ആവിഷ്കാരസ്വാതന്ത്ര്യം
ഫലത്തിൽ നിരോധനം തന്നെ: അതുകൊണ്ട് ‘കിത്താബി’നൊപ്പം തന്നെ
ഫലത്തിൽ നിരോധനം തന്നെ: അതുകൊണ്ട് ‘കിത്താബി’നൊപ്പം തന്നെ
By Visakh Sankar

'കിത്താബി'നൊപ്പം തന്നെയാണ്. കാരണം ഇവിടെ പക്ഷം നിർണ്ണയിക്കുന്നതു നിലവാരമല്ല, നിരോധനമാണ്. നിലവാരക്കുറവു നിരോധന കാരണമല്ല. ആകാൻ പാടില്ല. കാരണം നിലവാരം ആപേക്ഷികമാണ്. അതിനെ വ്യവസ്ഥാപിത അധികാരരൂപങ്ങളുടെ വ്യാഖ്യാനത്തിനു വിട്ടുകൊടുക്കുന്നതു കലയുടെ അന്ത്യം കുറിക്കുന്ന ഇടപാടായിരിക്കും.

കിത്താബിൽ പടരുന്ന തീ
കിത്താബിൽ പടരുന്ന തീ
By Shyam Jeeth

കിത്താബിന്റെ കാര്യത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ജനാധിപത്യപരമായിരുന്നു, നാടകാവതരണം തടസപ്പെടുത്തിയിട്ടില്ല, അത് പിന്‍വലിക്കപ്പെട്ടതാണ്‌. പ്രതിഷേധങ്ങളെ തുടര്‍ന്നാണോ അതോ തെറ്റു മനസിലാക്കിയതു കൊണ്ടാണോ എന്നതു പിന്‍വലിച്ചവരാണു പറയേണ്ടത്. രണ്ടായാലും ഒരു പൊതുവിദ്യാലയത്തെ പ്രതിനിധീകരിച്ച് ഇത്തരമൊരു വികല കലാസൃഷ്ടി അരങ്ങിലെത്താത്തതിലുള്ള ആശ്വാസം രേഖപ്പെടുത്തുന്നു.

എന്തുകൊണ്ട് ഞാൻ കിത്താബിനൊപ്പമല്ല
എന്തുകൊണ്ട് ഞാൻ കിത്താബിനൊപ്പമല്ല
By Vineetha Vijayan

ഒരു സാഹിത്യ സൃഷ്ടി മറ്റൊരു രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ എഴുത്തുകാരനിൽ നിന്ന് അനുമതി വാങ്ങുക എന്ന സാമാന്യ മര്യാദ പോലും പുലർത്താതെ, വളരെ മനോഹരമായ ഒരു സർഗ്ഗസൃഷ്ടിയെ അതിന്റെ അന്തസ്സത്ത മുഴുവൻ ചോർത്തിക്കളഞ്ഞ് തീർത്തും വിരുദ്ധമായ ആശയങ്ങൾ കുത്തിച്ചെലുത്തി വികലാവിഷ്കരണമാക്കി രംഗത്തെത്തിച്ച് കുട്ടികളെക്കൂടി കഥയറിയാതെ ആടിച്ച കിത്താബിന്റെ അണിയറക്കാർ തന്നെയാണ് ആ കുഞ്ഞുങ്ങളുടെ കണ്ണീരിനു കാരണക്കാർ.

‘കിത്താബി’ൽ വീണ കണ്ണീരിന്റെ ഉത്തരവാദിയാര്?
‘കിത്താബി’ൽ വീണ കണ്ണീരിന്റെ ഉത്തരവാദിയാര്?
By Visakh Sankar

ഉണ്ണി ആറോ, റഫീഖ് മംഗലശ്ശേരിയോ, മേമുണ്ട സ്കൂൾ അധികൃതരോ,സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ നടത്തിപ്പുകാരോ, കോടതിവിധി തന്നെയുമോ അല്ല ആ കണ്ണീരിന്റെ ഉത്തരവാദികൾ. അത് മത പൗരോഹിത്യവും അതിന്റെ ഗുണ്ടാപ്പടയും തന്നെയാണു. അവർക്കാണു കൊണ്ടത്. അവരാണു പ്രതികരിച്ചത്. അതിനെ നേരിടാൻ വേണ്ട ഉൾക്കരുത്ത് ഇല്ലാത്തതു കൊണ്ടാണു നാടകം പിൻവലിക്കപ്പെട്ടത്.