മുഖം
നമ്മെ നയിക്കാതെ പോയ ജോണ്‍
നമ്മെ നയിക്കാതെ പോയ ജോണ്‍
By Renjith G Kanjirathil

സാധ്യതകളുടെ കലയാണ് രാഷ്ട്രീയം. നെറികേടുകളുടെ കളിക്കളമാണ് കേരളരാഷ്ട്രീയം. ഇവിടെ, സംക്രമപുരുഷന്മാരെ പോലെ ചില പ്രതിഭാസങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. രാഷ്ട്രീയ ചക്രവാളത്തിൽ പ്രതിഭയുടെ സ്ഫുരണങ്ങള്‍ മിന്നിച്ച് മണ്മറഞ്ഞു പോയ ജനപ്രിയർ.അവരുടെ ഉയര്‍ച്ചയും തകര്‍ച്ചയും വിശകലനാതീതമായിരിക്കും. കേരളത്തിലെ ഇത്തരത്തിലുള്ള നഷ്ട പ്രതിഭകളുടെ ഒരു കണക്കെടുത്താല്‍, പ്രഥമഗണനീയൻ എം എ ജോൺ ആയിരിക്കും.

ടിയാനയുടെ രഹസ്യങ്ങള്‍
ടിയാനയുടെ രഹസ്യങ്ങള്‍
By pavamsajin

ഇന്ന് എന്റെ കൂട്ടുകാരി ടിയാന അവളുടെ കുറെ രഹസ്യങ്ങൾ എന്നോട് പറഞ്ഞു. അവള്‍ക്ക് സാമൂഹ്യ ശാസ്ത്രം തെല്ലുമേ ഇഷ്ടമില്ല. അഞ്ചും ആറും വരികളുള്ള ഉത്തരങ്ങളാണ് അതിൽ നിറയെ! എന്നാലും അസ്സാമിനെ കുറിച്ചുള്ള ഉത്തരം അവള്‍ക്ക് കാണാപ്പാഠമാണ്. ബ്രഹ്മപുത്രയുടെ കരയില്‍ ആണ് ആസ്സാം. ബീഹുവാണ് അവിടുത്തുകാരുടെ ഉത്സവം. ഗുവാഹത്തിയാണ് ഏറ്റവും വലിയ പട്ടണം. പക്ഷെ ഇതൊന്നുമല്ല കാര്യം. സാമൂഹ്യപാഠം പഠിപ്പിക്കുന്നത് ഒരു കന്യാസ്ത്രീയാ

ജാതിഗ്രാമങ്ങളോടു പറയേണ്ടത്
ജാതിഗ്രാമങ്ങളോടു പറയേണ്ടത്
By Sha Muhammed

സവർണ്ണവംശീയതയിലാണു കണ്ണൂരിലെ 'പാര്‍ട്ടി ഗ്രാമങ്ങൾ' പോലും വേരൂന്നിയിരിക്കുന്നത് എന്നു രൂപേഷ് കുമാര്‍. സിനിമയിലും ഡോക്യുമെന്ററിയിലും ദളിത് ജീവിതത്തെ ആരാണു നിര്‍ണ്ണയിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. പരമ്പരാഗതമായി ഇടതുപക്ഷവും ഇപ്പോള്‍ നവഗാന്ധിയന്മാരും നവഇടതുപക്ഷക്കാരും എൻജിഒകളും ദളിതരുടെ സാമൂഹ്യമായ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നത് ഒരു തരത്തിൽ വംശീയമായ എക്സ്‌ക്ലൂഷന്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേ

അരാഷ്ട്രീയമാകുന്ന പാർട്ടികൾ, ജനങ്ങളെ പരാജയപ്പെടുത്തുന്ന തെരഞ്ഞെടുപ്പുകൾ
അരാഷ്ട്രീയമാകുന്ന പാർട്ടികൾ, ജനങ്ങളെ പരാജയപ്പെടുത്തുന്ന തെരഞ്ഞെടുപ്പുകൾ
By Anil Vasudev

ജനകീയപ്രതിരോധങ്ങളെ ജീവിതോർജ്ജമാക്കിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠനുമായി അനിൽ വേങ്കോട് നടത്തിയ അഭിമുഖമാണു ചുവടെ. ഫിനാൻസ് ക്യാപിറ്റലിനു പിന്നാലെ ഭരണപ്രതിപക്ഷമുന്നണികൾ പായുമ്പോള്‍ തെരഞ്ഞെടുപ്പ് അപ്രസക്തമാകുന്നുവെന്ന് സി ആര്‍ വിലയിരുത്തുന്നു. മുന്‍ഗണനകളെക്കുറിച്ച് ഉറക്കെ സംസാരിക്കേണ്ടതുണ്ട് എന്ന ബോധ്യം ആവര്‍ത്തിച്ചുറപ്പിക്കുന്ന സംഭാഷണത്തിൽ താനടക്കമുള്ളവര്‍ സമരനേതാക്കന്മാരല്ലെന്നും മാദ്ധ്യ

ബാലേട്ടനും രാജമാണിക്യവും
ബാലേട്ടനും രാജമാണിക്യവും
By Anvar Abdullah

ടിഎ ഷാഹിദ് എന്ന തിരക്കഥാകൃത്ത് അകാലത്തിൽ മരണത്തിനു കീഴടങ്ങുമ്പോൾ മലയാളസിനിമാലോകത്ത് ഒരു ലഘുനടുക്കമുണരാതെ പോകുന്നതെന്ത് എന്നത് വിസ്മയകരമാണ്. വിജയങ്ങളോട് വിടപറഞ്ഞ്, താരസിംഹാസനങ്ങളുടെ തണലുകളില്‍നിന്ന് മാറി അകന്നുപോയ അവസ്ഥയിലാണ് ഷാഹിദ് വിടവാങ്ങുന്നത്. ബാലേട്ടനെന്ന വൻവിജയത്തില്‍ തുടങ്ങിയ ഷാഹിദ് പക്ഷേ, അവസാനം ചെയ്ത ചിത്രം എംഎല്‍എ മണി പത്താംക്ലാസും ഗുസ്തിയുമാണ്. അങ്ങനെയുമൊരു സിനിമയോ എന്നാവും പലരും ഇപ്പോള

തിലകന്‍ എന്ന ഓര്‍മ
തിലകന്‍ എന്ന ഓര്‍മ
By Anvar Abdullah

നടൻ തിലകന്‍ കടന്നുപോയി. അഭിനയത്തിന്റെ സമസ്തഭാവപൂർണതയാി മലയാളി ആഘോഷിച്ച ആ നടനവൈവിദ്ധ്യം കടന്നുപോയി.

ബാബു മൊശായ് - സാത് രംഗ് കേ സപ്നേ...
ബാബു മൊശായ് - സാത് രംഗ് കേ സപ്നേ...
By Feature Desk

ദൂർദര്‍ശൻ അരക്കിട്ടുറപ്പിച്ച ഹിന്ദിപ്രേമത്തെ പുതിയതായി വന്ന സാറ്റ്‌ലൈറ്റ്‌ ചാനലുകളിലൊന്നായ സോണി ടി.വി. കട്ടുകൊണ്ടുപോയ തൊണ്ണൂറുകളിലൊരുദിവസം. ചാനലിൽ ഹൃഷികേശ്‌ മുഖര്‍ജി ഫെസ്റ്റിവല്‍ നടക്കുന്നു. സിനിമ- ആനന്ദ്‌. രാജേഷ്‌ ഖന്നയെന്ന താരത്തെ പ്രശസ്‌തനാക്കുന്നതില്‍ പങ്കുവഹിച്ച സിനിമയാണിതെന്ന്‌ ഇടത്തരം സിനിമാപ്രേമിയായ അമ്മയുടെ സാക്ഷ്യപത്രവുമുണ്ട്‌.

ഹനൂമാന്‍ എന്ന ഓര്‍മ
ഹനൂമാന്‍ എന്ന ഓര്‍മ
By S Narendran

എംടി വാസുദേവൻ നായർ ഒരിക്കൽ എഴുതിയിട്ടുണ്ട്. ഇന്ത്യയില്‍ ജനിച്ചുവളരുകയും ഇവിടത്തെ ഇതിഹാസകഥകൾ കേട്ടുറങ്ങുകയും ചെയ്യുന്ന കുട്ടികളെ മുഴുവന്‍ വശത്താക്കിയ രണ്ടു കഥാപാത്രങ്ങളേയുള്ളൂ. ഒന്നാമത്തെ ആള്‍ രാമായണത്തിലെ ഹനൂമാന്‍. രണ്ടാമത്തെയാള്‍ മഹാഭാരതത്തിലെ ഭീമസേനന്‍. ഒരുപാടു തിന്നുകയും പോത്തുപോലെ ഉറങ്ങുകയും ആര്‍ക്കോ വേണ്ടി ആളെക്കൊല്ലുകയും ചെയ്യുന്ന പാവത്തുങ്ങളായ രണ്ടു കഥാപാത്രങ്ങള്‍. രണ്ടാളും മാരുതിയുടെ മക്കള

മെഹ്ദി ഹസന്‍ പാടുന്നു, ഗുലാം അലി കേള്‍ക്കുന്നു...
മെഹ്ദി ഹസന്‍ പാടുന്നു, ഗുലാം അലി കേള്‍ക്കുന്നു...
By S Narendran

മെഹ്ദി ഹസൻ കടന്നുപോയി. പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയിൽ ഒരു പാട്ടുവഴി, സോംഗ് റൂട്ട് സൃഷ്ടിച്ച ദൈവികപ്രേമത്തിന്റെ പരിഭവപ്പാട്ടുകാരന്‍ പോയി. ഗസല്‍ പ്രിയതമയോടുള്ള പ്രേമപരിഭവത്തിന്റെ പുറപ്പാടാണെന്നാണ് പറയപ്പെടുന്നത്. മദ്യത്തോടെയോ അല്ലാതെയോ ഉള്ള ഉന്മാദത്തിന്റെ ലഹരി സിരകളില്‍ നിറഞ്ഞുതൂവുമ്പോൾ ശോകത്തിന്റെ എല്ലാ തന്തികളെയും തഴുകിയുണർത്തി പാടുന്ന പാട്ട്. രാവിന്റെ ചഷകത്തില്‍ വീണ നിലാവിന്റെ വീഞ്ഞുതുള്ളികള്‍

രണ്ടു മരണങ്ങള്‍
രണ്ടു മരണങ്ങള്‍
By B Abubakr

കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകൾക്കിടെ രണ്ടു മരണങ്ങള്‍ മലയാളസിനിമയുമായി ബന്ധപ്പെട്ടു നടന്നു. രണ്ടാളും മലയാളികളല്ലായിരുന്നു. ആദ്യത്തെയാള്‍, ഒന്നു രണ്ടു മലയാളചിത്രങ്ങളിൽ മാത്രം അഭിനയിച്ച തരുണി എന്ന ബാലിക. രണ്ടാമത്തേത്, ഒരു പതിറ്റാണ്ടെങ്കിലും മുൻപ് മലയാളസിനിമയില്‍ നിന്നു വിരമിച്ച വില്ലന്‍നടന്‍ ഗാവന്‍. തരുണി ഉത്തരേന്ത്യക്കാരിയെങ്കില്‍ ഗാവന്‍ ശരിക്കും വിദേശി.

ഏകലവ്യന്‍ - പട്ടാളക്കഥാകാരന്മാരിലെ ഏകന്‍
ഏകലവ്യന്‍ - പട്ടാളക്കഥാകാരന്മാരിലെ ഏകന്‍
By Feature Desk

ഏകലവ്യൻ കടന്നുപോയി. കഴിഞ്ഞ തലമുറയിൽപ്പെട്ട ഈ എഴുത്തുകാരനെ ഇന്ന് സാഹിത്യതല്പരരായ പുതുതലമുറക്കാർ അത്രയധികം അറിയില്ലായിരിക്കാം. മികച്ച എഴുത്തുകാരനെന്ന് അങ്ങനെ കൊണ്ടാടപ്പെട്ടിട്ടില്ലാത്തതുകൊണ്ടും കൂടി ആ മരണം ഒരു പാവംപിടിച്ച മരണമായി മാറുകയായിരുന്നു. പത്രത്താളുകളിലെ ഒരൊറ്റക്കോളം മരണം.

നവോദയ അപ്പച്ചന്‍ - അസ്തമയം വരെ പരന്ന ശോഭ
നവോദയ അപ്പച്ചന്‍ - അസ്തമയം വരെ പരന്ന ശോഭ
By S Narendran

നവോദയ അപ്പച്ചന്റെ നിര്യാണം മലയാളസിനിമയിൽ ശരിക്കും ഒരു കാലത്തിന്റെയും യുഗത്തിന്റെയും അസ്തമയമാണ്. മലയാളസിനിമയ്ക്ക് വാണിജ്യപരമായും സാങ്കേതികമായും നവോദയം പ്രദാനം ചെയ്ത നിർമാതാവായിരുന്നു അപ്പച്ചൻ.

റെയിന്‍ബോ രാജേഷ് കുമാര്‍ - മാഞ്ഞുപോയ മഴവില്ല്
റെയിന്‍ബോ രാജേഷ് കുമാര്‍ - മാഞ്ഞുപോയ മഴവില്ല്
By Anvar Abdullah

ബുധനാഴ്ച ഉച്ചസമയത്ത് മുൻകൂട്ടിനിശ്ചയിച്ചതും ഒഴിവാക്കാന്‍ കഴിയാത്തതുമായ ഒരു കൂടിക്കാഴ്ചയിൽ ഇരിക്കുമ്പോഴാണ് ഭാര്യ സ്മിത ഫോണില്‍ വിളിച്ചത്.അവൾ പറഞ്ഞു, കേട്ടാല്‍ വിഷമിക്കരുത്, നമ്മുടെ റെയിന്‍ബോ രാജേഷ് കുമാർ മരിച്ചുപോയി. ഒരുതരം മരവിപ്പാണ് ആ വാര്‍ത്ത സമ്മാനിച്ചത്.എല്ലാവരും മരിക്കും. എന്നാലും പല മരണവാര്‍ത്തകളും നമ്മെ ഞെട്ടിക്കും. മരണത്തോടടുക്കുമ്പോള്‍ മറ്റുള്ളവരുടെ മരണവാര്‍ത്ത നമ്മെ നടുക്കാതാകുമായിരിക്കു

ദാമോദരന്‍ മാഷ് - അവശേഷിക്കുന്നത് കഥ മാത്രമല്ല, തിരക്കഥയും സംഭാഷണവും കൂടിയാണ്
ദാമോദരന്‍ മാഷ് - അവശേഷിക്കുന്നത് കഥ മാത്രമല്ല, തിരക്കഥയും സംഭാഷണവും കൂടിയാണ്
By Anvar Abdullah

ടി. ദാമോദരൻ സ്ക്രീനിൽ കഥ, തിരക്കഥ, സംഭാഷണം എന്ന ക്രെഡിറ്റില്‍ പേരു തെളിയുമ്പോൾ പ്രേക്ഷകരെക്കൊണ്ട് ആദ്യമായി കൈയടിപ്പിച്ചത് ദാമോദരന്‍ മാഷ് എന്നു വിളിക്കപ്പെടുന്ന ടി. ദാമോദരനാണ്. അദ്ദേഹം കടന്നുപോയിരിക്കുന്നു. സാധാരണ ആളുകള്‍ മരിക്കുമ്പോള്‍ കഥാവശേഷനായി എന്നു പറയാറുണ്ട്. ദാമോദരന്‍ മാഷ് മറയുന്നത് കഥ മാത്രം അവശേഷിപ്പിച്ചുകൊണ്ടല്ല, വൃത്തിയായി തുടർച്ച സൂക്ഷിക്കുന്ന കൊള്ളാവുന്ന തിരക്കഥകളും കൊട്ടകകളെ പ്രകമ്പന

ജോസ് പ്രകാശ് - മലയാളസിനിമയുടെ കൂടപ്പിറപ്പ്
ജോസ് പ്രകാശ് - മലയാളസിനിമയുടെ കൂടപ്പിറപ്പ്
By S Narendran

മലയാളസിനിമ സംഭാവന ചെയ്ത അപൂർവപ്രതിഭാശാലികളായ നടന്മാരിൽ ഒരാളാണ് ജോസ് പ്രകാശ്. ആറുപതിറ്റാണ്ടായി മലയാളചലച്ചിത്രചരിത്രത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ജോസ്  പ്രകാശ് അവയില്‍ അരനൂറ്റാണ്ടുകാലവും അഭിനയരംഗത്ത് സജീവമായിരുന്നു.