രാഷ്ട്രീയം
വികേന്ദ്രീകരണത്തിനതുതന്നെ ശാന്തി
വികേന്ദ്രീകരണത്തിനതുതന്നെ ശാന്തി
By Visakh Sankar

ഹിന്ദുമതവും വിശ്വാസവും സ്വത്വവുമായി ബന്ധപ്പെട്ട വികേന്ദ്രീകൃത യുക്തികളെ, ദർശനങ്ങളെയൊക്കെയും ദേശീയത എന്ന നുകത്തിൽ കൊണ്ടുപോയി കെട്ടാൻ സംഘപരിവാർ ഉപയോഗിക്കുന്ന ഒരു തന്ത്രവുമുണ്ട്. വികേന്ദ്രീകരണത്തെ വികേന്ദ്രീകൃതമായ ഒരു ഘടന സ്വീകരിച്ചുകൊണ്ട് തൃപ്തിപ്പെടുത്തുക. ഇതിലെ പൊരുത്തമില്ലായ്മകൾ തങ്ങളുടെ ജനാധിപത്യ ഘടനയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക്, നിലപാടുകൾക്ക് സ്ഥാനമുള്ളതുകൊണ്ടാണെന്നു പറഞ്ഞു നിൽക്കുക.

ഹിന്ദുസ്വത്വത്തിന്റെ ഏകീകരണം
ഹിന്ദുസ്വത്വത്തിന്റെ ഏകീകരണം
By Visakh Sankar

വിശ്വാസത്തിനുള്ളിൽ തന്നെയും പ്രബലമായിരുന്ന ആന്തരിക വൈരുദ്ധ്യങ്ങളെയൊക്കെയും വ്യാജസങ്കീർണ്ണവൽക്കരണങ്ങളുടെ പുകമറയ്ക്കുള്ളിലാക്കി ഇല്ലൊന്നിനുമൊരു നിശ്ചയം എന്ന അവസ്ഥയാക്കി. അതിനുള്ളിൽ നിന്നുകൊണ്ട് സുരക്ഷിതമായി നുണപ്രചരണങ്ങൾ നടത്തി. വസ്തുതകളെ വളച്ചൊടിച്ചു. ചരിത്രത്തെയും ചരിത്രവ്യക്തിത്വങ്ങളെയും അപ്രോപ്രിയെറ്റ് ചെയ്തു. അങ്ങനെ സംഘപരിവാർ തങ്ങളുടേതായ ഒരു ഹിന്ദുസ്വത്വത്തെ നിർമ്മിച്ചു.

മോഡി: കോർപ്പറേറ്റുകൾ തേടിയ രാഷ്ട്രീയ മാതൃക
മോഡി: കോർപ്പറേറ്റുകൾ തേടിയ രാഷ്ട്രീയ മാതൃക
By Visakh Sankar

ഹിന്ദുക്കൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ആ ജനവിഭാഗത്തിന്റെ വിശ്വാസത്തെ, സ്വത്വബോധത്തെ, ദേശീയ വികാരത്തെയൊക്കെയും നിർവചിക്കുന്ന ഒറ്റ സ്ഥാപനമായി സംഘപരിവാർ മാറിക്കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും അതു സമ്മതിക്കാതെ കാര്യമില്ല. വസ്തുതകളെ വസ്തുതകളായി സമ്മതിക്കുകയും അതിന്റെ കാരണങ്ങൾ അന്വേഷിക്കുകയും ചെയ്താൽ മാത്രമേ പരിഹാരം എന്ന സാദ്ധ്യതയെങ്കിലും ഉയരുന്നുള്ളു.

ഇ വി എം ഹാക്കിങ്ങെന്ന സാധ്യതയും കള്ളപ്പണം പോലെ പുറത്തുപറയാനാവാത്ത കാരണങ്ങളും
ഇ വി എം ഹാക്കിങ്ങെന്ന സാധ്യതയും കള്ളപ്പണം പോലെ പുറത്തുപറയാനാവാത്ത കാരണങ്ങളും
By Visakh Sankar

കോർപ്പറെറ്റുകൾക്കു തങ്ങളുടെ മൂലധന താല്പര്യങ്ങൾ താഴേ തട്ടിൽ ഉല്പാദിപ്പിക്കുന്ന അസ്വസ്ഥതകളെയും പ്രതിഷേധങ്ങളെയും ഫലപ്രദമായി വികേന്ദ്രീകരിച്ച് നിർവീര്യമാക്കാൻ കഴിവുള്ള ഒരു സർക്കാരിനെയാണാവശ്യം. എങ്കിൽ മാത്രമേ അവർക്ക് വളർന്നു പുഷ്പിക്കാൻ പറ്റിയ ഒരു സുസ്ഥിര അന്തരീക്ഷം സാധ്യമാകൂ. അതിനു പ്രാപ്തരായവർ എന്ന് ഈ എൻ ഡി ഏ സർക്കാരിനെപ്പോലെ തെളിയിച്ച മറ്റൊരു സംവിധാനവും ഉദാരവൽക്കരണാനന്തര ഇന്ത്യയിലില്ല.

ഒരു ഫലം;പല കാരണങ്ങൾ
ഒരു ഫലം;പല കാരണങ്ങൾ
By Visakh Sankar

ആർ എസ് എസ് അര വർഷക്കാലം നീണ്ട പ്രവർത്തനത്തിലൂടെ അഞ്ചു വർഷത്തെ ആന്റി ഇങ്കുമ്പൻസിയെ അപ്പാടെ മറികടക്കുകയായിരുന്നില്ല. ഈ അഞ്ചു വർഷക്കാലം പല കാരണങ്ങൾ കൊണ്ട് മോഡിയുടെ ഭരണപരമായ മണ്ടത്തരങ്ങൾ മറുപക്ഷവും നിഷ്പക്ഷരും ഉൾപ്പെടെ ആഘോഷിക്കുമ്പൊഴും ഈ രാജ്യത്ത് സുസ്ഥിരമായ ഒരു ഭരണകൂടം ഉണ്ടാക്കാൻ പ്രാപ്തിയുള്ളതായി മോഡിയും ബി ജെ പിയുമല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്ന നറേഷനെ സംഘ് സജീവമായി നിലനിർത്തി പോന്നിരുന്നു.

മോഡിപാദം ചേരുന്ന റൂറൽ ദളിത്, ട്രൈബൽ മേഖലകൾ
മോഡിപാദം ചേരുന്ന റൂറൽ ദളിത്, ട്രൈബൽ മേഖലകൾ
By Visakh Sankar

കർഷക, തൊഴിലാളി, ദരിദ്ര സ്വത്വങ്ങളൊക്കെയും തിരഞ്ഞെടുപ്പ് പോലുള്ള ഒരു നിർണ്ണായക ഘട്ടത്തിലെത്തുമ്പോൾ ഹിന്ദു സ്വത്വബോധത്തിനു വഴിമാറുന്നു. ഇതൊരു ഭൗതിക യാഥാർത്ഥ്യമാണ്. ഉടനെയൊന്നും മാറാനിടയില്ലാത്ത ഒരു യാഥാർത്ഥ്യം. അതിനെ അങ്ങനെതന്നെ മനസിലാക്കിയേ ഇനിയങ്ങോട്ട് രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകൂ.

ഹിന്ദുരാഷ്ട്രം: സ്ട്രക്ചർ പൂർത്തിയായി
ഹിന്ദുരാഷ്ട്രം: സ്ട്രക്ചർ പൂർത്തിയായി
By Visakh Sankar

വിശ്വാസവും ആചാരവുമൊക്കെ പ്രബുദ്ധകേരളത്തിലും പ്രശ്നം തന്നെയാണെന്നാണു ഈ കണക്കുകൾ കൂട്ടി വായിക്കുമ്പോൾ മനസിലാകുന്നത്. അതായത് അതിലിബറൽ ആദർശവാദങ്ങൾക്ക് സമൂഹത്തിലെ ഒരു ധൈഷണിക ഉപരിവർഗ്ഗത്തിനിടയിൽ മൈലേജ് കൂടുന്തോറും താഴോട്ട് വിശ്വാസിസമൂഹം കൂടുതൽ കൂടുതൽ കൺസോളിഡേറ്റ് ചെയ്യപ്പെടുന്നു എന്ന്.

വിശ്വാസികളുടെ എതിർപ്പിനു മാർക്സിയൻ ദർശനമോ കാരണം?
വിശ്വാസികളുടെ എതിർപ്പിനു മാർക്സിയൻ ദർശനമോ കാരണം?
By Visakh Sankar

കമ്യൂണിസം ഭൗതികവാദമല്ല, വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. അതിനു വിശ്വാസത്തിനോടുള്ള സമീപനം രേഖീയമല്ല, വൈരുദ്ധ്യാത്മകമാണ്. ഇതു നാം തന്നെ മനസിലാക്കാൻ പരാജയപ്പെട്ടു എന്നു തോന്നുന്നു. അപ്പോൾ പിന്നെ അതു പൊതുസമൂഹത്തിൽ പ്രചരിപ്പിക്കാൻ നമ്മൾ പരാജയപ്പെട്ടതിൽ അതിശയമില്ലല്ലൊ. ഇതിന്റെ കൂടി റിസൾട്ടാണു നാം ഇന്നു പറയുന്ന കമ്യൂണിസമെന്നു കേട്ടാലുടൻ ഉണ്ടാവുന്ന വിശ്വാസിസമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾ മറന്നുള്ള ഏകീകരണം.

ഇന്ത്യ: രണ്ടായിരത്തി പത്തൊമ്പതിനു മുമ്പും പിമ്പും
ഇന്ത്യ: രണ്ടായിരത്തി പത്തൊമ്പതിനു മുമ്പും പിമ്പും
By Visakh Sankar

ഒരിക്കലും സംഭവിക്കാനിടയില്ലാത്തതെന്ന് കേരളത്തിലെയുൾപ്പെടെ മതേതരജനാധിപത്യവാദികൾ അടിയുറച്ചു വിശ്വസിച്ച ഒന്നാണു മോഡിയുടെ അധികാരതുടർച്ച. എന്നാൽ അത് കേരളത്തിലെയുൾപ്പെടെയുള്ള ബി ജെ പി നേതാക്കൾക്ക് തീരെയും സംശയമില്ലാതിരുന്ന ഒന്നുമായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു വീണ്ടുവിചാരവും, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയെ ഇത് എങ്ങനെ ബാധിക്കാൻ പോകുന്നു എന്നതിനെക്കുറിച്ചുള്ള ഒരന്വേഷണം.

എൽ ഡി എഫ് കേഡര്‍ സംവിധാനങ്ങൾക്കെന്തു പറ്റി? എന്തുകൊണ്ടവര്‍ ഈവണ്ണം തോറ്റുപോയി?
എൽ ഡി എഫ് കേഡര്‍ സംവിധാനങ്ങൾക്കെന്തു പറ്റി? എന്തുകൊണ്ടവര്‍ ഈവണ്ണം തോറ്റുപോയി?
By Saeed Aby

എന്തുകൊണ്ട് ഇടതുപക്ഷം തോറ്റു എന്ന അന്വേഷണം ഇടതുപക്ഷത്തെ കൂടുതൽ കരുതലുകളിലേക്ക് നയിക്കേണ്ടതുണ്ട്.

കേരളം ജയിച്ചോ, തോറ്റോ?
കേരളം ജയിച്ചോ, തോറ്റോ?
By Team Malayal.am

എൽ ഡി ഏഫ് കൃത്യമായ രാഷ്ട്രീയ ബോദ്ധ്യത്തിൽ നിന്നുകൊണ്ടു നടത്തിയ മോഡി, സംഘ്, ബി ജെ പി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഗുണം ദേശീയതലത്തിൽ അതിനുള്ള ഏക പ്രതിരോധമാർഗ്ഗമായി കേരളത്തിലെ ന്യൂനപക്ഷങ്ങൾ കണ്ട കോൺഗ്രസിനനുകൂലമായി വന്നു. അത് പക്ഷേ ഒരു നിലയിലും ഇടതു രാഷ്ട്രീയ നിലപാടുകളുടെ ഒരു തിരസ്കാരമല്ല എന്ന് ഇടതുപക്ഷം മനസിലാക്കുകയും അതിൽ തന്നെ തുടരുകയുമാണു വേണ്ടത്.

പോസ്റ്റ് പോൾ തള്ളും വോട്ടിങ്ങ് യന്ത്രവും പിന്നെ തിരഞ്ഞെടുപ്പ് കമ്മീഷനും: മോഡി നായകനായി വീണ്ടുമൊരു ഷാ ജി സിനിമ!
പോസ്റ്റ് പോൾ തള്ളും വോട്ടിങ്ങ് യന്ത്രവും പിന്നെ തിരഞ്ഞെടുപ്പ് കമ്മീഷനും: മോഡി നായകനായി വീണ്ടുമൊരു ഷാ ജി സിനിമ!
By Team Malayal.am

പോസ്റ്റ് പോൾ ഫലങ്ങൾ 360 പ്രവചിച്ച ഇടത്തിൽ ഒരു 300-310 റെയിഞ്ചിൽ വോട്ടിംഗ് മെഷീൻ സെറ്റ് ചെയ്യുക. മെഷീനിൽ കൃത്രിമം ചെയ്തുണ്ടാക്കിയ തിരഞ്ഞെടുപ്പ് ഫലമെങ്കിൽ അത് എങ്ങനെ പോസ്റ്റ് പോൾ സർവേകളിൽ പ്രതിഫലിച്ചു എന്നു മറുചോദ്യം ചോദിക്കാമല്ലോ.

രമേശാ, തനിക്ക് നാണമില്ലെ ഇത്തരം നുണകളുടെ മാത്രം നേതാവായി ജീവിച്ചിരിക്കാൻ?
രമേശാ, തനിക്ക് നാണമില്ലെ ഇത്തരം നുണകളുടെ മാത്രം നേതാവായി ജീവിച്ചിരിക്കാൻ?
By Visakh Sankar

ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡാണു തിരിച്ചറിയൽ ഉപാധി. അതിനായി മുഖാവരണം മാറ്റി ഫോട്ടോ എടുത്തവർ തന്നെ മുഖം മറച്ചു വന്നാൽ പിന്നെ ആ ഫോട്ടോയ്ക്കും അത് മുഖ്യ തിരിച്ചറിയൽ ഉപാധിയാവുന്ന കാർഡിനും എന്തു പ്രസക്തി?

ഗോഡ്സേ ദൈവമോ?കമലഹാസനെതിരെ കേസെടുത്തത് ആരു മിണ്ടാതിരിക്കാൻ?
ഗോഡ്സേ ദൈവമോ?കമലഹാസനെതിരെ കേസെടുത്തത് ആരു മിണ്ടാതിരിക്കാൻ?
By Team Malayal.am

കമൽ ഹാസനെതിരെ എടുത്ത തരം കേസുകൾ വാസ്തവത്തിൽ അവരെപ്പോലുള്ളവരെ ഉദ്ദേശിച്ചുള്ളവയല്ല. മറിച്ച് പ്രമുഖരല്ലാത്ത, സൈബർ മീഡിയയിലുൾപ്പെടെ ഫാസിസത്തിനെതിരെ പൊരുതുന്ന സ്വതന്ത്രനാവുകളെ നിശബ്ദരാക്കാൻ, അവരുടെ സ്വതന്ത്ര ആവിഷ്കാരത്തിനുമേൽ ഭീതിയുടെ, ഭൗതിക ഗതികേടുകളുടെ ഒരു നിർബന്ധിത നിശബ്ദാന്തരീക്ഷമുണ്ടാക്കാൻ മാത്രം ലക്ഷ്യമിടുന്നവയാണ്.

മോഡി ഇച്ഛിച്ചതും നിങ്ങൾ കല്പിച്ചതും ബാലകൊട്ട്
മോഡി ഇച്ഛിച്ചതും നിങ്ങൾ കല്പിച്ചതും ബാലകൊട്ട്
By Team Malayal.am

ഒബ് വിയസായ മണ്ടത്തരങ്ങളിൽ ചർച്ച ചെയ്യാനായി എന്താണുള്ളത്? ഒന്നുമില്ലെന്നിരിക്കെ എല്ലാ പാർട്ടികളുടെയും ഓരോരോ പ്രതിനിധികളെ വിളിച്ചിരുത്തി ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഇതിൽ ചർച്ച ചെയ്യപ്പെടേണ്ട എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട് എന്ന തോന്നലാണു പൊതുസമൂഹത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത്. അതാവട്ടെ തയ്യാറെടുപ്പോടെ വരുന്ന ബിജെപി സംഘ് പ്രതിനിധികൾക്ക് അവരുടെ നേതാവിനെ വെള്ളപൂശിയെടുക്കാനുള്ള ഒരവസരമായി മാറുകയും ചെയ്യുന്നു.