കലണ്ടർ
രണ്ടുവാര്‍ത്തകള്‍; രണ്ടുസങ്കടങ്ങള്‍
രണ്ടുവാര്‍ത്തകള്‍; രണ്ടുസങ്കടങ്ങള്‍
By Sebin A Jacob

പത്രവാർത്തകൾ കാലത്തെ അടയാളപ്പെടുത്തുന്നതു് വിചിത്രമായ രീതികളിലാണു്. ഇന്നത്തെ മലയാള മനോരമ പത്രത്തിൽ അച്ചടിച്ചുവന്ന രണ്ടുവാര്‍ത്തകളില്‍ നിന്നു് വായിച്ചെടുക്കാൻ ഒട്ടേറെയുണ്ടു്. അതിലുണ്ടു്, മനുഷ്യന്റെ നിസ്സഹായതയും വക്രതയും വല്ലായ്മയും സങ്കടവും. . മേല്‍സൂചിപ്പിച്ച വാര്‍ത്തകളില്‍ ഒന്നാണു ചുവടെ. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ എത്തിയ യുവതി പൊലീസ് കസ്റ്റഡിയില്‍; സഹോദരന് എതിരേ പീഡനക്കേസ് എന്നാണു തലക്കെട്ടു്.

പഴയ ക്ലാസ്സുമുറികളിലൂടെ ചരിത്രം ജാഥ പോകുന്നു
പഴയ ക്ലാസ്സുമുറികളിലൂടെ ചരിത്രം ജാഥ പോകുന്നു
By rajeeve chelanat

ഒന്നിൽ പഠിക്കുമ്പോഴാണത്. എറണാകുളത്തെ സെന്റ് തെരേസാസ് കോൺ‌വെന്റ് സ്കൂളില്‍. അന്നൊക്കെ നാലാം ക്ലാസ്സ് വരെ ആണ്‍കുട്ടികൾക്കും അവിടെ പ്രവേശനമുണ്ടായിരുന്നു. ഇന്നുണ്ടോ എന്നറിയില്ല. സിസ്റ്റർ ലൂസിയയായിരുന്നു അന്ന് പ്രിൻസിപ്പാള്‍. അവരെക്കുറിച്ച് പിന്നെ വായിക്കുന്നത് ‘ലന്തന്‍ബത്തേരിയിലെ ലുത്തിനിയക’ളിലാണ്. അന്നത്തെ സിസ്റ്റര്‍ ലൂസിയയും ലന്തന്‍ബത്തേരിയിലെ സിസ്റ്റര്‍ ലൂസിയയും ഒരാള്‍ തന്നെയാണോ എന്നൊന്നും ഉറപ്പില്

ദിനസരിക്കുറിപ്പുകള്‍ / ജസ്സിയുടെ ഡയറി രണ്ടാം ദിനം
ദിനസരിക്കുറിപ്പുകള്‍ / ജസ്സിയുടെ ഡയറി രണ്ടാം ദിനം
By jessylailajoy

നവംബർ 6 (day-2)by Jessy Laila Joy on Wednesday, 7 November 2012 at 01:32 · നേരം പുലരുന്നതിന് മുമ്പ് തന്നെ ഞാൻ റൂമിൽനിന്ന് വെളിയിലിറങ്ങി. പുറത്ത് നല്ല തണുപ്പാണ്. ഞാന്‍ തിരികെ റൂമിലേയ്ക്ക് തന്നെ വന്നു. എന്റെ ക്രീം കളര്‍ ജാക്കറ്റും ചുവന്ന മഫ്ലറുമിട്ട് കണ്ണാടിക്കു മുന്നില്‍ നിന്ന് പല തരത്തില്‍ പോസ് ചെയ്തു. പച്ച കണ്മഷി കൊണ്ട് കണ്ണെഴുതി. വെറുതെ ഒരു രസത്തിന് കറുത്ത പൊട്ടും കുത്തി.

ദിനസരിക്കുറിപ്പുകള്‍ / ജസ്സിയുടെ ഡയറി
ദിനസരിക്കുറിപ്പുകള്‍ / ജസ്സിയുടെ ഡയറി
By jessylailajoy

നവംബർ 5 (day-1) by Jessy Laila Joy on Tuesday, 6 November 2012 at 03:47 · രാത്രി മുഴുവൻ കുടിച്ച മധുരമില്ലാത്ത കട്ടന്‍കാപ്പി മടുത്ത് രാവിലെ പാല് വാങ്ങാനായി ഞാന്‍ റൂമിൽനിന്നിറങ്ങി. ഇത്ര രാവിലെ പഞ്ചസാര കിട്ടില്ലെന്നുറപ്പാണ്. പക്ഷെ പാല് കിട്ടിയേക്കുമെന്നെനിക്ക് തോന്നിയിരുന്നു. റോഡരികിലൂടെ അല്‍പം മുന്നോട്ട് നടന്ന് തുടങ്ങിയപ്പോഴാണ് മനസ്സിലായത്, പേഴ്സെടുത്തില്ല എന്ന്. ഞാന്‍ തിരിഞ്ഞ് നടന്നു.

സ്ഥലത്തെ എഴുതുന്ന വിധങ്ങള്‍
സ്ഥലത്തെ എഴുതുന്ന വിധങ്ങള്‍
By Suraj Rajan

സ്ഥലത്തെപ്രതിയുള്ള ബുദ്ധിയുടെയും ഹൃദയത്തിന്റെയും ആശങ്കകളെയും ആനന്ദങ്ങളെയും പങ്കുവയ്ക്കാൻ ഒരു എഴുത്തുപ്രദർശനം നടത്തിയാൽ എങ്ങനെയിരിക്കും ? ബ്രിട്ടിഷ് ലൈബ്രറിയില്‍ Writing Britain: Wastelands to Wonderlands എന്ന പേരില്‍ രണ്ടുമൂന്നാഴ്ചകൾക്ക് മുന്‍പ് സമാപിച്ച പ്രദര്‍ശനം അതായിരുന്നു. ഒരു ഭൂവിഭാഗത്തിലെ ജനം സ്വപ്നം കണ്ട ഇടങ്ങളെയും കുട്ടികള്‍ക്ക് ഉറക്കുകഥയായി ചൊല്ലിക്കൊടുത്ത സ്വര്‍ഗങ്ങളെയും കൃഷിയും യന

കടല്‍ കൈവിട്ട നാവികന്‍
കടല്‍ കൈവിട്ട നാവികന്‍
By Sebin A Jacob

ആലപ്പുഴയിലെ ശവക്കോട്ടപ്പാലത്തിനു സമീപമായിരുന്നു എന്റെ അമ്മച്ചിയുടെ (അപ്പന്റെ അമ്മ) വീടു്. അവിടെ പോകുമ്പോഴെല്ലാം ആലപ്പുഴയിലെ തകർന്ന കടൽപ്പാലം കാണാൻ പോകും. (കോട്ടേത്തുകാര്‍ക്കു് വേറെന്തുകടല്‍?) ആദ്യമൊക്കെ കുമരകത്തൂന്നു് മുഹമ്മയ്ക്കു് ബോട്ടുകയറിയോ കോട്ടയത്തെ പഴയ ബോട്ടുജെട്ടിയില്‍ നിന്നു് ആലപ്പുഴയ്ക്കു് ബോട്ടുകയറിയോ ഒക്കെയായിരുന്നു പോയിരുന്നതു്. ആ യാത്രകളില്‍ ഞാന്‍ സ്വയം നാവികനായി സങ്കല്‍പ്പിക്കുമായിര

ശിവന്‍ - ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം...
ശിവന്‍ - ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം...
By Anvar Abdullah

ശിവൻ ചേട്ടന്‍ ഇരുപത്തിമൂന്നു വർഷങ്ങൾക്കു ശേഷം ഞങ്ങളുടെ വീടിന്റെ പടികടന്ന്, കവാടം തുറന്നുവന്നു. ഒരു കാലിന്റെ സ്വാധീനക്കുറവു സൃഷ്ടിച്ചിരിക്കുന്ന പരാധീനതയാൽ ഒക്കിയൊക്കി ശിവന്‍ ചേട്ടന്‍ കടന്നുവരുമ്പോള്‍, ഞാന്‍ കഴിഞ്ഞ ദിവസം കൊല്ലത്തു കടയില്‍വച്ച് ശിവന്‍ ചേട്ടനെ കണ്ടതോര്‍ത്തു. ശിവന്‍ ചേട്ടന്‍ ഏറെ നാളുകള്‍ക്കു ശേഷം അവിടെവച്ച് എന്നോട് ചിരിയുതിര്‍ത്തിരുന്നു.