കപടവാർത്ത
വ്യാജവാര്‍ത്തായുഗം താനേ മായുമോ?
വ്യാജവാര്‍ത്തായുഗം താനേ മായുമോ?
By Deepak Padmanabhan

വ്യാജവാര്‍ത്ത നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍ അതു വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ പോലും, അതു നിങ്ങളില്‍ തുടര്‍ന്നും സ്വാധീനം ചെലുത്തിയേക്കാം. വ്യാജവാര്‍ത്ത പൊളിച്ചടുക്കപ്പെടുമ്പോള്‍ അതിന്റെ സ്വാധീനം കുറയുമെങ്കിലും തീര്‍ത്തും ഇല്ലാതാവുന്നു എന്ന് പറയാന്‍ സാധിക്കയില്ല. അത് തന്നെയാവും ഒരു പക്ഷെ വ്യാജവാര്‍ത്താ നിര്‍മിതിയുടെ ഒരു പ്രേരകം.

ഭീമന്മാര്‍ കേരളം വിടുന്നു
ഭീമന്മാര്‍ കേരളം വിടുന്നു
By Paradesi

കൊച്ചി ടെക്നോപാർക്കിൽ നിന്ന് ഇൻഫോസിസ്റ്റംസും വിടവാങ്ങി. നോക്കുകൂലിയെ ചൊല്ലി മാസങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങൾക്കൊടുവിലാണ് കമ്പനിയുടെ ഈ തീരുമാനം. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളം വിട്ട കമ്പനികളുടെ എണ്ണം പതിനെട്ടായി. പത്തേക്കര്‍ ക്യാമ്പസില്‍ ജോലി ചെയ്തിരുന്ന ഇരുപതോളം പേര്‍ കൂടി ഒടുവില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ ചേര്‍ന്നു.

കൂടംകുളം: സാങ്കല്‍പ്പിക ചാനല്‍ ചര്‍ച്ച
കൂടംകുളം: സാങ്കല്‍പ്പിക ചാനല്‍ ചര്‍ച്ച
By Kiran Thomas Thompil

കൂടംകുളം സമരത്തിന്റെ പശ്ചാത്തലത്തിൽ വി.എസ് ആണവോർജ്ജ വിരുദ്ധ നിലപാട് എടുക്കുന്നതിന് മുന്നെ സിപിഎം ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ച് കൂടംകുളം സമരത്തെ പിൻതുണച്ചിരുന്നു എങ്കിൽ റിപ്പോർട്ടർ ടിവിയിൽ നടക്കാൻ സാധ്യത ഉള്ള ചാനൽ ചർച്ച. ഈ സാങ്കൽപ്പിക ചർച്ചയില്‍ ചില യഥാര്‍ത്ഥ വ്യക്തികളുടെ പേരും ശൈലിയും കടംകൊണ്ടിരിക്കുന്നു. ഡയലോഗുകൾ തികച്ചും ഭാവനാത്മകം മാത്രം.

യഥാര്‍ത്ഥ ഇടതുമാദ്ധ്യമപ്രവര്‍ത്തകന്‍ മനോരമയിലേക്ക്; വലതുപക്ഷത്ത് ആശങ്ക
യഥാര്‍ത്ഥ ഇടതുമാദ്ധ്യമപ്രവര്‍ത്തകന്‍ മനോരമയിലേക്ക്; വലതുപക്ഷത്ത് ആശങ്ക
By Kiran Thomas Thompil

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു പ്രമുഖ ദിനപ്പത്രത്തിൽ ജോലിചെയ്യുന്ന യഥാർത്ഥ ഇടതുപക്ഷത്തിന്റെ പോരാളിയായ മാദ്ധ്യമ പ്രവര്‍ത്തകൻ മനോരമ ന്യൂസില്‍ ചേരാനൊരുങ്ങുന്നു എന്ന വാര്‍ത്ത വലതുപക്ഷത്ത് ആശങ്ക സൃഷ്ടിക്കുന്നതായി അറിയുന്നു. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടായിരുന്ന ഇയാൾ പിന്നീട് വിഎസ് ഉയര്‍ത്തിയ ആശയ സമരത്തില്‍ ആകൃഷ്ടനായി പുറത്ത് പോകുകയായിരുന്നു. ആശയ സമരത്ത

മൈനസ് ട്രാക്കിനെതിരെ സിഐടിയു?
മൈനസ് ട്രാക്കിനെതിരെ സിഐടിയു?
By Kiran Thomas Thompil

മൈനസ് ട്രാക്കിനെതിരെ (കരോക്കെ ട്രാക്ക് സിഡി പ്ലെയറിൽ പ്ലേ ചെയ്യാതെ വേവ് ഫയൽ സപ്പോർട്ട് ചെയ്യുന്ന കീബോർഡിലോ റിഥം പാഡിലോ പ്ലേ ചെയ്ത് ഗാനമേള നടത്തുന്ന രീതി) എതിരെ പ്രതിഷേധവുമായി സിഐടിയു ഗാനമേള ഗ്രൂപ്പുകൾക്കെതിരെ തിരിയുന്നതായി ആക്ഷേപം. കേരളത്തിൽ പല ഗാനമേളകളിലും ഓർക്കസ്ട്ര ഒഴിവാക്കി മൈനസ് ട്രാക്ക് ഇട്ട് പരിപാടി നടത്തുന്നതായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ സിഐടിയു ഈ വിഷയം ഏറ്റെടുക്കാൻ പോകുന്നതെ

ഇടത് കടുംപിടുത്തങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കി
ഇടത് കടുംപിടുത്തങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കി
By Kiran Thomas Thompil

തിരുവനന്തപുരം : കേരളം ഇന്ന് അഭിമുഖീകരിക്കുന്നു വൻ വിലക്കയറ്റത്തിന്‌ പിന്നിലും ഇടത് നയങ്ങളാണെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ ഇടത് സർക്കാരിന്റെ നയങ്ങളും ഇടതുയുവജന സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമാണ്‌ കേരളത്തെ വലിയ വിലക്കയറ്റത്തിലേക്ക് തള്ളിയിട്ടതെന്നാണ് ആക്ഷേപം. കാലഹരണപ്പെട്ട പൊതുവിതരണ സംവിധാനങ്ങളെ ആശ്രയിച്ചാണ്‌ ഇടതുസര്‍ക്കാരുകൾ  നയരൂപീകരണം നടത്തുന്നതെന്ന് ഇവര്‍ പറയുന്നു. ലോകമെമ്പാടും പൊതുവിതരണ സ

ആരോഗ്യ മേഖലയിലെ തകര്‍ച്ച ഇടത് നയങ്ങള്‍ മൂലം?
ആരോഗ്യ മേഖലയിലെ തകര്‍ച്ച ഇടത് നയങ്ങള്‍ മൂലം?
By Kiran Thomas Thompil

ഒരു പുതിയ പംക്തികൂടി ആരംഭിക്കുന്നു. കിരൺ തോമസ് തോമ്പിൽ എഴുതുന്ന സിൻഡിക്കേറ്റ് എന്ന ഈ പംക്തിയില്‍ വ്യാജവാർത്തകളാവും പ്രസിദ്ധീകരിക്കുക. 'സിന്‍ഡിക്കേറ്റ് വാര്‍ത്തകൾ സാധകം ചെയ്യുന്നു' എന്ന പേരില്‍ കിരണ്‍ തന്നെ ഫേസ്ബുക്കില്‍ തുടങ്ങിവച്ച നിര്‍മ്മിതവാര്‍ത്തകളുടെ തുടര്‍ച്ചയാണ് ഇത്. നിലവില്‍ മലയാളപത്രങ്ങളില്‍ കണ്ടുവരുന്ന വാര്‍ത്താനിര്‍മ്മാണരീതിയുടെ സ്പൂഫ് എന്ന നിലയിലാവും ഇത് പ്രവര്‍ത്തിക്കുക - എഡിറ്റര്‍

നൂറ്റാണ്ടിലെ അവസാനത്തെ അച്ചുസംതരണം നാളെ
നൂറ്റാണ്ടിലെ അവസാനത്തെ അച്ചുസംതരണം നാളെ
By Gossip Mongers

രാഷ്ട്രീയസൌരയൂഥത്തിന്റെ ഇടതുഭാഗത്ത് നടക്കാറുള്ള ഏറ്റവും വിസ്ഫോടനാത്മകമായ ഗ്രഹപരിക്രമണസന്ധി അച്ചുസംതരണം നാളെ പൂർണമായി നടന്നേക്കുമെന്ന് വാനനിരീക്ഷകര്‍ അറിയിക്കുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ഭാഗികമായി നടക്കാറുള്ളതാണ് അച്ചുസംതരണമെങ്കിലും പൂര്‍ണമായി ഇതു നടക്കുക നൂറ്റാണ്ടിലൊരിക്കലോ മറ്റോ ആണ്. ചിലപ്പോൾ അതിലും ദീര്‍ഘിച്ച് പതിറ്റാണ്ടിലൊരിക്കലോ അതിലുമപ്പുറം ആണ്ടിലൊരിക്കലോ ആയിക്കൂടായ്കയില്ലാത്തതാണ്. ഏതായാലും

ശരവെടി ശരവണനുക്കും മ പത്രം വേണ്ടാം...
ശരവെടി ശരവണനുക്കും മ പത്രം വേണ്ടാം...
By Gossip Mongers

ശിവകാശി: ഉത്സവലഹരിയിൽ മാലപ്പടക്കത്തിനും പൂക്കുറ്റിക്കും തറച്ചക്രത്തിനുമൊക്കെ തിരി കൊളുത്തിയ മലയാളി അറിയാതെ പോയ ഒരു രഹസ്യമുണ്ടായിരുന്നു ഇത്തവണത്തെ വിഷുപ്പടക്കങ്ങളില്‍. ഈ വിഷുവിനു പൊട്ടിയ പടക്കങ്ങളുടെ അവശിഷ്ടങ്ങളില്‍ കമ്പിത്തിരി കത്തിച്ച് നോക്കിയാല്‍ പോലും മലയാള പത്രത്തിന്റെ തുണ്ടോ തുരുമ്പോ കാണാൻ ഒക്കുകില്ലായിരുന്നു. കാരണം വളരെ നിസ്സാരം. മാലപ്പടക്കവും തറച്ചക്രവും പൂക്കുറ്റിയുമൊക്കെ പൊതിയുവാന്‍

വിഎസിനെ പിബിയില്‍ എടുക്കാത്തതിനു പിന്നില്‍ ചാണക്യ തന്ത്രം
വിഎസിനെ പിബിയില്‍ എടുക്കാത്തതിനു പിന്നില്‍ ചാണക്യ തന്ത്രം
By Gossip Mongers

കോഴിക്കോട്: രാഷ്ടീയ നിരീക്ഷകരും മാധ്യമപ്രവർത്തകരും ഒരു പോലെ ഉറ്റുനോക്കിക്കൊണ്ടിരുന്ന വിഎസിന്റെ പിബി പ്രവേശനം ജലരേഖയായതിനു പിന്നിൽ ഉന്നത തല ഗൂഢാലോചന നടന്നതായി സംശയിക്കപ്പെടുന്നു. ദേശീയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ടും വി എസ് അച്യുതാനന്ദനും തമ്മില്‍ തന്നെയാണ് ഇതിനുള്ള കരുനീക്കങ്ങൾ നടന്നത് എന്നതിനെ അത്ഭുതത്തോടെയാണ് രാഷ്ടീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.

കടലില്‍ വെടി, ഇടി, കൊല... വെയ് രാജാ വെയ്...
കടലില്‍ വെടി, ഇടി, കൊല... വെയ് രാജാ വെയ്...
By Jiyad K M

ഇതിപ്പോൾ കപ്പല് മുതലാളിമാരുടെ കാലമാണ്... റോഡിലൂടെ പോകുന്ന സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ബെൻസ് പോലെ കടലിൽ ചെറുവള്ളങ്ങളെ ഇടിച്ചിട്ടും, വെടിവെച്ചും അര്‍മ്മാദിക്കുന്ന കപ്പല് മുതലാളിമാരുടെ കാലം. ഇക്കണ്ട കപ്പലിനൊക്കെ വെടി വെച്ചും ഇടിച്ചും കളിക്കാന്‍ ഈ കേരള തീരം മാത്രമേ കണ്ടുള്ളുവോ എന്റെ കര്‍ത്താവേ എന്ന് ഉമ്മന്‍ ചാണ്ടി മനസ്സില്‍ പറയുന്നുണ്ടാകും. പിറവം തെരഞ്ഞെടുപ്പാണെങ്കില്‍ ഇങ്ങെത്താറ

ഡിങ്കോയിസം വ്യാപിക്കുന്നു, ധനുഷിന് ദേശീയഅവാര്‍ഡു കിട്ടിയതു ഡിങ്കശക്തികൊണ്ട്!
ഡിങ്കോയിസം വ്യാപിക്കുന്നു, ധനുഷിന് ദേശീയഅവാര്‍ഡു കിട്ടിയതു ഡിങ്കശക്തികൊണ്ട്!
By Gossip Mongers

അമൃതൈശ്വര്യത്തിനും ശ്രീശ്രീത്വത്തിനും തത്തുല്യമായ മറ്റ് ആദ്ധ്യാത്മികദർശനങ്ങൾക്കും ആത്മീയചൈതന്യങ്ങള്‍ക്കും കനത്ത വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ഇപ്പോള്‍ പ്രചാരത്തിൽ വരുന്ന ഡിങ്കോയിസത്തിന് വ്യാപനമേറുന്നു. ഡിങ്കോയിസത്തിലെ ചൈതന്യമൂര്‍ത്തിയായ ഡിങ്കന്റെ അദ്ഭുതപ്രവര്‍ത്തനങ്ങള്‍ ദിനംചെല്ലുന്തോറും കൂടുതലായി സാക്ഷ്യപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ഇതിനെത്തുടര്‍ന്ന് ഡിങ്കമതത്തിന്റെ വേദപുസ്തകമായ ബാലമംഗളത്ത

ആത്മഹത്യാ മുനമ്പില്‍ മറ്റൊരു കൂട്ടം കൃഷിക്കാര്‍
ആത്മഹത്യാ മുനമ്പില്‍ മറ്റൊരു കൂട്ടം കൃഷിക്കാര്‍
By Gossip Mongers

ക്രൂഡ് ഓയിൽ‌പുരം : വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഒന്നോ രണ്ടോ കർഷകരെ സംബന്ധിച്ച വാര്‍ത്തകൾ പത്രങ്ങളിലും, ചാനല്‍ ചര്‍ച്ചകളിലും, സൈബര്‍ സ്പേസിലും ഇടം നേടുമ്പോള്‍ ആത്മഹത്യയുടെ വക്കത്തെത്തി നില്‍ക്കുന്ന മറ്റൊരു കൂട്ടം കൃഷിക്കാരുടെ കദനകഥ എവിടെയും ഇടം തേടാതെ പോകുന്നു. എന്ന് മാത്രമല്ല, പലപ്പോഴും ഇവര്‍ പഴി ചാരപ്പെടുകയും ചെയ്യുന്നു. കോര്‍പ്പറേറ്റ് വിരോധത്തിന്റേതായ ഈ കാലഘട്ടത്തില്‍ കോര്‍പ്പറേറ്റ് ആയിരിക്ക

വൈദ്യശാസ്ത്ര നോബല്‍ കേരളത്തിലേക്ക്
വൈദ്യശാസ്ത്ര നോബല്‍ കേരളത്തിലേക്ക്
By Gossip Mongers

പൂജപ്പുര: വൈദ്യശാസ്ത്രരംഗത്തെ മൌലിക നേട്ടത്തിനുള്ള നൊബേൽ സമ്മാനം ഇത്തവണ കേരളത്തിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഈ മേഖലയിലെ വിദഗ്ദർ സൂചിപ്പിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിനു പ്രഹേളികയായിരുന്ന ഡിസിലിപിലിഡെമിയ, ഹീമോക്രോമോറ്റോസിസ് വിത്ത് ക്രോണിക്ക് ലിവര്‍ ഡിസീസസ്, ഡയബറ്റിക് മെലിറ്റസ്, ഹിയാറ്റസ് ഹെര്‍മിയ വിത്ത് ജര്‍ഡ്, സര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്, അഡ്വാൻസ്ഡ് കണ്ടക്ഷന്‍ സിസ്റ്റം ഡിസോ