വിശകലനം
2018: നന്ദിപൂർവ്വം ഓർക്കുന്ന ഒരു സെപ്റ്റംബർ വർഷം
2018: നന്ദിപൂർവ്വം ഓർക്കുന്ന ഒരു സെപ്റ്റംബർ വർഷം
By Team Malayal.am

ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ, തുല്യതയും മതേതരത്വവുമുൾപ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങളുടെ നിരന്തരലംഘനങ്ങളുടെതായ കഴിഞ്ഞ നാലിൽ പരം വർഷങ്ങളുടെ ചരിത്രത്തിൽ ഒരപവാദമായിരുന്നില്ല കഴിഞ്ഞ വർഷവും. എന്നാൽ നമ്മുടെ ജനാധിപത്യം അതിന്റെ ഭരണഘടനാ സദാചാരത്തെ പൂർണ്ണമായും കയ്യൊഴിഞ്ഞിട്ടില്ല എന്നു നമുക്കു നമ്മെ സ്വയം വിശ്വസിപ്പിക്കാൻ പോന്ന ചില സംഭവങ്ങൾ, ചില വിധികൾ, കഴിഞ്ഞ വർഷം ഉണ്ടായി.

കടത്തുന്നത് മനുഷ്യരെയോ, ചരക്കിനെയൊ, വഞ്ചിയെയോ, അതോ ചന്തയെ തന്നെയോ?
കടത്തുന്നത് മനുഷ്യരെയോ, ചരക്കിനെയൊ, വഞ്ചിയെയോ, അതോ ചന്തയെ തന്നെയോ?
By Visakh Sankar

ചർച്ചയ്ക്കെടുക്കുന്ന ഏത് വിഷയത്തെയും അതുണ്ടാക്കാവുന്ന വിവാദങ്ങളുടെ സാധ്യതയിലേയ്ക്ക് മാത്രമായി ചുരുക്കുകയും അതിലൂടെ അതിന്റെ സാമൂഹ്യപ്രസക്തമായ ഉള്ളടക്കത്തിലേക്ക് അബദ്ധത്തിൽ പോലും സംവാദം വഴിമാറാതെ സൂക്ഷിക്കുകയും ചെയ്യുക എന്നതാണെന്ന് തോന്നുന്നു ഇന്നത്തെ മാധ്യമ ധർമ്മം.

ബലാൽസംഗവും സ്ത്രീദർപ്പഹാരികളായ നമ്മുടെ സദാചാര സ്വയം സേവകരും
ബലാൽസംഗവും സ്ത്രീദർപ്പഹാരികളായ നമ്മുടെ സദാചാര സ്വയം സേവകരും
By Visakh Sankar

കേരളത്തിൽ സ്ത്രീശാക്തീകരണം ഒരു സാമൂഹ്യപ്രസ്ഥാനമെന്ന നിലയിൽ പൂർണ്ണവളര്‍ച്ചയെത്തുന്നത് ഉത്തരാധുനിക കാലഘട്ടത്തിലാണെന്ന് പരക്കെ വിലയിരുത്തപ്പെടുന്നുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. എന്നാൽ അത്തരം ഒരു പരിപ്രേക്ഷ്യം പൂർണ്ണമായും ഉത്തരാധുനികമാണെന്ന് വിലയിരുത്താനാവില്ല. ഇന്ന് ആഗോളപ്രസക്തിയാർജ്ജിച്ച് കഴിഞ്ഞ സ്ത്രീശാക്തീകരണത്തിന്റെ സൈദ്ധാന്തികവേരുകൾ ലിംഗ, വർഗ്ഗ, വർണ്ണ ഭേദമില്ലാത്ത സമത്വം എന്ന ആശയത്തിന് സാംസ്കാര

വിശുദ്ധനരകം ഓർമ്മിപ്പിക്കുന്ന ഇരുന്നൂറ്റിതൊണ്ണൂറ്റിയഞ്ച് നിയമസമസ്യകൾ
വിശുദ്ധനരകം ഓർമ്മിപ്പിക്കുന്ന ഇരുന്നൂറ്റിതൊണ്ണൂറ്റിയഞ്ച് നിയമസമസ്യകൾ
By Visakh Sankar

ഗെയിൽ ട്രെഡ്‌വെൽ അമൃതാനന്ദമയിയുമൊത്തുള്ള പതിനഞ്ച് വർഷം നീണ്ട തന്റെ ആത്മീയ അന്വേഷണങ്ങളെക്കുറിച്ചെഴുതിയ കുമ്പസാര സ്വഭാവമുള്ള 'വിശുദ്ധ നരകം' എന്ന പുസ്തകം സാംസ്കാരിക കേരളത്തിൽ പുതിയതായി ഒരു ഞെട്ടലും ഉളവാക്കിയിരിക്കാൻ ഇടയില്ല. അവർ ആശ്രമത്തിലെ ഒരു സ്വാമിയാൽ ബലാൽസംഗം ചെയ്യപ്പെട്ടു എന്നതൊഴിച്ചാൽ ആ പുസ്തകത്തിലുള്ള വെളിപ്പെടുത്തലുകളിൽ പെട്ട ബാക്കി പലതും ഇതിനോടകം തന്നെ മലയാളിക്ക് കേട്ടറിവോ വായിച്ചറിവോ ഉള്

കേജരിവാളും അധികാരസംബന്ധിയായ ചില ഫൂക്കോവിയന്‍ ചിന്തകളും
കേജരിവാളും അധികാരസംബന്ധിയായ ചില ഫൂക്കോവിയന്‍ ചിന്തകളും
By Varghese Joy

അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിന്റെ പരിസമാപ്തിയിൽ അധികാരത്തിലെത്തുകയും അതിശീഘ്രം അധികാരം വലിച്ചെറിഞ്ഞു കൂടുതല്‍ ശക്തരാകുകയും ചെയ്ത കേജരിവാളിന്റെയും സംഘത്തിന്റെയും രാഷ്ട്രീയ, സാമൂഹ്യഇടപെടലുകളെക്കുറിച്ച് ഏറെ പഠനങ്ങളും വിമർശനങ്ങളും നടക്കുന്നുണ്ട്. ഈ കുറിപ്പ്‌ എഴുതുമ്പോൾ കേജരിവാള്‍ അധികാരത്തിലിരിക്കുകയും പ്രസിദ്ധീകരണഘട്ടമായപ്പോഴേക്കും അദ്ദേഹം രാജിവക്കുകയും ചെയ്തു. രാജിവച്ചതോടുകൂടി കേജരിവാള്‍ കൂടുത

ജനഹിതാധിഷ്ഠിത ജനാധിപത്യവാദം : സാധ്യതകളും അപകടങ്ങളും
ജനഹിതാധിഷ്ഠിത ജനാധിപത്യവാദം : സാധ്യതകളും അപകടങ്ങളും
By Visakh Sankar

എന്താണ് ജനാധിപത്യവും ജനഹിതവും തമ്മിലുള്ള ബന്ധം? എബ്രഹാം ലിങ്കൺ നൽകിയ ജനപ്രിയനിർവചനപ്രകാരം ജനാധിപത്യം എന്നത് ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണമാണ്. അതായത് ഒരു ആദർശ ജനാധിപത്യവ്യവസ്ഥയിൽ ഭരണകൂടം പ്രതിഫലിപ്പിക്കുന്നത് ജനങ്ങളുടെ ഹിതത്തെ ആണ്, അഥവാ ആയിരിക്കണം.

ഇത് തോറ്റതാണെങ്കില്‍ പിന്നെ ജയിച്ചത് ഏതാണ്?
ഇത് തോറ്റതാണെങ്കില്‍ പിന്നെ ജയിച്ചത് ഏതാണ്?
By K Jayadevan

“യഥാർത്ഥ ചരിത്രജ്ഞാനം, ആപത്തിന്റെ നിമിഷത്തിൽ മനസ്സിലൂടെ മിന്നിമറയുന്ന ഒരോര്‍മ്മയെ കൈയെത്തിപ്പിടിക്കലാണ്” -വാൾട്ടര്‍ ബെഞ്ചമിൻ

വരിയില്‍ നടക്കാത്ത സ്ത്രീകള്‍
വരിയില്‍ നടക്കാത്ത സ്ത്രീകള്‍
By Maya Leela

നമ്മുടെ സമൂഹത്തിൽ, ഭാരതത്തില്‍, വിശേഷിച്ചും കേരളത്തില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസം ഉണ്ട്; അടക്കവും ഒതുക്കവും ഉള്ള പെങ്ങൾ, ഭാര്യ, അമ്മ എന്നീ വരയില്‍ നിന്ന് എന്തെങ്കിലും കാരണത്താല്‍ വ്യതിചലിക്കുന്ന സ്ത്രീകളെ വിമർശിക്കുന്നതിലെ ആശയ ഐക്യം. ഈ പറഞ്ഞ വരി തെറ്റിക്കുന്ന സ്ത്രീയുടെ അടിസ്ഥാനപ്രശ്നം ലൈംഗിക അരാജകത്വം ആണെന്നാണ് ആൺ പെണ്‍ ഭേദമന്യേ നമ്മുടെ സമൂഹം പറഞ്ഞുവയ്ക്കുന്നത്. സ്ത്രീ അവളുടെ അവകാശങ്ങളെപ്പറ്റി പറ

ചാനല്‍കാഴ്ചകളില്‍ മറനീക്കുന്ന അബോധഭീതികള്‍
ചാനല്‍കാഴ്ചകളില്‍ മറനീക്കുന്ന അബോധഭീതികള്‍
By Bachoo Mahe

ചാനൽ രംഗത്തേക്കുള്ള മീഡിയ വൺ എന്ന നവാഗതന്റെ വരവ് ഓണ്‍ലൈൻ ഇടങ്ങളില്‍ ആഘോഷിക്കപ്പെട്ടത് വാർത്താവായനക്കാരിയുടെ മഫ്തയില്‍ പിടിച്ചു വലിച്ചു കൊണ്ടായിരുന്നു. ബഹുസ്വര സമൂഹത്തില്‍ പ്രകടമായ മതചിഹ്നവുമായി പ്രത്യക്ഷപ്പെടുന്നതിലെ അപകടം ചിലരില്‍ ആശങ്കയുളവാക്കിയെങ്കില്‍, മറു വശത്ത് ഇസ്ലാമികവേഷമായ ഹിജാബ് അണിഞ്ഞു കൊണ്ട് കേരളത്തില്‍ ആദ്യമായി ടീവി വാര്‍ത്താവായനക്കാരിയായി പ്രത്യക്ഷപ്പെട്ട കുട്ടിയെ അഭിനന്ദിച്ചും അതിനു

നോര്‍വേ - അരിമ്പാറകളും വ്രണങ്ങളും
നോര്‍വേ - അരിമ്പാറകളും വ്രണങ്ങളും
By S Narendran

നോർവേയിൽ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ വല്ലഭനേനിയും ഭാര്യ അനുപമയും അവിടത്തെ നിയമത്തിന്റെ ക്രൂരവിനോദത്തിന് ഇരയായിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ഏഴുവയസ്സുകാരൻ മകന്‍ സായ് ശ്രീറാമിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ളതാണ് കേസ്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും ശിക്ഷിക്കുന്നതും വലിയ കുറ്റമായിക്കാണുന്ന നോര്‍വേയിലെ നിയമപ്രകാരമാണ് കേസ് ശക്തമായ നിലയില്‍

ജനക്കൂട്ടത്തിനു നടുവില്‍ ഇട്ട ഒരു കമ്പ്യൂട്ടര്‍ ടേബിള്‍
ജനക്കൂട്ടത്തിനു നടുവില്‍ ഇട്ട ഒരു കമ്പ്യൂട്ടര്‍ ടേബിള്‍
By mdreji

കേരളത്തിലെ സർക്കാര്‍ സര്‍വ്വീസിനെ സമൂലമായ നവീകരണം ആവശ്യപ്പെടുന്ന ഒന്നായി കരുതിക്കൊണ്ടുള്ള ഒരു പദ്ധതിയും ഓര്‍ത്തെടുക്കാനില്ല. സര്‍ക്കാര്‍ സര്‍വ്വീസിന്റെ നവീകരണം എന്ന സങ്കൽപ്പം ഈ ലേഖനത്തില്‍ ഉപയോഗിക്കാൻ പോകുന്നത് ഏതര്‍ത്ഥത്തില്‍ ആണ് എന്ന് സൂചിപ്പിക്കുന്നത് തുടര്‍ന്നുള്ള വായനയ്ക്ക് ഉപകാരപ്രദമായിരിക്കും.

മദ്യപാനത്തിന്റെ പരിഷ്‌കാരങ്ങള്‍
മദ്യപാനത്തിന്റെ പരിഷ്‌കാരങ്ങള്‍
By News Desk

മലയാളിയുടെ മദ്യപാനത്തെക്കുറിച്ച് ചർച്ചകളുയരാൻ തുടങ്ങിയിട്ട് അല്പകാലമായി. മദ്യം ഒരു സാമൂഹികപ്രതിഭാസവും അതു വളരെയേറെ സാമൂഹികതരംഗങ്ങളുയര്‍ത്തുന്ന ഒന്നായതുകൊണ്ടും നിരന്തരം അതു ചര്‍ച്ചയിൽ വരുന്നതില്‍ തെറ്റില്ലതാനും. ഏറ്റവും പുതുതായി മദ്യം വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞദിവസം കോടതി നടത്തിയ ചില നിരീക്ഷണങ്ങളോടെയാണ്. മലയാളിയുടെ മദ്യപാനശീലം പരിഷ്‌കൃതമല്ല എന്നതാണ് കോടതിയുടെ നിരീക്ഷണങ്ങളുടെ ആകെത്തുകയെന്നു വാ

കൂടങ്കുളത്തെപ്പറ്റി ശാസ്ത്ര സാഹിത്യ പരിഷത്ത് പറയുന്നതെന്തെന്നാല്‍
കൂടങ്കുളത്തെപ്പറ്റി ശാസ്ത്ര സാഹിത്യ പരിഷത്ത് പറയുന്നതെന്തെന്നാല്‍
By ഓലപ്പീപ്പി

കാലങ്ങളായി കേരളീയ സമൂഹത്തിൽ ഗുണപരമായ പല മുന്നേറ്റങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആണവോർജ്ജ വിരുദ്ധ നിലപാട് കേരളത്തില്‍ ആണവ നിലയം വേണമോ എന്നുള്ള ചര്‍ച്ചയില്‍ പല പ്രാവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. അവിടെയെല്ലാം മുഴങ്ങിക്കേട്ട പരിഷത്തിന്റെ നിലപാട് കേരളത്തിലെ ജനസാന്ദ്രത ഒരു ആണവ നിലയത്തിന്റെ നിര്‍മ്മാണത്തിനു ഉതകുന്നതല്ല എന്നതായിരുന്നു. കേരളീയസമൂഹത്തില്‍ വളരെ അംഗീകാരം ഈ

ഡീസൽ വിലവർദ്ധന: മന്മോഹൻ സിങ്ങും ചില കള്ളങ്ങളും
ഡീസൽ വിലവർദ്ധന: മന്മോഹൻ സിങ്ങും ചില കള്ളങ്ങളും
By simynazareth

ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങ് ഇന്ധന വില വർദ്ധനയെയും ചില്ലറ വില്പന രംഗത്തെ വിദേശ നിക്ഷേപത്തെയും ന്യായീകരിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ആ​ പ്രസംഗത്തിൽ അദ്ദേഹം ചോദിച്ചത് ഡീസൽ വിലയ്ക്ക് ഇപ്പോൾ നൽകുന്ന സബ്സിഡി 17 രൂപയാണ്, അതിൽ നിന്നും 5 രൂപയാണ് കുറച്ചത്, ധനികർ ഉപയോഗിക്കുന്ന എസ്.യു.വി. കാറുകളും ഫാക്ടറികളും വ്യവസായങ്ങളുമാണ് ഡീസൽ ഉപഭോഗത്തിന്റെ ഒരു വലിയ ഭാഗം, അത് സബ്സിഡൈസ് ചെയ്ത്

ഷവര്‍മയുടെ ജാതിയും രാജവംശവും സുന്നത്തും മറ്റും
ഷവര്‍മയുടെ ജാതിയും രാജവംശവും സുന്നത്തും മറ്റും
By Sijo Paulose

ഭക്ഷണപദാർത്ഥങ്ങൾക്കു ജാതിയും മതവുമുണ്ടോ? മതം ലോകത്തെ ഏതാണ്ടു സിംഹഭൂരിപക്ഷം വരുന്ന മനുഷ്യരുടെയും സ്വകാര്യവും സാമൂഹികവുമായ സ്വത്വവുമായിത്തന്നെ ബന്ധപ്പെട്ടുനിൽക്കുന്ന കാര്യമായതുകൊണ്ട് ജീവിതവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ഏതാണ്ടെല്ലാക്കാര്യങ്ങള്‍ക്കും മതവുമായും ബന്ധമുണ്ടാകും. ഇന്ത്യ പോലെ നാനാജാതികളും ഉപജാതികളുമായി സമുദായം വിഘടിച്ചുകിടക്കുന്ന സങ്കീര്‍ണസ്ഥലങ്ങളില്‍ അതു കൂടുതല്‍ നിഗൂഢവും ഭീകരവുമായിത്