സാമ്പത്തികം
ബാങ്ക് ദേശസാൽക്കരണത്തിന്റെ അര നൂറ്റാണ്ട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കാഴ്ചപ്പാടിൽ
ബാങ്ക് ദേശസാൽക്കരണത്തിന്റെ അര നൂറ്റാണ്ട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കാഴ്ചപ്പാടിൽ
By A R Sujith Raju

ദേശസാൽക്കരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആൾ ഇന്ത്യാ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷൻ 2019 ജൂലൈ 23നു തിരുവനന്തപുരത്തു സംഘടിപ്പിച്ച സെമിനാറിൽ പണറായി വിജയൻ നടത്തിയ പ്രസംഗം

പി സി സിറിയക് ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍
പി സി സിറിയക് ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍
By News Desk

പി സി സിറിയക് ഫെഡറൽ ബാങ്കിന്റെ ചെയർമാനായി നിയമിതനായി. ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന പി സി സിറിയക് 2004 സപ്തംബര്‍ മുതല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. 35 വര്‍ഷം നീണ്ട സര്‍ക്കാര്‍ ജീവിതത്തിനിടെ കൊമേഷ്യല്‍ ടാക്‌സസിലെ പ്രിൻസിപ്പല്‍ കമ്മീഷണര്‍, തമിഴ് നാട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പ്ലോസീവിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും, തമിഴ്‌നാട് വൈദ്യുതി ബ

റുപിയ വരുന്നു, ഇനി മാസ്റ്റര്‍ കാര്‍ഡും വീസയും ഔട്ട്!
റുപിയ വരുന്നു, ഇനി മാസ്റ്റര്‍ കാര്‍ഡും വീസയും ഔട്ട്!
By News Desk

മുംബൈ : ഇന്ത്യൻ ക്രെഡിറ്റ് കാർഡിനു പേരു നിശ്ചയിച്ചു.  റുപിയ എന്നാണ് ഉടനെ പ്രാബല്യത്തിലാകുന്ന ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പേര്. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് റുപിയയുടെ ആവിര്‍ഭാവം. റുപിയ പുറത്തിറക്കുന്ന നാഷണൽ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ റുപിയയുടെ അന്തിമ രൂപമായെന്ന് അറിയിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ റുപിയ പുറത്തിറങ്ങുന്നതു ഉടനുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.

അയര്‍ലണ്ടിന്റെ കടമെടുപ്പ് യൂറോപ്പിനെ തളര്‍ത്തുന്നു
അയര്‍ലണ്ടിന്റെ കടമെടുപ്പ് യൂറോപ്പിനെ തളര്‍ത്തുന്നു
By News Desk

ഡബ്ലിൻ: ചരിത്രത്തിലെ ഏറ്റവും വലിയ കടത്തിലേക്കാണ് അയർലണ്ട് ചെന്നുവീണിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനിൽനിന്നും ഐഎംഎഫില്‍നിന്നുമുള്ള അയര്‍ലണ്ടിന്റെ കടമെടുപ്പുകൾ യൂറോപ്യന്‍ മാര്‍ക്കറ്റിനെ ബാധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയനില്‍നിന്നും ഐഎംഎഫില്‍നിന്നും 117 ബില്യൺ ഡോളറാണ് കടമെടുത്തത്. ഇതുമൂലം ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടെ ഷെയറുകളുടെ വില കുത്തനെ ഇടിഞ്ഞു.

ആര്‍.ബി.ഐ. ഇടക്കാലധനനയം നാളെ, റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ ഉയര്‍ന്നേക്കും
ആര്‍.ബി.ഐ. ഇടക്കാലധനനയം നാളെ, റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ ഉയര്‍ന്നേക്കും
By News Desk

ന്യൂഡൽഹി: നാളെ പ്രഖ്യാപിക്കുന്ന ഇടക്കാല ധന അവലോകന നയത്തില്‍ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുറഞ്ഞത് കാല്‍ ശതമാനമെങ്കിലും വര്‍ധിപ്പിക്കും.  രാജ്യത്തെ പ്രമുഖ ബാങ്കര്‍മാര്‍ അഭിപ്രായപ്പെട്ടതാണിത്.  നാണയപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തുടരുന്നതു കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് ഇടക്കാലധനനയം പ്രഖ്യാപിക്കുന്നത്.

ഭാരത്ബന്ദ് നഷ്ടം പതിനായിരം കോടി
ഭാരത്ബന്ദ് നഷ്ടം പതിനായിരം കോടി
By News Desk

പെട്രോൾ വില കൂട്ടിയത് കേന്ദ്ര സർക്കാര്‍ കാണിച്ച അങ്ങേയറ്റം ജനദ്രോഹ പരമായ നടപടിയാണെങ്കിൽ അതിനെതിരെ ഭാരത്ബന്ദ് പ്രഖ്യാപിച്ച പ്രതിപക്ഷകക്ഷികള്‍ കാണിച്ചത് അതിലും വലിയ അക്രമമാണ്. ഇന്നലെ ഇന്ത്യ മുഴുവൻ ആഘോഷിച്ച ഭാരത്ബന്ദിന്റെ മൊത്തം നഷ്ടം പതിനായിരം കോടി രൂപയെന്നാണ് അസോസിയേറ്റഡ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഇന്‍ ഇന്ത്യ (അസോചം) വിലയിരുത്തിയിരിക്കുന്നത്.

യുഎസ് - ഓഹരിവിപണിയില്‍ തകര്‍ച്ച
യുഎസ് - ഓഹരിവിപണിയില്‍ തകര്‍ച്ച
By News Desk

അമേരിക്കൻ ഓഹരി വിപണി തകർച്ച നേരിടുന്നു. ഡൗ ജോൺസ് 20.18 പോയിന്റ് താഴ്‌ന്ന് 10190.89ലെത്തി. നസ്ദാഖ് 0.36 പോയിന്റ് ഉയര്‍ന്ന് 2243.96 പോയിന്റിലെത്തി. ഏഷ്യന്‍ ഓഹരി വിപണിയിലും  തിരിച്ചടി ദൃശ്യമാണ്. നിക്കി 225, 17.98 പോയിന്റ് താഴ്‌ന്ന് 9861.87ലും ഹാങ്‌സെങ് 13.60 പോയിന്റ് താഴ്‌ന്ന് 20038.31ലുമെത്തി. സ്‌ട്രെയിറ്റ്‌സ് ടൈംസ് 0.77 പോയിന്റ് താഴ്‌ന്ന് 2817.30ലും തായ്‌വാന്‍ ഇന്‍ഡക്‌സ് 3.28 പോയിന്റ് താഴ്‌ന്ന

അംബാനി സഹോദരന്മാര്‍ ഒത്തുതീര്‍പ്പിലെത്തി
അംബാനി സഹോദരന്മാര്‍ ഒത്തുതീര്‍പ്പിലെത്തി
By News Desk

ന്യൂഡൽഹി: അനില്‍ അംബാനിയും മുകേഷ് അംബാനിയും തമ്മില്‍ കൃഷ്ണ -ഗോദാവരി തടത്തിലെ വാതകവിലയും വിഹിതവും സംബന്ധിച്ച് നിലനിന്ന തർക്കം അവസാനിച്ചു. ഇരുവരുടെയും കമ്പനികൾ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുമെന്ന് അനില്‍ അംബാനി ഗ്രൂപ്പ് വക്താവ് അറിയിച്ചു. മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയൻസ് ഇന്‍ഡസ്ട്രീസും അനില്‍ അംബാനിയുടെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സസും (ആര്‍എന്‍ആര്‍എല്‍) തമ്മിലായിരുന്നു തര്‍ക്കം.

ചാരമേഘങ്ങള്‍ കവര്‍ന്നത് 170 കോടി ഡോളര്‍
ചാരമേഘങ്ങള്‍ കവര്‍ന്നത് 170 കോടി ഡോളര്‍
By News Desk

ലണ്ടൻ: ഐസ്‌ലാന്റിലെ അഗ്നിപർ‌വ്വതം പൊട്ടിത്തെറിച്ച് യൂറോപ്പിന്റെ ആകാശത്ത് പടര്‍ന്ന ചാരമേഘം കവര്‍ന്നത് 170 കോടി ഡോളര്‍. ഇത് വ്യോമയാന മേഖലയ്ക്ക് മാത്രമുള്ള നഷ്ടമാണ്. അതുമായി ബന്ധപ്പെട്ടുള്ള മറ്റ് മേഖകളിലെ നഷ്ടം കണക്കാക്കിവരുന്നതേയുള്ളൂ. ആറു ദിവസത്തെ വ്യോമയാന ഗതാഗത സ്തംഭനംമൂലം നിര്‍ത്തിവച്ചിരുന്ന സര്‍വ്വീസുകൾ‌ പുനഃരാരംഭിച്ചിട്ടുണ്ട്. ഒരാഴ്ചകൊണ്ട് യൂറോപ്പിലാകമാനം 95,000 ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്.

56 ഇന്ത്യന്‍ കമ്പനികള്‍ ഫോബ്‌സ് മാസികയുടെ പട്ടികയില്‍
56 ഇന്ത്യന്‍ കമ്പനികള്‍ ഫോബ്‌സ് മാസികയുടെ പട്ടികയില്‍
By News Desk

വാഷിങ്ടൺ: ലോകത്ത് മുമ്പന്തിയിൽ നില്‍ക്കുന്ന കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയിലെ 56 കമ്പനികൾ ഇടം നേടി. ദ് ഫോബ്‌സ് ഗ്ലോബല്‍ 2000 എന്ന പേരില്‍ ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യൻ കമ്പനികള്‍ കയറിപ്പറ്റിയത്. ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ലാർസന്‍ ആന്റ് ടൂബ്രോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ്, ഐസിഐസിഐ ബാങ

റിപ്പോ നിരക്കുയര്‍ത്തി
റിപ്പോ നിരക്കുയര്‍ത്തി
By News Desk

മുംബൈ: റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. നാണയപ്പെരുപ്പവും, വിലക്കയറ്റവും പിടിച്ചു നിര്‍ത്തുന്നതിന്‌ വേണ്ടി ബാങ്ക്‌ നിരക്കുകളിൽ 0.25% വര്‍ദ്ധന വരുത്തി. നാണയപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനം എടുത്തത്. റിസര്‍വ്‌ ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകൾക്ക്‌ ലഭിക്കുന്ന വായ്‌പയുടെ പലിശയായ റിപ്പോ നിരക്ക്‌ അഞ്ചു ശതമാനത്തില്‍ നിന്ന്‌ 5.25 ശതമാനമായും, വാണിജ്യ

ലോട്ടറികളുടെ ഒന്നാം സമ്മാനം 10000 രൂപയില്‍ കുറയരുത്
ലോട്ടറികളുടെ ഒന്നാം സമ്മാനം 10000 രൂപയില്‍ കുറയരുത്
By News Desk

കോയമ്പത്തൂർ: ലോട്ടറികളുടെ ഒന്നാം സമ്മാനം 10,000 രൂപയിൽ കുറയരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മാസം ഒന്നിനിറങ്ങിയ വിജ്ഞാപനം അനുസരിച്ച് ലോട്ടറി വില രണ്ടുരൂപയില്‍ കുറയാനും പാടില്ല. ഒരക്കം, രണ്ടക്കം, മൂന്നക്കം, എന്നിവയ്ക്ക് സമ്മാനം കൊടുക്കാൻ പാടില്ലെന്ന സുപ്രധാന നിര്‍ദ്ദേശവും വിജ്ഞാപനത്തിലുണ്ട്. എല്ലാ നിയന്ത്രണങ്ങളും ഓൺലൈന്‍ ലോട്ടറികൾക്കും ബാധകമാണ്.

സെയില്‍ ഓഹരി വില്‍പനക്ക് അനുമതി
സെയില്‍ ഓഹരി വില്‍പനക്ക് അനുമതി
By News Desk

ന്യൂഡൽഹി: പൊതമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ സർക്കാറിനുള്ള ഓഹരികളില്‍ അഞ്ചു ശതമാനം വില്‍ക്കാൻ മന്ത്രിതല സാമ്പത്തിക കാര്യ ഉപസമിതി തീരുമാനിച്ചു. ഇതുവഴി 8000 കോടി രൂപ ലഭിക്കുമ്പോൾ കമ്പനിയില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 69 ശതമാനമായി കുറയും. ഓഹരി വിപണിയില്‍ പുതുതായി അഞ്ചു ശതമാനം ഓഹരികള്‍ വില്‍പ്പനയ്ക്ക് വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി കമ്പനിക്ക് മൂലധനമായി 8,000 കോടി രൂപ

മദ്യവില്‍പ്പനയില്‍ യുബി ഗ്രൂപ്പ് ലോകത്ത് രണ്ടാമത്
മദ്യവില്‍പ്പനയില്‍ യുബി ഗ്രൂപ്പ് ലോകത്ത് രണ്ടാമത്
By News Desk

ബാംഗ്ലൂർ: ലോക വിപണിയിൽ ഏറ്റവുമധികം മദ്യം വില്‍ക്കുന്ന കമ്പനികളില്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് രണ്ടാമത് എത്തി. കഴിഞ്ഞ വര്‍ഷം യുബി ഗ്രൂപ്പ് നൂറ് മില്യൺ കെയ്സ് മദ്യമാണ് വിറ്റഴിച്ചത്. ബ്രിട്ടീഷ് കമ്പനിയായ ഡിയാഗോയാണ് യുബി ഗ്രൂപ്പിന് മുമ്പിലുള്ളത്.കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ യുബി ഗ്രൂപ്പ് 740 മില്യണ്‍ കെയ്സ് മദ്യങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മദ്യവില്‍പ്പനയില്‍ ലോകത്തില്‍ ഒന്

കരിഞ്ചന്തയില്‍ 250 മില്യണ്‍ സിഗരറ്റ്‌ വിറ്റഴിച്ചതായി കണ്ടുപിടിച്ചു
കരിഞ്ചന്തയില്‍ 250 മില്യണ്‍ സിഗരറ്റ്‌ വിറ്റഴിച്ചതായി കണ്ടുപിടിച്ചു
By International Affairs Desk

വിർജീനിയ: അമേരിക്കയുടെ തെരുവുകളിൽ എറ്റിഎഫ്‌ 250 മില്യൺ സിഗരറ്റ്‌ അനധികൃതമായി വിറ്റഴിച്ചതായി കണ്ടുപിടിച്ചു. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയിലാണ്‌ ഇത്രയും സിഗരറ്റുകൾ കരിഞ്ചന്തയില്‍ വിറ്റഴിച്ചത്‌. കള്ളുകടത്തുകാര്‍ വഴിയാണ്‌ പ്രധാനമായും സിഗരറ്റുകള്‍ വില്‍ക്കുന്നത്‌.കള്ളക്കടത്തുകാര്‍ വഴി വില്‍ക്കുന്നതായതുകൊണ്ട്‌ വില കുറയും അതിനാല്‍ വില്‍പ്പന കൂടും- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.