ഫിലിം റിവ്യൂ
നീയാടാ കൂ.ത.റ.! ഇതൊരു സിനിമയുമല്ല; ഇതൊരു സിനിമാ നിരൂപണവുമല്ല...
നീയാടാ കൂ.ത.റ.! ഇതൊരു സിനിമയുമല്ല; ഇതൊരു സിനിമാ നിരൂപണവുമല്ല...
By അൻവർ ഹുസൈൻ

ഒന്നരപ്പുറത്തിൽ കവിഞ്ഞ അരാഷ്ട്രീയ വാചാടോപങ്ങൾ വെച്ച് പിടിച്ച് ഒറ്റ ശ്വാസത്തില്‍ ഛർദിച്ചു വെക്കുന്ന ഷാജി കൈലാസ് സിനിമകളേക്കാള്‍ ശബ്ദമുള്ള രാഷ്ട്രീയവും [പ്രതിലോമകരമെന്ന് ലേഖകൻ വിശ്വസിക്കുന്ന രാഷ്ട്രീയം], സന്ദേശം പോലെയുള്ള തട്ടിക്കൂട്ട് പടങ്ങളേക്കാളും ശക്തമായ പൊളിറ്റിക്കല്‍ സറ്റയറും ഉള്ള സിനിമയാണ് കൂതറ. ഈ സിനിമ ഒന്നില്‍ കൂടുതല്‍ രീതിയില്‍ പ്രേക്ഷകരോട് സംവദിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ലേഖകന്റെ അതിവായ

വിപണിക്കുവേണ്ടി ഒരു സ്ത്രീപക്ഷവായന
വിപണിക്കുവേണ്ടി ഒരു സ്ത്രീപക്ഷവായന
By Visakh Sankar

മഞ്ജു വാര്യർ എന്ന മുൻചലച്ചിത്രതാരം ഇപ്പോഴും അഭിനയരംഗത്തുള്ള തന്റെ ഭർത്താവായ ദിലീപിൽനിന്ന് വേർപിരിയാൻ തീരുമാനിച്ചു. അവർ അഭിനയരംഗത്തേയ്ക്ക് മടങ്ങിവരികയും " ഹൌ ഓൾഡ്‌ ആർ യു " എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ പ്രമേയത്തിന് നായികയായ മഞ്ജുവിന്റെ വ്യക്തിജീവിതവുമായി വിശാലമായ അർത്ഥത്തിൽ സാമ്യമുണ്ട്. ഈ മൂന്ന് വസ്തുകൾക്ക് സാന്ദർഭികമായി ഉണ്ടായിവന്ന പരസ്പര ബന്ധവും അതിന്റെ വിവിധതരം

ഇത് വെറുമൊരു തുടര്‍ചയാണ്...
ഇത് വെറുമൊരു തുടര്‍ചയാണ്...
By അൻവർ ഹുസൈൻ

“Bangalore Days is a very simple film at its core… about people we all know, about dreams, relationships and how our environment can transform us and yet within, some things remain the same. Yes, right from the producer to the last person who keys in the end credits, every single person contributes in their own way towards bringing together the vision of the film. As writer and director, I have si

ഇടുക്കി ഗോള്‍ഡ്‌ എന്ന പുത്രകാമേഷ്ഠിയാഗം
ഇടുക്കി ഗോള്‍ഡ്‌ എന്ന പുത്രകാമേഷ്ഠിയാഗം
By Vivek Chandran

ഇടുക്കി ഗോൾഡ്‌ വായിച്ചിട്ടില്ല / വലിച്ചിട്ടില്ല. അത് കൊണ്ട് എളുപ്പത്തിൽ കൈയ്യില്‍ കിട്ടാവുന്ന സംഭവത്തിന്റെ ദൃശ്യാവതാരത്തെ തന്നെ പിടിച്ചു നിരീക്ഷിച്ചുകളയാം.

യുക്തിവാദത്തെ പരിഹാസ്യമാക്കുന്ന പ്രഭുവിന്റെ മക്കള്‍
യുക്തിവാദത്തെ പരിഹാസ്യമാക്കുന്ന പ്രഭുവിന്റെ മക്കള്‍
By Visakh Sankar

പ്രഭുവിന്റെ മക്കൾ കണ്ടു തീർന്നപ്പൊ പെട്ടെന്ന് മനസിലേയ്ക്കെത്തിയത് പ്രശസ്തമായ ആ മാവോ സൂക്തമാണ്.   "What we demand is the unity of politics and art, the unity of content and form, the unity of revolutionary political content and the highest possible perfection of artistic form. Works of art which lack artistic quality have no force, however progressive they are politically. Therefore, we oppose bot

ജാതിയെ എങ്ങിനെ ചിത്രീകരിക്കും? പാപിലിയോ ബുദ്ധയുടെ ധര്‍മ്മസങ്കടങ്ങൾ
ജാതിയെ എങ്ങിനെ ചിത്രീകരിക്കും? പാപിലിയോ ബുദ്ധയുടെ ധര്‍മ്മസങ്കടങ്ങൾ
By A S Ajith Kumar

'പാപിലിയോ ബുദ്ധ' എന്ന സിനിമ റിലീസിന് മുൻപ് തന്നെ ശ്രദ്ധ നേടിയത് സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്. സെൻസർ ബോർഡിന്റെ നിലപാടിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളും തിരുവനന്തപുരത്ത് അന്താരാഷ്ട്രാ ചലച്ചിത്രമേളയിൽ തഴയപ്പെട്ടതും അതിന്റെ ഭാഗമായി നടത്താൻ ശ്രമിച്ച സമാന്തര പ്രദര്‍ശനം പൊലീസ് തടഞ്ഞതും സിനിമയെ പിന്തുണയ്ക്കേണ്ട ആവശ്യകത ഉയര്‍ത്തി.

മൂന്നുഡോട്ടുകള്‍ പൂരിപ്പിച്ചാല്‍ MCP ഠായ് ഠായ്
മൂന്നുഡോട്ടുകള്‍ പൂരിപ്പിച്ചാല്‍ MCP ഠായ് ഠായ്
By Karnan

ഓർഡിനറി എന്ന ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 3 ഡോട്ട്സ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, പ്രതാപ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും നിർമ്മാണത്തിൽ ഒരു പങ്കും സുഗീത് വകയാണ്. ഓർഡിനറി പോലെ ഒരു ഓർഡിനറി കച്ചവട സിനിമ ഇറക്കുന്നതിൽപോലും പക്ഷെ സുഗീത് പരാജയപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്‌. എന്നാൽ ബിജു മേനോന്റെ മികച്ച പ്രകടനവും കുഞ്ചാക്കോ-പ്

പാപിലിയോ ബുദ്ധ എന്ന കുബുദ്ധിജീവി സിനിമ
പാപിലിയോ ബുദ്ധ എന്ന കുബുദ്ധിജീവി സിനിമ
By Sanal Kumar Sasidharan

ഇന്നലെ വീണ്ടും പാപിലിയോ ബുദ്ധ കണ്ടു. ആദ്യന്തം... സിനിമ എന്ന മാധ്യമത്തിന്റെ മൂർച്ചയറിയാവുന്ന ഒരു സംവിധായകന്റെ സൃഷ്ടിയാണതെന്ന് തുടക്കം മുതലുള്ള ദൃശ്യങ്ങളെല്ലാം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ശബ്ദത്തിൽ നിശബ്ദതയും വെളിച്ചത്തിൽ ഇരുട്ടും നന്നായി ചാലിച്ചൊരുക്കിയിരിക്കുന്ന സീനുകളിലൂടെ സിനിമ പുരോഗമിച്ചു. അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി കഥാപരിസരത്തിൽ ഇറക്കിവിട്ടുകൊണ്ട് ഫിക്ഷനെ നോൺ ഫിക്ഷനായി ചിത്രീകരിക്കുന്

കിളി പോയി: ന്യൂവേവും കഞ്ചാവും
കിളി പോയി: ന്യൂവേവും കഞ്ചാവും
By Karnan

വി. കെ പ്രകാശിന്റെ ശിഷ്യനായ വിനയ് ഗോവിന്ദ്  ആദ്യമായി സംവിധാനം ചെയ്ത 'കിളി പോയി' ധാരാളം കൂവലുകളും കുറച്ചുമാത്രം കയ്യടികളും നേടി പ്രദർശനം തുടരുകയാണ്. ഈ ചിത്രം ഇന്നത്തെ മലയാള സിനിമയിലെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന നവതുരങ്കത്തിന്റെ പശ്ചാത്തലത്തിൽ തീർച്ചയായും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

സെല്ലുലോയ്ഡ്: വിലക്കുകള്‍ അവശേഷിപ്പിക്കാത്തത്
സെല്ലുലോയ്ഡ്: വിലക്കുകള്‍ അവശേഷിപ്പിക്കാത്തത്
By Karnan

ആദ്യ മലയാള സിനിമ ആയ വിഗതകുമാരന്റെ സൃഷ്ടാവ് ജെ.സി. ഡാനിയലിന്റെ ജീവിതമാണ് കമൽ രചനയും സംവിധാനവും നിർവ്വഹിച്ച സെല്ലുലോയ്ഡ് എന്ന ചിത്രത്തിന് ആധാരം. ചേലങ്ങോട് ഗോപാലകൃഷ്ണൻ ജെ.സി ഡാനിയലിനെ പറ്റി എഴുതിയ പുസ്തകവും സിനിമയിലെ നായികയായ പി. കെ റോസിയെപ്പറ്റി വിനു എബ്രഹാം എഴുതിയ 'നഷ്ടനായിക' എന്ന പുസ്തകവുമാണ് ചിത്രത്തിന്റെ രചനയ്ക്കായി കമല്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. പൊതുവെ നല്ല അഭിപ്രായവും മികച്ച ചിത്രത്തിന

ക്രിക്കറ്റ് ഒരു വല്ലാത്ത കളിയാണ്, ഇന്ത്യ ഒരു വല്ലാത്ത രാജ്യമാണ്...
ക്രിക്കറ്റ് ഒരു വല്ലാത്ത കളിയാണ്, ഇന്ത്യ ഒരു വല്ലാത്ത രാജ്യമാണ്...
By Unmesh Dasthakhir

ഫെബ്രുവരി 26, ചെവ്വാഴ്ച. പ്രത്യേകിച്ചൊരു ജോലിയുമില്ലാതെ അഹമ്മദാബാദിലെ ഒരു ഹോട്ടൽ മുറിയിൽ ഇരുന്ന് ടിവി ചാനലുകൾ മാറ്റി മാറ്റി സമയം കളയുകയായിരുന്നു ഞാൻ. ഇടയ്ക്ക് ന്യൂസ് ചാനലുകളിൽ ഏതിലൊക്കെയോ ഇൻഡ്യ ഓസ്ട്രേലിയയെ തോല്പിച്ച് ആദ്യ ടെസ്റ്റ് മാച്ച് ജയിച്ച വാർത്ത ഫ്ലാഷ് ചെയ്യുന്നുണ്ടായിരുന്നു. വെറുതെയിരുന്ന് മടുത്തപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഒരു സിനിമക്ക് പോകാനായി വിളിച്ചപ്പോൾ മറുത്തൊന്നും പറയാൻ

വിശ്വരൂപം - വിശ്വാസരൂപങ്ങളുടെ വിരുദ്ധബിംബങ്ങള്‍
വിശ്വരൂപം - വിശ്വാസരൂപങ്ങളുടെ വിരുദ്ധബിംബങ്ങള്‍
By Anvar Abdullah

വിശ്വരൂപം എന്ന സിനിമ ഏതൊരു സിനിമയേയുംപോലെ ഒരു സാംസ്കാരിക ഉത്പന്നമാണു്. സാംസ്കാരിക ഇടത്തിൽ ഇടപെടുന്ന ഏതു കലാസൃഷ്ടിക്കും ഒന്നിലേറെ വായനകൾ സാധ്യമാണു്. അനുവാചകൻ ആർജ്ജിച്ച സാംസ്കാരികവിദ്യാഭ്യാസവും രാഷ്ട്രീയചരിത്രബോധങ്ങളും മതകീയമായ ഇഷ്ടാനിഷ്ടങ്ങളും കലയുടെ അര്‍ത്ഥവിചാരങ്ങളും ഒക്കെതന്നെ, ഇത്തരം വായനകളെ സ്വാധീനിക്കും. ഇതില്‍ ഏതെങ്കിലും ഒന്നുമാത്രമേ ശരിയാകൂ എന്ന വാദം അസ്ഥാനത്താണു്. ഇവിടെ ഈ സിനിമയെ തീര്‍ത്തു

നത്തോലി ഒരു ചെറിയ മീനല്ല, ഒരു ഒന്നൊന്നര മീനാണ്
നത്തോലി ഒരു ചെറിയ മീനല്ല, ഒരു ഒന്നൊന്നര മീനാണ്
By Nandakumar

സത്യം പറയാൻ എളുപ്പമാണ്; ഏതു തെണ്ടിക്കും പറ്റും. പക്ഷേ നുണ പറയുന്നത് അങ്ങനെയല്ല. അതിനു ഭാവന വേണം, പറഞ്ഞുഫലിപ്പിക്കാന്‍ സാമർഥ്യം വേണം; അതിൽ ഉറച്ചു നില്‍ക്കാന്‍ ചങ്കൂറ്റം വേണം. അതുകൊണ്ട് ബുദ്ധിയും കഴിവും ചങ്കുറപ്പും ഉള്ളവര്‍ സാഹിത്യകാരന്മാരാവും; ബാക്കിയുള്ളവര്‍ സത്യസന്ധന്മാരായി പണ്ടാരമടങ്ങും. അതുകൊണ്ടാണ് നമ്മൾ എഴുത്തുകാര്‍ക്ക്‌ സമൂഹത്തില്‍ വിലവച്ചുകൊടുക്കുന്നത്. പക്ഷേ ഇവരുടെ നുണയെഴുത്തുകളൊക്കെയു

കമ്മത്ത് & കമ്മത്ത്: ദോശയുടെ ജാതിയും രാഷ്ട്രീയവും, ബീഫിന്റെയും
കമ്മത്ത് & കമ്മത്ത്: ദോശയുടെ ജാതിയും രാഷ്ട്രീയവും, ബീഫിന്റെയും
By Karnan

ചലച്ചിത്രത്തിന്റെ സാമൂഹികാർത്ഥങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഒരു കലാരൂപമെന്ന നിലയിൽ അതിനു ചില പ്രവര്‍ത്തനങ്ങളും ദൗത്യങ്ങളും നിറവേറ്റതുണ്ടെന്നും പലരും വിസ്മരിക്കുന്ന ഒന്നാണ്. സിനിമയുടെ രൂപവും ഉള്ളടക്കവും പരിശോധിച്ചുകൊണ്ട്‌ അത് ജന്മം കൊള്ളുന്ന സമൂഹത്തിന്റെ സാംസ്കാരികാവസ്ഥയെക്കുറിച്ചും രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ചും മനസിലാക്കാനാവും. നല്ലതും ചീത്തയുമായ എല്ലാ സിനിമകളും ഓരോ പ്രത്യയശാസ്ത്ര നിലപാടുകള

വിശ്വരൂപം: വിലക്കുകള്‍ അവശേഷിപ്പിക്കുന്നത്...
വിശ്വരൂപം: വിലക്കുകള്‍ അവശേഷിപ്പിക്കുന്നത്...
By Karnan

നീണ്ട വിവാദ കോലാഹലങ്ങൾക്കും തമിഴ്‌നാട് സർക്കാരിന്റെ നിരോധനത്തിനും ഇടയിൽ വിശ്വരൂപം പ്രദര്‍ശനത്തിനെത്തി. ഇന്ത്യയിലാകെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ റിലീസ് ആയ ഈ ബഹുഭാഷാ ചിത്രം ഇതെഴുതുമ്പോള്‍ നിരോധനം മൂലം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.