വെബ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയയുടെ പങ്ക്: ചില സ്ഥിതിവിവരക്കണക്കുകള്‍
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയയുടെ പങ്ക്: ചില സ്ഥിതിവിവരക്കണക്കുകള്‍
By VK Adarsh

പതിറ്റാണ്ടുകൾക്ക് മുന്നെ തന്നെ അതാത് കാലത്തെ സാമൂഹിക മാദ്ധ്യമങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് തിരിച്ചറിയുന്ന സ്ഥാനാര്‍ത്ഥികള്‍ നേട്ടം ഉണ്ടാക്കാറുമുണ്ട്.

ഏജന്റ് ജാദുവും ഇന്റര്‍നെറ്റ് മലയാളിയും
ഏജന്റ് ജാദുവും ഇന്റര്‍നെറ്റ് മലയാളിയും
By Ignited Words

വളരെപ്പെട്ടെന്നായിരുന്നു ഏജന്റ് ജാദു ഇന്റർനെറ്റിൽ ചർച്ചാ വിഷയമായത്, മലയാള സിനിമയെ രക്ഷിക്കാനായി അവതരിച്ച പുത്തൻ അവതാരമെന്നായിരുന്നു ഏജന്റ് ജാദൂവിനെക്കുറിച്ച് അവരുടെ തന്നെ അവകാശവാദം. പ്രതിസന്ധിയിലായിരിക്കുന്ന മലയാളസിനിമയുടെ പകർപ്പുകൾ അനധികൃതമായി അപ്‌ലോഡ് ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ തങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടന്ന അവകാശവാദവുമായി രംഗത്തെത്തിയ ഏജന്റ് ജാദൂവിന്റെ പിന്നണിക്കാർ ഇതിന

ഓര്‍ക്കുട്ടില്‍ നിന്ന് ഫേസ്ബുക്കിലേക്കു നടന്നുതീര്‍ത്ത ദൂരങ്ങള്‍
ഓര്‍ക്കുട്ടില്‍ നിന്ന് ഫേസ്ബുക്കിലേക്കു നടന്നുതീര്‍ത്ത ദൂരങ്ങള്‍
By Ananthu Vasudev

ആരോ തൊടുത്തുവിട്ട തമാശയാണ് 'ലോകം കണ്ട ഏറ്റവും വലിയ കുടിയേറ്റം ഓർക്കുട്ടിൽ നിന്നു ഫേസ്ബുക്കിലേക്ക് ആയിരുന്നു' എന്ന്. ഒരു കുടിയേറ്റം എന്നു പേരിട്ട് തമാശവല്‍ക്കരിച്ചെങ്കിലും അതു ഒരു സത്യം തന്നെയാണ്. ഫേസ്ബുക്കിന്റെ അവതാരം ഓര്‍ക്കുട്ടിനെ ബധിച്ചതുപോലെ മറ്റൊന്നിനും സംഭവിച്ചു കാണില്ല. നഷ്ടപ്പെട്ട സൌഹൃദങ്ങൾ തിരിച്ചുപിടിക്കാനും, നിലവിലുള്ള ബന്ധങ്ങള്‍ നഷ്ടമാവതെ സൂക്ഷിക്കാനും എന്ന രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ മു

ഭൂഗോളത്തെയാകെ കൈപ്പിടിയിലൊതുക്കി ഓപ്പൺസ്ട്രീറ്റ്‌മാപ്പ്
ഭൂഗോളത്തെയാകെ കൈപ്പിടിയിലൊതുക്കി ഓപ്പൺസ്ട്രീറ്റ്‌മാപ്പ്
By Akhilan

പ്രപഞ്ചം എന്നും മനുഷ്യനൊരു വിസ്മയമായിരുന്നു. ആ വിസ്മയം പതിയെ അധിനിവേശത്തിലേക്ക് കടന്നപ്പോൾ അവയെ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. ക്രി. മു. 2300 മുതൽ തന്നെ ഗ്രീസിൽ കളിമൺ ഫലകങ്ങളിൽ സ്ഥലങ്ങൾ അടയാളപ്പെടുത്തി വയ്ക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. ഇതോടെ അവരറിയാതെ തന്നെ 'കാർട്ടോഗ്രഫി' എന്നൊരു ശാഖയ്ക്ക് തുടക്കമിടുകയായിരുന്നു. അറിയപ്പെടുന്നതിൽ ഏറ്റവും പഴയ കാർട്ടോഗ്രാഫർ ടോളമിയാണ്. ഇന്നത്തെ ഭൂപടവിന്

ലാഭക്കൊതിയും ഭരണകൂടഭീതിയും ഇന്റര്‍നെറ്റിനെ കൊല്ലുന്നതെങ്ങനെ?
ലാഭക്കൊതിയും ഭരണകൂടഭീതിയും ഇന്റര്‍നെറ്റിനെ കൊല്ലുന്നതെങ്ങനെ?
By Sebin A Jacob

somespacialarrangementfor layout "ഞാനൊരു വ്യാവസായിക ഡിസൈനർ, ആശയങ്ങൾക്കും പ്രേരണകള്‍ക്കുമായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. ഇന്റര്‍നെറ്റിൽ നിന്നു സ്വരൂപിക്കുന്ന വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ നൂതനമായ രൂപകല്‍പ്പനകള്‍ നടത്തുന്നതിലൂടെയാണു് ഞാൻ എന്റെ വരുമാനത്തിന്റെ മുഖ്യപങ്കും കണ്ടെത്തുന്നതു്. എന്റെ അനുവാദമില്ലാതെ തന്നെ എന്റെ ഒട്ടേറെ രൂപരേഖകളും കലാസൃഷ്ടികളും ഫോട്ടോഗ്രാഫുകളും കടല്‍കൊള്ളയ്ക്കും പങ്കുവയ

ഫെയ്സ് ബുക്ക് ഫെയ്സ് മാറുന്നു, പുതിയ ഫേസ് ടൈം ലൈന്‍
ഫെയ്സ് ബുക്ക് ഫെയ്സ് മാറുന്നു, പുതിയ ഫേസ് ടൈം ലൈന്‍
By Techy Nose

ഫെയ്സ് ബുക്കിന്റെ ഫെയ്സ് മാറുന്നു. മുഖവും കോലവും മാറി പുതിയ ഫേസിലേക്കു കടക്കുകയാണ് ഫെയ്സ് ബുക്ക്. ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കാണ് ഫെയ്‌സ്ബുക്ക് എന്നതിനാല്‍ ഈ അണിഞ്ഞൊരുങ്ങല്‍ ലോകം മുഴുവൻ ശ്രദ്ധിക്കുന്നുണ്ട്.  കഴിഞ്ഞ വര്‍ഷം സെ പ്തംബറിലാണ് പുതിയ രൂപത്തിലേക്കു കടക്കുന്ന കാര്യം ഫെയ്സ് ബുക്ക് പ്രഖ്യാപിച്ചിരുന്നത്. ടൈംലൈന്‍ എന്നതാണു പുതിയ മുഖത്തിന്റെ ഔദ്യോഗികപേര്. ഈ രൂപത്തിലേക്ക് ഏതാനും ദിവസങ

വൈ ദിസ് #kolaveri കൊലവെറി :D
വൈ ദിസ് #kolaveri കൊലവെറി :D
By Sebin A Jacob

വൈറൽ മാർക്കറ്റിങ് ആണു് ഇപ്പോഴത്തെ ട്രെൻഡ്. വളരെ എളുപ്പത്തില്‍ ശ്രദ്ധപിടിച്ചുപറ്റാനും ഒരു പ്രോഡക്ടിലേക്കോ വ്യക്തിയിലേക്കോ പ്രേക്ഷകരെ ആകര്‍ഷിക്കാനും ഇത്രയും മെച്ചപ്പെട്ട മാര്‍ഗ്ഗം വേറെയില്ല. എത്രയും കൂടുതല്‍ പങ്കുവയ്ക്കപ്പെടുന്നുവോ, അത്രയും കൂടുതല്‍ പരസ്യപ്പെടുന്നു എന്നതാണു് ഇതിന്റെ മെച്ചം. പങ്കുവയ്ക്കല്‍ ഒരിക്കലും കടല്‍ക്കൊള്ളയല്ലെന്നും അതു് കൂടുതല്‍ വരുമാനം നേടിത്തരുകയേയുള്ളുവെന്നും തെളിയിക്കാന്‍

അറുപതാമത്തെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ തൊടല്ലേ! തൊടല്ലേ!
അറുപതാമത്തെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ തൊടല്ലേ! തൊടല്ലേ!
By Techy Nose

ആദ്യം വരുന്ന തീവണ്ടി നല്ല വണ്ടിയായിരിക്കുമെന്നും കള്ളവണ്ടി കയറാൻ ആഗ്രഹിക്കുന്നവർ രണ്ടാമത്തെ വണ്ടി നോക്കിവേണം കയറാന്‍ എന്നും പണ്ടേക്കുപണ്ടേ വികെഎന്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ, ഇപ്പോൾ സോഷ്യൽ നെറ്റ്‌വര്‍ക്ക് സൈറ്റുകളെക്കുറിച്ചും പറയേണ്ടിവരുന്ന അവസ്ഥയാണ്. നല്ലതിനുപിന്നാലെ കള്ളനും വരുന്നു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയവയിലൊക്കെ ചതിക്കുഴികളും പതുങ്ങിയിരിക്

ഗൂഗിള്‍ ബസ് നിര്‍ത്തലാക്കുന്നു
ഗൂഗിള്‍ ബസ് നിര്‍ത്തലാക്കുന്നു
By Techy Nose

ഗൂഗിളിന്റെ ബസ് ഓട്ടം നിർത്തുന്നു. ഏതാനും ആഴ്ചകൾ കൂടി മാത്രമേ, ബസ് സര്‍വീസ് ഉണ്ടാവുകയുള്ളു. ബസും വെബ് സൈറ്റുകളെ ബസുമായി കണ്ണിചേര്‍ക്കാൻ ലഭ്യമാക്കിയിരുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസും (API) ഉടനടി അടച്ചുപൂട്ടും. തുടര്‍ന്ന് ബസ് ഉപയോഗിക്കാനാവില്ലെങ്കിലും ഇതേ വരെ ബസിൽ ഇട്ട പോസ്റ്റുകളും കമന്റുമൊക്കെ ഗൂഗിള്‍ പ്രൊഫൈലില്‍ നിന്ന് കാണാനാകും. അതും അലഭ്യമാകുന്ന കാലം വിദൂരമല്ലാത്തതിനാല്‍ ഗൂഗിള്‍