമായി ചിത്രത്തിന് ഒരു ബന്ധവുമില്ല.

ഷെര്‍ലക് ഹോംസാകുന്ന അനൂപ് മേനോന്‍
ഷെര്‍ലക് ഹോംസാകുന്ന അനൂപ് മേനോന്‍
By Entertainment Desk

അനൂപ് മേനോന്റെ അടുത്ത അവതാരം സാക്ഷാൽ ഷെർലക് ഹോംസായി. ന്യൂ ജനറേഷൻ താരമായി മാറിയിരിക്കുന്ന അനൂപ് മേനോന്‍ കുറ്റാന്വേഷണനോവലിസ്റ്റിന്റെ വേഷമണിയുന്ന ചിത്രത്തിനു പേരും ഷെര്‍ലക് ഹോംസെന്നാണ്. ഈ​ചിത്രം സരസമായ ശൈലിയിലൊരു കുറ്റാന്വേഷണകഥ തന്നെയാണു പറയുന്നത്.

കമ്മത്തും കമ്മത്തുമായി ദിലീപും മമ്മൂട്ടിയും
കമ്മത്തും കമ്മത്തുമായി ദിലീപും മമ്മൂട്ടിയും
By Entertainment Desk

മമ്മൂട്ടിയും ദിലീപും ഒരിക്കൽക്കൂടി ഒന്നിക്കുന്നു. തുടർച്ചയായ പരാജയങ്ങളില്‍ മനംമടുത്താവാം മമ്മൂട്ടി മറ്റൊരു താരത്തിന്റെയൊപ്പം കൂട്ടുകൃഷിക്കിറങ്ങുന്നത്.

പെണങ്ങുണ്ണി ഒരുങ്ങുന്നു
പെണങ്ങുണ്ണി ഒരുങ്ങുന്നു
By Entertainment Desk

കവിയും കഥാകാരനുമായ കുരീപ്പുഴ ശ്രീകുമാറിന്റെ പെണങ്ങുണ്ണി എന്ന കഥാകാവ്യം കഥാസന്ദർഭമാക്കി നവാഗതനായ മനോജ് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ത്രീഡി സിനിമയാണ് പെണങ്ങുണ്ണി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിൽ ഒരു ത്രീഡി ചലച്ചിത്രമെത്തുന്നത്.  ഭാഷയോടും സമൂഹത്തോടും കുട്ടികളുടെ മനസ്സ് ഇഴുകിച്ചേരാന്‍ ഒരു സാഹിത്യ കൃതിക്ക് എന്തെല്ലാം ചെയ്യാം എന്നുള്ളതാണ് ഈ ചിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.

ക്രിസ്പി ചിക്കന്‍ എത്തുന്നു
ക്രിസ്പി ചിക്കന്‍ എത്തുന്നു
By Entertainment Desk

നവാഗതനായ മജോ മാത്യൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്പി ചിക്കൻ. ഗ്രാന്റ് ഫിലിം കോർപ്പറേഷന്റെ ബാനറിൽ നൗഷാദ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നവാസ് പ്രധാന വേഷത്തിലെത്തുന്നു.

ലാലും ജോഷിയും വീണ്ടും.
ലാലും ജോഷിയും വീണ്ടും.
By Entertainment Desk

റൺ ബേബിയുടെ ഓട്ടത്തിനു ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് ലോക്പാൽ. അഴിമതിക്കും തിന്മയ്ക്കും എതിരെ പോരാടുന്ന ലോക്പാല്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഇതില്‍ അവതരിപ്പിക്കുന്നത്.