ക്രിക്കറ്റ്
ഇതോ ഇന്ത്യയുടെ ആദർശ ടീം? ശെടാ, സമയമുണ്ട്, ഇപ്പ ഓരെ കളിക്കാൻ വിട്...
ഇതോ ഇന്ത്യയുടെ ആദർശ ടീം? ശെടാ, സമയമുണ്ട്, ഇപ്പ ഓരെ കളിക്കാൻ വിട്...
By Kutti n Koli

ഇതൊരു ആദർശ ടീമാവണമെന്നില്ല. എന്നാൽ ഇതിനതായി വികസിക്കാനാവില്ല എന്നും ഇല്ല. അതുകൊണ്ട് ഇതോ ആദർശ ടീം എന്നൊക്കെ ചോദിച്ചാൽ ശെടാ, ഓരെ കളിക്കാൻ വിട് എന്നാണു മറുപടി.

ചരിത്രനേട്ടത്തിന്റെ ക്രീസിൽ നോട്ടൗട്ടായി കേരളം
ചരിത്രനേട്ടത്തിന്റെ ക്രീസിൽ നോട്ടൗട്ടായി കേരളം
By Kutti n Koli

ഇനിയങ്ങോട്ടുള്ള വഴി ഇതിലും ദുർഘടമാവും എന്ന് ഉറപ്പ്. എന്നാൽ രണ്ടേ രണ്ടു വിജയങ്ങൾ കൂടി മതി നാടിന്റെ പരമോന്നത ആഭ്യന്തര ക്രിക്കറ്റ് കിരീടത്തിൽ മുത്തമിടാൻ എന്നതു ത്രസിപ്പിക്കുന്ന ഒരു പ്രചോദനവുമാണ്. എന്നാൽ കളിക്കാർ എന്ന നിലയിൽ അതിൽ വീണു പോകാതെ കളിയെ സെഷൻ ബൈ സെഷനായി നേരിട്ടു പൊരുതി മുന്നേറാൻ അവർക്കാവട്ടെ എന്ന് ആശംസിക്കാം.

എം എസ് ഡി: ബിഗ് കരിയേഴ്സ് ഡിസർവ് ഈവൻ ബെറ്റർ (ബിഗ്ഗർ) എൻഡിങ്ങ്സ്
എം എസ് ഡി: ബിഗ് കരിയേഴ്സ് ഡിസർവ് ഈവൻ ബെറ്റർ (ബിഗ്ഗർ) എൻഡിങ്ങ്സ്
By Kutti n Koli

ഈ ലോകകപ്പ് ഇന്ത്യ നേടുകയും അതിലൂടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർക്ക് ഒരു ഫിറ്റിങ്ങ് വിടവാങ്ങൽ നൽകാനാവുകയും ചെയ്താൽ (ധോണിയുടെ നേതൃത്വത്തിൽ ലോകകപ്പു നേടിയ ടീം സച്ചിനു നൽകിയ പോലെ ഒന്ന്) അതു മനോഹരമായ ഒരു ദൃശ്യമായേനെ. അതു പക്ഷേ ഉണ്ടായാലും ഇല്ലെങ്കിലും ഒരു കളിക്കാരൻ എന്ന നിലയിൽ ഈ ഏകദിന ലോകകപ്പിനപ്പുറം എം എസ് ഡിയെ പ്രതീക്ഷിക്കണ്ട.

വിജയ് ശങ്കർ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഓൾറൗണ്ടർ അന്വേഷണങ്ങൾ
വിജയ് ശങ്കർ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഓൾറൗണ്ടർ അന്വേഷണങ്ങൾ
By Kutti n Koli

വിജയ് ശങ്കർ ഒരു ഓൾ റൗണ്ടറല്ല. അയാൾ ബൗൾ ചെയ്യാനാവുന്ന ഒരു ബാറ്റ്സ്മാൻ ആണ്. അയാളെ അങ്ങനെ ഉപയോഗിച്ചില്ലെങ്കീൽ തിരഞ്ഞെടുത്ത് ഉപേക്ഷിക്കുക എന്ന വഴിപാടു പണിയല്ലാതെ മറ്റൊന്നും നടക്കില്ല. ഇപ്പൊഴത്തെ സാഹചര്യത്തിൽ ഭാഗ്യത്തിന്റെ തുടർച്ചയായ സഹായം കൂടിയില്ലെങ്കിൽ വിജയ് വന്നതുപോലെ പോകാനാണു സാധ്യത. അതു ടീമിനു ഗുണം ചെയ്യില്ല എങ്കിൽ കൂടി.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ :നമ്മുടേയും അവരുടേയും
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ :നമ്മുടേയും അവരുടേയും
By K Jayadevan

മുംബൈയിലെ വാംഘഡെ സ്‌റ്റേഡിയത്തിൽ, എൻ.എസ്.മാധവന്റെ ഭാഷയിൽപറഞ്ഞാല്‍ തുപ്പല്‍ വറ്റിയ മുപ്പത്തയ്യായിരത്തോളം തൊണ്ടകൾ ''സച്ചിന്‍... സച്ചിന്‍...'' എന്ന് ആർത്തുവിളിക്കുന്നതിനിടെ, ഇരുകൈകളും വീശി തന്റെ അവസാന ടെസ്റ്റ് മല്‍സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കണ്ടപ്പോൾ, പതിനഞ്ച് വര്‍ഷം മുമ്പ് 'ദി ഹിന്ദു' പത്രത്തില്‍ വായിച്ച അദ്ദേഹവുമായുള്ള ഒരു അഭിമുഖ സംഭാഷണം ഓര്‍ക്കുകയായിരുന്നു ഞാന്‍. കാല

ഇന്ത്യ അര്‍ഹിച്ച ദൈവം, ദൈവത്തെ അര്‍ഹിച്ച സമൂഹം
ഇന്ത്യ അര്‍ഹിച്ച ദൈവം, ദൈവത്തെ അര്‍ഹിച്ച സമൂഹം
By Visakh Sankar

കാംബ്ളിയുമായി ചേർന്ന് സ്കൂൾ തലത്തിൽ നടത്തിയ റെക്കോഡ് പ്രകടനം തൊട്ട് സച്ചിൻ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ആകാംക്ഷകളിലെ നിരന്തര സാന്നിദ്ധ്യമായിരുന്നു. പല ബാലപ്രതിഭകളെയും പോലെ താത്കാലികം മാത്രമായ ഒരു കൗതുകമായി സച്ചിനും ഒടുങ്ങിപ്പോകുമോ എന്നതായിരുന്നു ആദ്യആശങ്ക. പിന്നീട് രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയപ്പോൾ പ്രതീക്ഷകൾ ഇരട്ടിച്ചു. ഒപ്പം ആഭ്യന്തരക്രിക്കറ്റിൽ ഇന്ദ്രജാലങ്ങൾ കാട

മേഴ്സിസൈഡ് ക്രിക്കറ്റ് ക്ലബ് ലീഗ് ജേതാക്കള്‍
മേഴ്സിസൈഡ് ക്രിക്കറ്റ് ക്ലബ് ലീഗ് ജേതാക്കള്‍
By News Desk

മേഴ്സിസൈഡ്: Merseyside Cricket & Cultural Club, Merseyside Cricket Competition 2012ലെ ജേതാക്കളായി. നിരവധി ഇംഗ്ലീഷ് ക്ലബുകൾ മാറ്റുരച്ച ക്രിക്കറ്റ് ലീഗിൽ മലയാളി ക്ലബായ MCCC വൻ വിജയം നേടി. കഴിഞ്ഞ സീസണില്‍ നടന്ന ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ഈ നേട്ടം കൈവരിച്ചത്.

സച്ചിന്‍ - വിടവാങ്ങലിനൊരുങ്ങുമ്പോള്‍
സച്ചിന്‍ - വിടവാങ്ങലിനൊരുങ്ങുമ്പോള്‍
By S Narendran

ലോകക്രിക്കറ്റ് സൃഷ്ടിച്ച ഏറ്റവും മഹാനായ ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കര്‍ വിടവാങ്ങലിനൊരുങ്ങുകയാണ്. നവംബറില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റു പരമ്പരയിലെ സ്വന്തം പ്രകടനത്തെ സ്വംയ വിലയിരുത്തി തന്റെ വിരമിക്കല്‍ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് താരം തന്നെ പറയുമ്പോൾ ഒരു യുഗത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കു വിരാമമാകുകയാണ്. സച്ചിന്റെ വിരമിക്കല്‍ ഏറെക്കാലമായി ക്രിക്

കളി ജയിക്കാന്‍ മാത്രമല്ല
കളി ജയിക്കാന്‍ മാത്രമല്ല
By S Narendran

ശ്രീലങ്കയിൽ നടന്ന ട്വെന്റി 20 ലോകകപ്പില്‍നിന്ന് ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെ ഇന്ത്യൻ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ തന്ത്രജ്ഞതയും ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. പഴയ കളിക്കാരും നായകന്മാരുമെല്ലാം ധോണിയുടെ പരീക്ഷണങ്ങളെ പാടേ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ദിലീപ് വെംഗ്‌സര്‍ക്കറും ചീഫ് സെലക്ടര്‍ കൂടിയായ കെ ശ്രീകാന്തുമൊഴിച്ച് പല ഉന്നതരും ധോണിയെ വിമര്‍ശിക

യുവരാജെന്ന മഹാരാജ്
യുവരാജെന്ന മഹാരാജ്
By Ananthu Vasudev

"കാൻസർ അങ്ങനെയാണ്, കായികതാരങ്ങൾ, കലാകാരന്മാര്‍ തുടങ്ങിയ പ്രശസ്തരെ ഒന്നു വിരട്ടി വിടും, സാധാരണക്കാരെ മുറുക്കിപ്പിടിക്കുകയും ചെയ്യും" - ഒരു സഹൃദയന്റെ അഭിപ്രായം. ശരിയാണല്ലോ! പല പ്രശസ്തരെ കുറിച്ചും അങ്ങനെ വാര്‍ത്തകള്‍ കാണുന്നു; സാധാരണക്കാരുടെ കഥകള്‍ കേള്‍ക്കാനില്ല. സൈക്കിള്‍ റാലി ചാമ്പ്യന്‍ ലാന്‍സ് ആംസ്ട്രോങ്ങ് ആയിരുന്നു ആദ്യം ഹീറോ. പക്ഷേ ഇപ്പോള്‍ താരം യുവരാജ് ആണ്. ഇതു യുവിയുടെ സമയം തന്നെ. ഒരു ഗംഭീരന്

രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്
രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്
By Sports Desk

ഇന്ത്യൻ ക്രിക്കറ്റിൽ ബോളിംഗിന്റെ കാര്യത്തില്‍ എന്നും സ്പിന്‍ ബോളിംഗിന് ഒരു സവിശേഷസ്ഥാനമുണ്ട്. പേസ് ബോളിംഗിന്റെ കാര്യത്തില്‍ വലിയ ദൌർബല്യങ്ങൾ കാട്ടുന്ന ഇന്ത്യന്‍ ബോളിംഗ് നിര എന്നും അതിന്റെ വിജയങ്ങള്‍ക്ക്, പ്രത്യേകിച്ച് ടെസ്റ്റ് വിജയങ്ങള്‍ക്ക് സ്പിന്നിന്റെ കുത്തിത്തിരിവുകളെയാണ് ആശ്രയിച്ചിട്ടുള്ളത്.

വിരാട് കോലിയുടെ കാലം
വിരാട് കോലിയുടെ കാലം
By Sports Desk

ഇന്ത്യൻ ക്രിക്കറ്റിൽ ഇനിയുള്ളത് വിരാട് കോലിയുടെ കാലമാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ അണ്ടർ നൈന്റീന്‍ ടീമിന്റെ ക്യാപ്റ്റനായിപ്പോയി ലോകകപ്പ് നേടിവന്നപ്പോൾത്തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു കോലി. അന്ന് ടൂര്‍ണമെന്റിലുടനീളം അതിമനോഹരമായി, സ്ഥിരതയോടെയാണ് കോലി ബാറ്റുചെയ്തത്. വൈകാതെ മുതിര്‍ന്നവരുടെ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ കോലി താന്‍ വെറും പയ്യനല്ലെന്ന

കളിദേശീയതയുടെ അവസാനഓവറുകള്‍
കളിദേശീയതയുടെ അവസാനഓവറുകള്‍
By Sports Desk

ഇന്ത്യയുടെ കായികസ്വത്വത്തിന്റെ ചോരയോട്ടമായിരുന്നു ക്രിക്കറ്റ്. എല്ലാവിധ ദേശീയവികാരങ്ങളുടെയും ഏറ്റവും ഉയർന്ന നിലയിലുള്ള പ്രകാശനം. രാഷ്ട്രീയവും പാര്‍ട്ടികളും നമ്മുടെ സിരകളിൽ നിന്ന് ആവേശം ഊര്‍ത്തിക്കളഞ്ഞ കഴിഞ്ഞ ദശകങ്ങളില്‍ പകരം ഉദിച്ചുയര്‍ന്നുജ്വലിച്ച പുതിയ വികാരം.

സച്ചിന്‍ വിശ്രമം തുടരുന്നു
സച്ചിന്‍ വിശ്രമം തുടരുന്നു
By Sports Desk

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സച്ചിന്‍ തെണ്ടുൽക്കറുടെ സ്ഥാനമായിരിക്കണം ഈ പര്യടനത്തിലെ ഒരു ശ്രദ്ധാവിഷയം. എന്നാല്‍, മുന്‍കൂട്ടിത്തന്നെ സച്ചിന്‍ വിശ്രമം ആവശ്യപ്പെട്ടിരുന്നെന്നു ചൊല്ലി സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തിനു വിശ്രമം അനുവദിച്ചിരിക്കുകയാണ്. രണ്ടുകൊല്ലത്തോളമായി സച്ചിന്‍ ഏകദിനത്തില്‍ തുടരുന്ന വിശ്രമപരമ്പര അങ്ങനെ നീളുകയാണ്.

ടെസ്റ്റ് 'ഗംഭീര'മാവുന്നു?
ടെസ്റ്റ് 'ഗംഭീര'മാവുന്നു?
By Ananthu Vasudev

ക്യാപ്റ്റൻ ധോനി സേവാഗിനോടും ഗംഭീറിനോടും ചില്ലറ സൗന്ദര്യപ്പിണക്കമൊക്കെയുണ്ടാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ കഴിഞ്ഞ സീസൺ അവസാനിച്ചത്. ഇരുവരേയും തഴഞ്ഞ് ധോനി യുവരക്തമായ വിരാട് കോഹ്ലിയെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു. ആ ചെയ്ത്തൊരു സൂചന തന്നെയായിരുന്നു. ധോനി പടിയിറങ്ങിക്കഴിഞ്ഞ് ആര് എന്ന ചോദ്യത്തിനുള്ള 'ക്ലൂ'. അതത്രയുമെത്തി നിന്നപ്പോൾ ഐ.പി.എൽ അഞ്ചാം ഭാഗം എത്തി.