നിരീക്ഷണം
ഇന്ന് ഞാന്‍ നാളെ നീ - ഐടി തൊഴിലാളിയുടെ ജീവിതത്തിലെ ഒരു ദിവസം
ഇന്ന് ഞാന്‍ നാളെ നീ - ഐടി തൊഴിലാളിയുടെ ജീവിതത്തിലെ ഒരു ദിവസം
By Kiran Thomas Thompil

TCS ഇൽ നിന്നും 30000 ഓളം ജീവനക്കാരെ വിവിധ ലോക്കേഷനുകളില്‍ നിന്ന് പിരിച്ചു വിടാൻ തീരുമാനിച്ചു എന്ന വാർത്ത കേൾക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. 7 വര്‍ഷത്തില്‍ അധികം ഏക്സ്പീരിയന്‍സുള്ള ജീവനക്കാരില്‍ പ്രവര്‍ത്തന മികവ് കുറഞ്ഞവരും വലിയ ശമ്പളം വാങ്ങുന്നവരുമായ ആളുകളെ പിരിച്ച് വിട്ട് 50000 മുതല്‍ 70000 വരെ പുതിയ ആളുടെ എടുക്കാന്‍ TCS ഒരുങ്ങുന്നു എന്ന രീതിയിലാണ്‌ വാര്‍ത്തകള്‍ വന്നത്.

ചുംബനം വന്ന വഴികൾ, കാലഹരണപെട്ട മനോനിലകൾ
ചുംബനം വന്ന വഴികൾ, കാലഹരണപെട്ട മനോനിലകൾ
By Jain Andrews

പൊതു സ്ഥലത്ത് ചുംബിക്കുന്നത് എന്ത് കൊണ്ടാണ് ഇത്രയും പ്രതിഷേധം വിളിച്ചു വരുത്തുന്നത്? വെറും വർഗീയ പാർട്ടികളുടെ പ്രതിഷേധത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഈ അസഹിഷ്ണുത എന്നാണ് ഇതിനെ എതിർക്കുന്ന എല്ലാ വർഗ്ഗീയ പാർട്ടികളുടെയും ഇതിലൊന്നും പെടാത്തതെന്നു അവകാശപ്പെടുന്ന ചില ഫണ്ടമെന്റലിസ്റ്റുകളുടെയും പ്രതികരണങ്ങളിൽ നിന്നും മനസ്സിലാവുന്നത്. അവരൊക്കെ വിളിച്ചു കൂവുന്നതും സംസ്ക്കാരം, സദാചാരം, അമ്മ, പെങ്ങൾ തുടങ്ങിയ

ഇത്തിരി വലിയ മസാല ദോശ വേണം
ഇത്തിരി വലിയ മസാല ദോശ വേണം
By Anoop Varghese

കോഫി ഹൌസുമായുള്ള മലയാളികളുടെ ആത്മ ബന്ധത്തിന് നിരവധി വർഷങ്ങളുടെ പഴക്കം ഉണ്ട്. ഇന്ത്യൻ കോഫീ ഹൌസ് എപ്പോഴും ഒരു ഇടത്തരം അല്ലെങ്കിൽ കുറഞ്ഞ വരുമാനക്കാരന്റെയും തൊഴിലാളികളുടെയും പ്രിയ ഭോജനസ്ഥലം ആയിരുന്നു. താടിയുള്ള ബുദ്ധി ജീവികളും, കുടുംബങ്ങളും, എഴുത്തുകാരും, കോളേജ് പിള്ളേരും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലം. ആ ബോർഡ് കണ്ടാൽ "ഒരു മസാല ദോശ കഴിച്ചാലോ" എന്ന് തോന്നൽ ഉണ്ടാകുമായിരുന്നു ജനങ്ങൾക്ക്. യാത്രയ്ക്കിട

സെയിന്റ് ജനുവരിയോയിൽനിന്ന് സാവോ പോളോയിലേക്കുള്ള ദൂരം
സെയിന്റ് ജനുവരിയോയിൽനിന്ന് സാവോ പോളോയിലേക്കുള്ള ദൂരം
By Rakesh S

ബ്രസീലിന് സാമൂഹിക പോരാട്ടങ്ങളിൽ ഫുട്ബോൾ എന്നുമൊരായുധമായിരുന്നു. യൂറോപ്യൻ കൊളോണിയലിസത്തിന്റെയും അതിൽ വേരുകളൂന്നി വളർന്ന വംശീയവിഭജനങ്ങളുടെയും കറുത്ത അദ്ധ്യായങ്ങളോട് ആ രാജ്യം പൊരുതി ജയിച്ചതിന്റെ ഒരുപാട് കഥകൾ ബ്രസീലിലെ ഓരോ ഫുട്ബോൾ സ്റ്റേഡിയത്തിനും പറയാനുണ്ടാവും. 64 വർഷങ്ങൾക്ക് ശേഷം ഒരിക്കൽക്കൂടി ബ്രസീൽ ലോകകപ്പ് വേദിയാകുമ്പോൾ, ആതിഥേയത്വത്തിന്റെ പേരിൽ നടക്കുന്ന കൊള്ളയ്ക്കെതിരെ ഒരു ജനത തെരുവിലിറങ്ങുന്നത്

മിമിക്രിയുടെ രാഷ്ട്രീയവും സാംസ്‌കാരിക അപചയവും
മിമിക്രിയുടെ രാഷ്ട്രീയവും സാംസ്‌കാരിക അപചയവും
By Varghese Joy

കേരളത്തിന്റെ സാംസ്കാരികവും സാമൂഹ്യപരവുമായ മുന്നേറ്റത്തിന്റെ മൂലകാരണങ്ങൾ പരിശോധിച്ചാൽ അത് നിരവധിയായ നവോത്ഥാനപ്രസ്ഥാനങ്ങളീലൂടെയാണെന്നു കാണാം. 1888ല്‍ അരുവിപ്പുറത്ത് ശ്രീനാരായണഗുരുവിന്റെ ശിവപ്രതിഷ്ഠയില്‍ തുടങ്ങുന്ന നമ്മുടെ നവോത്ഥാനചരിത്രം (കടപ്പാട്: പി. ഗോവിന്ദപിള്ള, കേരള നവോത്ഥാനചരിത്രം) നിരവധി നവോത്ഥാനനായകരിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും പുരോഗമിച്ച് ഒടുവില്‍ ഇടതുപക്ഷമുന്നേറ്റങ്ങളിലൂടെ വികസിച്ചതാണെന്ന

ശാസ്ത്രവും ഗവേഷണവും എന്തിന്?
ശാസ്ത്രവും ഗവേഷണവും എന്തിന്?
By Praveen Nedumbilly

ഭാരതരത്നപുരസ്കാരത്തിന് സർക്കാർ തിരഞ്ഞെടുത്ത പ്രൊഫസർ സി. എൻ. ആർ. റാവു രാഷ്ട്രീയക്കാരെ വിഡ്ഢികൾ എന്ന് വിളിച്ചതായി വാർത്ത വന്നിരുന്നു. പ്രസ്താവന വിവാദമായപ്പോൾ അദ്ദേഹമത് തിരുത്തുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ശാസ്ത്രഗവേഷണത്തിന് പര്യാപ്തമായതോതിൽ പണം നല്കുന്നില്ല എന്നായിരുന്നു പ്രൊഫസർ റാവുവിന്റെ പരിഭവം. അദ്ദേഹം ഉന്നയിച്ച വിഷയം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

കാലഹരണപ്പെട്ട സമര രൂപങ്ങളും ആം ആദ്മിയുടെ സന്ധ്യാ ബിംബവും
കാലഹരണപ്പെട്ട സമര രൂപങ്ങളും ആം ആദ്മിയുടെ സന്ധ്യാ ബിംബവും
By Visakh Sankar

പ്രിയ കഥാകൃത്ത് മുകുന്ദനും സന്ധ്യാവേശം. സമരത്തിനെതിരേ പ്രതികരിച്ച സന്ധ്യയുടെ കയ്യിൽ അദൃശ്യമായ ഒരു ചൂലു കണ്ടത്രെ പുള്ളി! സമരങ്ങൾ തുടർച്ചയായി പരാജയപ്പെട്ടിട്ടും സീ പീ എം പാഠം പഠിക്കുന്നില്ല എന്ന പരാതിയ്ക്ക് പുറമേ കാലഹരണപ്പെട്ട സമര മാർഗ്ഗങ്ങൾ ഉപേക്ഷിക്കുവാൻ ഒരു ആഹ്വാനവുമുണ്ട് മുകുന്ദൻ വക.

വനങ്ങളുണ്ടാകുന്നത്...
വനങ്ങളുണ്ടാകുന്നത്...
By robykurian

കോഴിക്കോട് ജില്ലയിലെ ചെമ്പനോട എന്ന ഗ്രാമമാണ് എന്റെ സ്വദേശം. പശ്ചിമഘട്ടസംരക്ഷണത്തിനായി കസ്തൂരിരംഗൻ കമ്മിറ്റി പരിസ്ഥിതി-ദുർബല പ്രദേശമെന്ന് മാർക്ക് ചെയ്യപ്പെട്ടിരിക്കുന്ന കേരളത്തിലെ 123 ഗ്രാമങ്ങളിലൊന്ന്. (HLWG Report 2 പേജ് 26).

കുടിയേറ്റം: വിലയും നിലയും നിലനില്‍പ്പും
കുടിയേറ്റം: വിലയും നിലയും നിലനില്‍പ്പും
By deepak s

ഭക്ഷ്യക്ഷാമത്തെ നേരിടാനുള്ള നടപടിയായി ഒരുകാലത്ത് സർക്കാരാണ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നത്. ക്ഷാമകാലത്ത് വടക്കൻ മലബാറൊക്കെ പട്ടിണികിടന്ന് ചാവാതെ പോയത് 'തെക്കനച്ചായന്‍മാര്‍' 'കയ്യേറി'യുണ്ടാക്കിയ കൃഷികൊണ്ടുകൂടിയാണ്. നാട്ടിലുണ്ടായിരുന്നതൊക്കെ വിറ്റുപെറുക്കി കാടും മേടും കേറി പതിറ്റാണ്ടുകളോളം കഷ്ടപ്പെട്ടാണ് അവര്‍ക്കൊരു നിൽക്കക്കള്ളിയുണ്ടാകുന്നത്. വെള്ളമില്ലാത്തതിനും വെളിച്ചമില്ലാത്തതിനും മണലില്ലാ

ത്രീജിയും കോഴിയും നില്‍ക്കട്ടെ, എനിക്കെന്റെ കുളിരിനെ തിരിച്ചുതരൂ
ത്രീജിയും കോഴിയും നില്‍ക്കട്ടെ, എനിക്കെന്റെ കുളിരിനെ തിരിച്ചുതരൂ
By RAJESH T C

കുരുമുളകിന് ഇന്നലത്തെ മാർക്കറ്റ് വില ക്വിന്റലിന് 49800 രൂപയാണ്. അതായത് കിലോഗ്രാമിന് 498 രൂപ.

ഖല്‍ബില്‍ നിന്നുയരേണ്ടുന്ന തക്ബീര്‍ ധ്വനികള്‍
ഖല്‍ബില്‍ നിന്നുയരേണ്ടുന്ന തക്ബീര്‍ ധ്വനികള്‍
By Ashraf Thoonery

അന്തരീക്ഷം മുഴുക്കെ ദൈവത്തിന്റെ പ്രകീർത്തങ്ങൾ അലയടിക്കുന്ന പ്രഭാതത്തിലേക്കാണ് ഇന്ന് ലോക മുസ്ലിംകള്‍ ഉണര്‍ന്നത്. ഒരു മാസത്തെ വ്രതനിഷ്ഠയുടെ സമാപനസമ്മേളത്തിൽ ഈദുഗാഹുകളിലോ പള്ളി അങ്കണത്തിലോ ആയി പങ്കെടുത്തവരാണ് വിശ്വാസികള്‍. ആകാശത്തേക്ക് കൈകളുയര്‍ത്തി തമ്പുരാനോട് പ്രാര്‍ത്ഥിച്ചപ്പോഴും കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും ആഹ്ളാദം പങ്കുവെച്ചപ്പോഴും ഒരേ വികാരത്തിന്റെ പങ്കുവെപ്പുകാരായിരുന്നു അവര്‍, വിശപ്പിന്

സവര്‍ക്കര്‍ : പിന്മാറ്റവും പില്‍ക്കാലവും
സവര്‍ക്കര്‍ : പിന്മാറ്റവും പില്‍ക്കാലവും
By TM Ziyad

സവർക്കര്‍ വീരനായകനോ എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം. ആദ്യഭാഗം ഇവിടെ വായിക്കാം. മുഖ്യധാരാ ദേശീയതയിൽ നിന്നുള്ള സവർക്കറുടെ പിന്മാറ്റം. ദയ യാചിച്ച് കൊണ്ടുള്ള കത്തുകൾ എഴുതി എന്നത് കൊണ്ട് മാത്രമാണോ സവർക്കർ ഒരു വീരശൂരനായകൻ അല്ലാതെയാകുന്നത്? ജയിലിൽ സവർക്കർ എന്തൊക്കെയാണ് ചെയ്തതെന്നും മോചനശേഷം അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം എന്തായിരുന്നുവെന്നും അറിയുമ്പോഴേ എന്ത് കൊണ്ട് സവർക്കർക്ക് സ്വാതന്ത്ര്യവീരപരിവേഷം തീർത്

സവര്‍ക്കര്‍ വീരനായകനോ?
സവര്‍ക്കര്‍ വീരനായകനോ?
By TM Ziyad

വിനായക് ദാമോദർ സവർക്കർ - സ്വാതന്ത്ര്യ വീർ എന്ന് പുകൾ പെറ്റ സവർക്കർ നിർഭയനായ ഒരു സ്വാതന്ത്ര്യ പോരാളിയും സാമൂഹ്യ പരിഷ്‌കർത്താവും എഴുത്തുകാരനും കവിയും ചരിത്രകാരനും രാഷ്ട്രീയ നേതാവും തത്വചിന്തകനും ആയിരുന്നു. പക്ഷേ ദശകങ്ങളായി വീരസവർക്കറിനെതിരേ നടന്ന് വരുന്ന കുപ്രചരണങ്ങളും തെറ്റിദ്ധാരണാജനകമായ നീക്കങ്ങളും കാരണം വീരസവർക്കർ വലിയൊരു വിഭാഗം ജനതക്ക് അജ്ഞാതനായി തുടർന്നു എന്നത് സത്യമാണ്.

എല്ലാം തികഞ്ഞവന്റെ ഭാഷ
എല്ലാം തികഞ്ഞവന്റെ ഭാഷ
By Aami

ചട്ടൻ പൊട്ടന്‍ ചെമ്മാന്‍ ചെരുപ്പുകുത്തി മുതൽ തന്തയ്ക്ക് പിറക്കാത്ത ആണും പെണ്ണും കെട്ടവന്‍ വരെ. അപഹസിക്കാനും കുറ്റംപറയാനും നമുക്കുള്ള വാക്കുകൾ പ്രത്യേക ജനുസ്സാണ്. ആംഗലേയത്തിലെ underdog എന്ന പദത്തിന് അടിപ്പെട്ടത് എന്നർത്ഥം പറയാമെങ്കില്‍ ഈ തെറിവാക്കുകളെല്ലാം അടിപ്പെട്ട വാക്കുകള്‍ കൂടിയാണ്. സമൂഹത്തിലെ അധീശഭാഷണം മാനകഭാഷയായി മാറുമ്പോള്‍ അധീശസംസ്കാരം മോശപ്പെട്ടതായി കരുതുന്ന ശാരീരികമാനസീകാവസ്ഥകള്‍, ജാതിലി

നരേന്ദ്രമോഡി: ബ്രാഹ്മണ്യ അജണ്ടയുടെ ചാവേർ
നരേന്ദ്രമോഡി: ബ്രാഹ്മണ്യ അജണ്ടയുടെ ചാവേർ
By പുലരി

ഇന്ത്യൻ ബ്രാഹ്മണ്യ ഫാസിസത്തിനു ചരിത്രപരമായ ചില സവിശേഷതകൾ ഉണ്ട്. ജൂതസയനിസ്റ്റുകൾക്കൊപ്പം തന്നെ അണിയറയിലിരുന്നു കൊണ്ട് സവർണ്ണ ആധിപത്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ പ്രാഗത്ഭ്യം തെളിയിച്ചവരാണവർ. സ്വന്തം നിലനില്പിന്നു വേണ്ടി ജനിതക എതിരാളികളെ തന്നെ ബലിയാടുകളാക്കി ലക്ഷ്യം നേടാൻ വൈദഗ്ദ്യം ലഭിച്ചവർ.