മതരാഷ്ട്രീയം
മുത്തലാഖ് വിഷയത്തിൽ ആരാണ് കളവ് പറയുന്നത്:കുഞ്ഞാലികുട്ടിയോ, മുസ്ലിംലീഗോ...?
മുത്തലാഖ് വിഷയത്തിൽ ആരാണ് കളവ് പറയുന്നത്:കുഞ്ഞാലികുട്ടിയോ, മുസ്ലിംലീഗോ...?
By Naseer CH

ഇവിടെ പരാജയപ്പെട്ടത് എല്ലാ അർത്ഥത്തിലും കുഞാലികുട്ടി മാത്രമാണ്. ജയിച്ചതാവട്ടെ  ഒരുപാട് പേരാണ്.കള്ളം പറയുന്നതും....!!!

മുത്തലാഖ് ബില്ലും ഇരുതലയുള്ള കുറെ അനുബന്ധ തമാശകളും...
മുത്തലാഖ് ബില്ലും ഇരുതലയുള്ള കുറെ അനുബന്ധ തമാശകളും...
By Team Malayal.am

വിവാഹ, പിന്തുടർച്ചാവകാശ ബന്ധിയായ വിഷയങ്ങളിൽ എമ്പെരിക്കലായ മാനദണ്ഡങ്ങളിൽ ഊന്നുന്ന ഒരു മതേതര മനുഷ്യപക്ഷ ഏകനിയമം ഉണ്ടാവണം എന്ന ലക്ഷ്യം വച്ചല്ല മുത്തലാഖ് ബിൽ പാസാക്കപ്പെടുന്നത്. ഈ ബില്ല് അവതരിപ്പിച്ചു പാസാക്കിയ സർക്കാരിനു നേതൃത്വം കൊടുക്കുന്ന സംഘടന തന്നെയാണു ശബരിമല വിഷയത്തിൽ ആചാരത്തെ തൊടാൻ പറ്റില്ലെന്നു പറയുന്നത്. അവർ തന്നെയാണു മുത്തലാഖ് എന്ന ആചാരം തെറ്റാണെന്ന് പറയുന്നതും.

തട്ടവിവാദം: ഒരു തോറ്റ ജനതയും ആ പരാജയത്തിന്മേലുള്ള വിധിയും
തട്ടവിവാദം: ഒരു തോറ്റ ജനതയും ആ പരാജയത്തിന്മേലുള്ള വിധിയും
By Team Malayal.am

തട്ടം ധരിച്ചുകൊണ്ട് സ്കൂളിൽ പോകാൻ അനുമതി നൽകണമെന്നതു പോലുള്ള ഒരു തർക്കം നാനാത്വത്തിൽ കെട്ടിപ്പടുക്കപ്പെട്ട ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിന്റെ ഉള്ളിൽ നിന്നും സമവായം ഉണ്ടാകാതെ കോടതിയിൽ ചെല്ലുമ്പൊഴേ ഒരു സമൂഹം എന്ന നിലയിൽ നമ്മൾ തോറ്റിരിക്കുന്നു.

പിറവം, ശബരിമല: ഉള്ളതായാലും ഇല്ലാത്തതായാലും ആത്മഹത്യാപരമായ ചില ആത്മഹത്യ/ഭീഷണികള്‍...!
പിറവം, ശബരിമല: ഉള്ളതായാലും ഇല്ലാത്തതായാലും ആത്മഹത്യാപരമായ ചില ആത്മഹത്യ/ഭീഷണികള്‍...!
By Visakh Sankar

ആത്മഹത്യയും ആത്മഹത്യാഭീഷണിയുമൊക്കെയായി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വിശ്വാസ സ്വാതന്ത്ര്യം ആത്മഹത്യാപരമായ ഒന്നാണ് എന്നേ പറയാനുള്ളൂ. കാരണം നിങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കും എന്നു പറയുന്ന വിശ്വാസം അതിനുള്ളിലെങ്കിലും ഒരു പരാതിയും പ്രശ്നങ്ങളുമില്ലാതെ വിശ്വാസികളെ ഒന്നായി നിലനിര്‍ത്താന്‍ പോന്ന ഒരു ആദര്‍ശ വ്യവസ്ഥയല്ല.

മൃതദേഹമെടുക്കാനുണ്ടോ മൃതദേഹം....
മൃതദേഹമെടുക്കാനുണ്ടോ മൃതദേഹം....
By Team Malayal.am

ഏത് വ്യക്തിഗതമോ, സാമൂഹ്യമോ ആയ ദുരന്തത്തെയും തങ്ങളുടെ അധികാരമോഹങ്ങൾക്കായി പരുവപ്പെടുത്താൽ ഒരു മടിയുമില്ലാത്ത രാഷ്ട്രീയ പ്രവർത്തനം. ഇതാണു ബി ജെ പിയുടെ ‘സുവർണ്ണാവസര‘രാഷ്ട്രീയ പ്രവർത്തനം.

ഇന്ത്യൻ ജനാധിപത്യത്തിന്റെ വിപരീത പരിണാമം
ഇന്ത്യൻ ജനാധിപത്യത്തിന്റെ വിപരീത പരിണാമം
By Team Malayal.am

അതുകൊണ്ട് മോഡി സർക്കാരിന്റെ ഈ നാലു വർഷങ്ങൾ പരിശോധിച്ചാൽ തന്നെയും ഒരു കാര്യം വ്യക്തമാകും. ബീഫിനും മുമ്പേ സ്വയം നിരോധിതമാകും മതേതര ജനാധിപത്യം. അല്ലെങ്കിൽ ജനം ദീർഘദൃഷ്ടിയോടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം. അതിനാവട്ടെ ഒരു വ്യാപക രാഷ്ട്രീയ ദിശാബോധം നൽകും വണ്ണം ഒരു ഇടപെടലും ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നുമില്ല.

ഹിന്ദുത്വ രാഷ്ട്രീയമല്ല, മാഫിയ
ഹിന്ദുത്വ രാഷ്ട്രീയമല്ല, മാഫിയ
By Team Malayal.am

ഹിന്ദുത്വരാഷ്ട്രീയം പൊതുവിലും 2014 മുതലുള്ള മോഡി ഭരണം പ്രത്യേകിച്ചും ഇന്ത്യൻ ജനാധിപത്യത്തോടു ചെയ്തത് രാഷ്ട്രീയപ്രവർത്തനം എന്നാൽ പ്രത്യക്ഷമായ മാഫിയാ പ്രവർത്തനം തന്നെയാകുന്ന അവസ്ഥയെ ലെജിറ്റിമൈസ് ചെയ്തു എന്നതാണു.

കലാപങ്ങളുടെ വാസ്തുവിദ്യ
കലാപങ്ങളുടെ വാസ്തുവിദ്യ
By Team Malayal.am

ബുലന്ദ് ശഹർ കലാപത്തിന്റെ വാസ്തുവിദ്യ ദാദ്രിയിലെ അഖ്ലാഖ് വധത്തിലെ പ്രതികളെ രക്ഷിക്കുകയും അവർക്കെതിരെയുള്ള തെളിവുകൾ നശിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനായി രൂപകല്പന ചെയ്യപ്പെട്ട ഒന്നായിരുന്നു. ആ കലാപത്തിന്റെ വാസ്തുപരമായ സവിശേഷതകൾ അത് എടുത്ത് പറയുന്നു. ഒപ്പം സാഹചര്യ തെളിവുകളും.

295 Aയും അനുദിനം വഷളാവുന്ന വ്രണങ്ങളും
295 Aയും അനുദിനം വഷളാവുന്ന വ്രണങ്ങളും
By Visakh Sankar

നിയമങ്ങളെ കേവല സാങ്കേതികത മാത്രം മുൻ നിർത്തി സമീപിക്കുന്ന, അതുവഴി ഫലത്തിൽ അവയുടെ സത്ത ചോർത്തിക്കളയുന്ന ജുഡിഷ്യറി, എക്സിക്യൂട്ടിവ് സംവിധാനങ്ങളും അധികാരത്തിനായി സമൂഹത്തിലെ ഏത് പ്രതിലോമ പ്രവണതയ്ക്കും ഓശാന പാടുന്ന ലെജിസ്ളെറ്റിവും ചേരുമ്പോൾ ഈ വ്രണത്തിന്റെ അവസ്ഥ വരും നാളുകളിൽ ഇനിയും വഷളാകും എന്നു കരുതാനേ നിവർത്തിയുള്ളു.

പത്തൊമ്പതിലെ പാർലമെന്റ് ഇലക്ഷൻ കേരളത്തിനോട് ചോദിക്കുന്നത്: രാഷ്ട്രീയം കളിയോ ദർശനമോ?
പത്തൊമ്പതിലെ പാർലമെന്റ് ഇലക്ഷൻ കേരളത്തിനോട് ചോദിക്കുന്നത്: രാഷ്ട്രീയം കളിയോ ദർശനമോ?
By Team Malayal.am

കളിയിൽ തന്ത്രം എതിരാളിയെ പരാജയപ്പെടുത്താനാണു്. ജനാധിപത്യ രാഷ്ട്രീയത്തിൽ തന്ത്രങ്ങൾ വോട്ടു ചെയ്യുന്നവരുടെ സ്വതന്ത്ര മേധാശക്തിയെ പരാജയപ്പെടുത്താനും. അതുകൊണ്ട് കേരളത്തിൽ വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് നിർണ്ണായകമാണു്.

മതക്കോടതി തന്നെ വേണ്ടിവരുമൊ വിശ്വാസ പ്രശ്നം പരിഹരിക്കാൻ?
മതക്കോടതി തന്നെ വേണ്ടിവരുമൊ വിശ്വാസ പ്രശ്നം പരിഹരിക്കാൻ?
By Visakh Sankar

മതക്കോടതിക്ക് വേണ്ടി വാദിക്കാനേ, ആധുനിക മൂല്യങ്ങളെ, ഭരണഘടനയെ അട്ടിമറിക്കാനേ മൾടിറ്റ്യൂഡിനെ കിട്ടൂ. അല്ലെങ്കിൽ തങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങളെ സപർശിക്കാത്ത, എളുപ്പം ധാർമ്മികരോഷം കൊള്ളാനാവുന്ന വിഷയങ്ങൾ കിട്ടണം. അല്ലാതെ തുല്യത എന്ന ഭരണഘടനാ മൂല്യത്തിനായി ഒരു സമരത്തിനിറങ്ങാനൊന്നും അതിൽ വിശ്വസിക്കുന്നവരെ പോലും കിട്ടില്ല.

കേരളത്തെ കൊന്നു തീർക്കാമെന്നോ? ആ വെള്ളമങ്ങ് വാങ്ങി വയ്ക്കുക...
കേരളത്തെ കൊന്നു തീർക്കാമെന്നോ? ആ വെള്ളമങ്ങ് വാങ്ങി വയ്ക്കുക...
By Team Malayal.am

കല്ലുമാല സമരത്തിന്റെ ക്ലൈമാക്സിൽ സംഹാരരുദ്രകളായി തീർന്ന സ്ത്രീകളുടെ ഒരു ചിത്രമുണ്ട്. അതുവരെ മിണ്ടാതിരുന്ന, ഭയചകിതമായ പേടമാൻ കണ്ണുകളുള്ള സ്ത്രീകൾ. അവർ തന്നെ വരും തെരുവിൽ വിചാരണയ്ക്കായി. കറിക്കത്തിയും കൊയ്ത്തരിവാളും മാത്രമല്ല മൈക്കും ഡെലിവറി വാനും ഒക്കെ ആയുധമാക്കി. ലക്ഷണങ്ങൾ നിങ്ങൾ ഇതിനോടകം കണ്ടുകഴിഞ്ഞു, പ്രതിവാദമില്ലാതെ തരിച്ചിരുന്ന ചാനൽ മുറികളിൽ.

മുഖംമൂടിയില്ലാതായ കെ എം ഷാജി
മുഖംമൂടിയില്ലാതായ കെ എം ഷാജി
By Nasirudheen Chennamangallur

വർഗീയതയെന്നാൽ ഷാജിക്ക് എന്നും ജമാഅത്തും എസ് ഡി പി ഐ യും മാത്രമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം സംഹാര താണ്ഡവമാടിയപ്പോഴും അതങ്ങനെ തന്നെ തുടർന്നു. ഷാജിയുടെ പുരോഗമന രാഷ്ട്രീയം ഇവരെ എതിർക്കുന്നതിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുകയും ചെയ്തു.

കെ എം ഷാജിയെന്തായാലും ജനപ്രതിനിധികൾ മതേതരത്വമംഗീകരിക്കണം
കെ എം ഷാജിയെന്തായാലും ജനപ്രതിനിധികൾ മതേതരത്വമംഗീകരിക്കണം
By Visakh Sankar

സ്റ്റേറ്റും മതവും ഒന്നായിരുന്ന കാലത്ത് അതുണ്ടാക്കിയ പ്രായോഗിക നൈതിക പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം എന്ന നിലയിലാണ് യൂറോപ്പില്‍ മതേതരത്വം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. വിശ്വാസികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വിശ്വാസത്തെ, ആചാരത്തെ പിന്തുടരാം, അത് മറ്റുള്ളവരുടെ മൗലിക അവകാശങ്ങളെ ഹനിക്കാത്തിടത്തോളം കാലം. സ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗ്ഗരേഖയാക്കേണ്ടത് മതഗ്രന്ഥങ്ങളെയോ ദര്‍ശനങ്ങളെയോ ആവരുത്.